MG Hector: ബ്ലാക്കും വൈറ്റും! എം.ജി ഹെക്ടറിന്റെ രണ്ട് സ്പെഷ്യൽ എഡിഷനുകൾ എത്തി

MG Hector Blackstorm and Snowstorm Special Editions Launches: എംജി മോട്ടോർസ് തങ്ങളുടെ എസ്.യു.വി നിരയിലേക്ക് ഹെക്ടർറിന്റെ രണ്ട് സ്പെഷ്യൽ എഡിഷൻ കൂടി അവതരിപ്പിച്ചു. ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം എന്നിങ്ങനെയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളുടെ പേര്. ഈ രണ്ട് മോഡലുകൾക്കും 20 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ- സിവിടി (CVT) എൻജിൻ- ഗിയർബോക്സ് സംവിധാനവും 5 സീറ്റർ ലേഔട്ടും ആണ് സ്പെഷ്യൽ എഡിഷനിൽ നൽകിയിരിക്കുന്നത്.

MG Hector: ബ്ലാക്കും വൈറ്റും!  എം.ജി ഹെക്ടറിന്റെ രണ്ട് സ്പെഷ്യൽ എഡിഷനുകൾ എത്തി

Mg Hector

Updated On: 

08 Oct 2026 | 05:14 PM

എംജി മോട്ടോർസ് തങ്ങളുടെ എസ്.യു.വി നിരയിലേക്ക് ഹെക്ടർറിന്റെ രണ്ട് സ്പെഷ്യൽ എഡിഷൻ കൂടി അവതരിപ്പിച്ചു. ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം എന്നിങ്ങനെയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളുടെ പേര്. ഈ രണ്ട് മോഡലുകൾക്കും 20 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ- സിവിടി (CVT) എൻജിൻ- ഗിയർബോക്സ് സംവിധാനവും 5 സീറ്റർ ലേഔട്ടും ആണ് സ്പെഷ്യൽ എഡിഷനിൽ നൽകിയിരിക്കുന്നത്. പേര് പോലെ തന്നെ ബ്ലാക്ക്സ്റ്റോം കറുത്ത നിറത്തലും സ്നോസ്റ്റോം തൂവെള്ള നിറത്തിലുമാണ് വരുന്നത്.

ഇന്റീരിയറിലും സവിശേഷമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഡാർക്ക് നിറത്തിലുള്ള ഇന്റീരിയർ, പ്രത്യേക ആക്സസറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിലെ ഏറ്റവും ഉയർന്ന വകഭേദമായ ‘സാവി പ്രോ സിവിടി’യേക്കാൾ 35,000 രൂപ അധികം നൽകണം ഈ പുതിയ മോഡൽ വാഹനങ്ങൾക്ക്. കറുത്ത നിറത്തിലുള്ള പുറംഭാഗം, ഇരുണ്ട ക്രോം ബ്രാൻഡിംഗ്, പിയാനോ ബ്ലാക്ക് റൂഫ് റെയിലുകൾ, സ്മോക്ക്ഡ് കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയാമ് ബ്ലാക്ക്‌സ്റ്റോമിന് ഭം​ഗി നൽകുന്നത്. എന്നാൽ പേൾ വൈറ്റ് പെയിന്റും സ്റ്റാറി ബ്ലാക്ക് റൂഫും വരുന്ന സ്നോസ്റ്റോം നേരെ വിപരീത ഫീൽ ആണ് നൽകുക.

Also Read: സെൽടോസിന് വെല്ലുവിളി, ലുക്കിലും ഫീച്ചേഴ്സിലും വലിയമാറ്റവുമായി ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ്

സ്റ്റോം ഹെക്സ് ഗ്രിൽ, ഓറ സ്റ്റോം ബ്ലേഡ് അലോയ് വീലുകൾ, ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിംഗ് എന്നിവയും ഇരു മോഡലുകളിലും ഉണ്ട്. രണ്ട് പതിപ്പുകളിലും കറുത്ത ലെതർ അപ്‌ഹോൾസ്റ്ററിയോട് കൂടിയ പൂർണ്ണമായും ഇരുണ്ട നിറത്തിലുള്ള ക്യാബിനാണ് ഒരുക്കിയിരിക്കുന്നത്. ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് പവേർഡ് ടെയിൽഗേറ്റ് എന്നീ സൗകര്യങ്ങളും പുതിയ എഡിഷനുകളിൽ ഉണ്ട്.

17.78 സെ.മീ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി 35.56 സെ.മീ വലിപ്പമുള്ള പോർട്രെയ്റ്റ് HD ടച്ച്‌സ്‌ക്രീൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 360-ഡിഗ്രി HD ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ABS, EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നീ സുരക്ഷാ ക്രമീകരണങ്ങളും പുതിയ എഡിഷനുകളിൽ ഉണ്ട്. ഇതിനൊപ്പം ADAS-ഉം റെയിൻ- സെൻസിംഗ് വൈപ്പറുകളും കൊടുത്തിട്ടുണ്ട്.

English Summary

MG Motor India has introduced two additional special editions of the Hector to its SUV lineup. These new special edition models are named Blackstorm and Snowstorm. Both models come with an ex-showroom price of 20 lakh.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു