AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC Goa Travel Guide: കുട്ടികൾക്ക് ഫ്രീ, പോകറ്റ് കീറാതെ ​കെഎസ്ആർടിസി ഗോവ യാത്ര; ബുക്ക് ചെയ്യാം

KSRTC Kannur To Goa Travel Guide: കുറഞ്ഞ യാത്രാ ചെലവും, ഏറെ സൗകര്യങ്ങളും തന്നെയാണ് കെഎസ്ആർടിസി ബഡ്ജറ്റ് യാത്രയെ ഇത്രയധികം ജനപ്രിയമാക്കിയത്. ഹൈദരാബാദില്ലേക്കും ലക്ഷദ്വീപിലേക്കുമുള്ള യാത്രയ്ക്ക് പിന്നാലെ ഇപ്പോഴിതാ ​ഗോവയിലേക്കുള്ള യാത്രയുമായിട്ടാണ് കെഎസ്ആർടിസി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഗോവയിലേക്കുള്ള ആദ്യ യാത്ര സെപ്റ്റംബർ 25 നാണ് (നാളെ) ആരംഭിക്കുന്നത്.

KSRTC Goa Travel Guide: കുട്ടികൾക്ക് ഫ്രീ, പോകറ്റ് കീറാതെ ​കെഎസ്ആർടിസി ഗോവ യാത്ര; ബുക്ക് ചെയ്യാം
Ksrtc Travel Image Credit source: Social Media/ Getty Images
Neethu Vijayan
Neethu Vijayan | Published: 24 Sep 2026 | 01:46 PM

ഓരോ മാസവും യാത്രാപ്രേമികൾക്ക് സന്തോഷം നൽകുന്ന ട്രിപ്പുകളുമായിട്ടാണ് നമ്മുടെ സ്വന്തം ആനവണ്ടി എത്തുന്നത്. കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ഇപ്പോൾ അന്തർ സംസ്ഥാനത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുറഞ്ഞ യാത്രാ ചെലവും, ഏറെ സൗകര്യങ്ങളും തന്നെയാണ് കെഎസ്ആർടിസി ബഡ്ജറ്റ് യാത്രയെ ഇത്രയധികം ജനപ്രിയമാക്കിയത്. ഹൈദരാബാദില്ലേക്കും ലക്ഷദ്വീപിലേക്കുമുള്ള യാത്രയ്ക്ക് പിന്നാലെ ഇപ്പോഴിതാ ​ഗോവയിലേക്കുള്ള യാത്രയുമായിട്ടാണ് കെഎസ്ആർടിസി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഗോവയിലേക്കുള്ള ആദ്യ യാത്ര സെപ്റ്റംബർ 25 നാണ് (നാളെ) ആരംഭിക്കുന്നത്. വിശദമായ വിവരം പരിശോധിക്കാം.

ALSO READ: ചുളുവിലയിൽ കെഎസ്ആർടിസിയിൽ ഹൈദരാബാദിലേക്ക് പോകാം!; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

യാത്രയുടെ കൂടുതൽ വിവരങ്ങൾ

കുറഞ്ഞ ചെലവിൽ പോക്കറ്റ് കീറാതെ ഗോവ കണ്ടു വരാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്ന കിടിലൻ വാരാന്ത്യ ട്രിപ്പാണ് ​ഗോവയിലേക്കുള്ളത്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5.30ന് കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഈ യാത്ര പുറപ്പെടുന്നതാണ്. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ ആദ്യം സാധാരണ കെഎസ്ആർടിസി ബസ്സിൽ കേരള- കർണാടക അതിർത്തിയായ തലപ്പാടി വരെ സഞ്ചരിക്കും.

തലപ്പാടിയിൽ എത്തിച്ചേരുന്ന യാത്രക്കാർക്കായി അവിടെ നിന്ന് സൗകര്യപ്രദമായ മറ്റൊരു എസി ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെയാണഅ സംഘം ഗോവയിൽ എത്തിച്ചേരുക. ശനി, ഞായർ ദിവസങ്ങളിൽ ഗോവയിലെ പ്രധാന ബീച്ചുകൾ, ചരിത്രപ്രസിദ്ധമായ പള്ളികൾ, കോട്ടകൾ, നൈറ്റ് മാർക്കറ്റുകൾ എന്നിവ സന്ദർശിക്കാം. നാലുപേർക്ക് ഒരുമിച്ചു താമസിക്കാവുന്ന രീതിക്കാണ് ഈ യാത്രയിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

രണ്ട് ദിവസത്തെ യാത്രാപദ്ധതി

ശനിയാഴ്ച രാവിലെ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് പ്രഭാതഭക്ഷണം കഴിച്ചശേഷം പ്രശസ്തമായ അഗുവദ കോട്ടയിലേക്ക് പോകാം. തുടർന്ന്, താമസസ്ഥലത്തേക്ക് മാറുന്നതിന് മുൻപായി സിൻക്വെരിം ഫോർട്ട് എന്ന് അറിയപ്പെടുന്ന ലോവർ അഗുവദ കോട്ട സന്ദർശിക്കാം. ഉച്ചകഴിഞ്ഞ് ഗോവയുടെ പ്രശസ്തമായ തീരപ്രദേശങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്. കലാംഗുട്ട് ബീച്ചിൽ തുടങ്ങി ബാഗ ബീച്ചിലെ സജീവമായ നൈറ്റ് ലൈഫ് ആസ്വദിച്ചുകൊണ്ട് അന്നത്തെ യാത്ര അവസാനിക്കുന്നു.

ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ഒമ്പത് മണിയോടെ ചെക്ക്-ഔട്ട് ചെയ്ത് ചരിത്രപ്രസിദ്ധമായ മംഗേഷി ക്ഷേത്രം സന്ദർശിക്കാം. പിന്നീട് യാത്ര ഓൾഡ് ഗോവയിലേക്ക് നീങ്ങുന്ന യാത്ര അവിടെയുള്ള മനോഹരമായ പള്ളികളും രണ്ട് പ്രശസ്തമായ മ്യൂസിയങ്ങളും കണ്ടറിയാം. വൈകുന്നേരം മിരാമർ ബീച്ച് സന്ദർശിക്കുന്നതോടെ യാത്ര പൂർത്തിയാകുന്നു. ഒപ്പം മനോഹരമായ സൂര്യാസ്തമയം കണ്ടുകൊണ്ടുള്ള ക്രൂയിസ് യാത്രയും ഈ ട്രിപ്പിൻ്റെ ഭാഗമായി ആസ്വദിക്കാം.

ഈ ട്രിപ്പിന് ഒരാൾക്ക് 6,840 രൂപയാണ് നിരക്ക് ഈടാക്കുന്നത്. കോട്ടകൾ, ഓൾഡ് ഗോവയിലെ മ്യൂസിയങ്ങൾ, സൺസെറ്റ് ക്രൂയിസ് എന്നിവയ്ക്കുള്ള പ്രവേശന ഫീസും ഇതിൽ ഉൾപ്പെടും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. മറ്റെല്ലാവർക്കും സാധാരണ നിരക്കുകൾ ബാധകമായിരിക്കും.

മറ്റ് യാത്രകൾ

ഗോവ യാത്രാ പദ്ധതിക്ക് പുറമെ, വാഗമൺ, ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചൊക്രമുടി, നീലക്കുറിഞ്ഞി ഹിൽസ്, കുട്ടനാട്, ഹേലങ്കോട്പതി, കല്ല്യാമ്പതി, കല്ല്യാമ്പതി, മലക്കോട്പാറ, തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആർടിസിയുടെ കണ്ണൂർ ബജറ്റ് ടൂറിസം സെൽ യാത്ര ഒരുക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രകൾ മൂകാംബിക, കുടജാദ്രി, മുരുഡേശ്വർ എന്നിവയും ഉൾക്കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കും കണ്ണൂരിൽ നിന്നുള്ള ബജറ്റ് ട്രിപ്പുകൾക്ക് സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9497007857, 9400953419 എന്നീ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

English Summary:

KSRTC KSRTC launching budget trips to Lakshadweep, Hyderabad and Goa. The first trip to Goa from Kerala will depart on September 25. Here are the details.

Follow Us