ഏത് വാങ്ങുമെന്നാണ് കൺഫ്യൂഷൻ! മോട്ടറോള എഡ്ജ് 70 മാക്സ് 15-നും ടെക്നോ കാമൺ 50 അ‌ൾട്ര 17-നും എത്തും

Motorola Edge 70 Max, Tecno Camon 50 Ultra India launch: മോട്ടറോള എഡ്ജ് 70 മാക്സ് ജൂ​ലൈ 15നും ടെക്നോ കാമൺ 50 അ‌ൾട്ര ജൂ​ലൈ 17-നും ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്പ്കാർട്ട്, രാജ്യത്തുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി മോട്ടോറോള എഡ്ജ് 70 മാക്‌സ് ലഭ്യമാകും. ലോഞ്ചിന് ശേഷം ആമസോൺ വഴിയാണ് കാമൺ 50 അ‌ൾട്ര വിൽപ്പനയ്ക്ക് എത്തുക.

ഏത് വാങ്ങുമെന്നാണ് കൺഫ്യൂഷൻ! മോട്ടറോള എഡ്ജ് 70 മാക്സ് 15-നും  ടെക്നോ കാമൺ 50 അ‌ൾട്ര 17-നും എത്തും

Motorola Edge 70 Max, Tecno Camon 50 Ultra India Launch

Published: 

10 Jul 2026 | 09:15 PM

ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകർക്ക് തെരഞ്ഞെടുക്കാൻ പുതിയ നിരവധി സ്മാർട്ട്ഫോണുകൾ ഈ മാസം ലോഞ്ച് ചെയ്യുന്നുണ്ട്. വിവോ T5 ​​ലൈറ്റ് 44w ജൂ​ലൈ 16ന് എത്തും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ കൂടി ഈ മാസം 15, 17 തിയതികളിലായി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന വിവരവും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് മോട്ടറോള ഫോണും ഒന്ന് ടെക്നോ ഫോണും ആണ്. അ‌തിൽ ആദ്യമെത്തുന്നത് മോട്ടറോള ഫോൺ ആണ്, ജൂ​ലൈ 15ന്. തൊട്ടുപിന്നാലെ 17ന് ടെക്നോ കാമൺ 50 അ‌ൾട്രയും എത്തും.

മോട്ടോറോള എഡ്ജ് 70 മാക്‌സ്

മോട്ടോറോള എഡ്ജ് 70 മാക്‌സ് (motorola edge 70 max) ജൂലൈ 15 ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു. എഡ്ജ് സീരീസിലെ മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി നാരോ ഡിസ്‌പ്ലേ ബെസലുകളുള്ള ഒരു വ്യത്യസ്തമായ ഫ്ലാറ്റ്-ഫ്രെയിം ഡിസൈൻ ആണ് ഈ മോഡലിന് മോട്ടറോള നൽകിയിരിക്കുന്നത്.

Also Read: സേവ് ദ ഡേറ്റ്! ഫീച്ചർ-റിച്ച് വിവോ T5 ​ലൈറ്റ് 44W 5G ജൂ​ലൈ 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചില ഫീച്ചറുകളെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ക്വാഡ് HD+ ഡിസ്‌പ്ലേ ഈ മോട്ടറോള ഫോണിൽ ഉണ്ട് എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. മാഗ്നറ്റിക് വയർലെസ് ചാർജിംഗ് പിന്തുണയും ഇതിൽ ഉണ്ട് എന്ന് ഉറപ്പായിട്ടുണ്ട്. ഉയർന്ന ബാറ്ററി ശേഷിയോടെയാകും ഈ മാക്സ് മോഡൽ എത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇളം നീല, പച്ച നിറങ്ങളിലുള്ള ഫിനിഷുകൾ ഉൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ഈ മോട്ടറോള ഫോൺ ലഭ്യമാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു. റിയർ പാനലിൽ ഫ്ലാറ്റ് ബാക്ക്‌പ്ലേറ്റിൽ ചതുരാകൃതിയിലുള്ള ട്രിപ്പിൾ ക്യാമറ മൊഡ്യൂൾ കാണുന്നുണ്ട്. ലോഞ്ചിന് മുന്നോടിയായി ഇതിലെ ഫീച്ചറുകൾ വരുംദിവസങ്ങളിൽ മോട്ടറോള ​ഔ​ദ്യോഗികമായി വെളിപ്പെടുത്തും.

ജൂ​ലൈ 15ലെ ലോഞ്ചിന് ശേഷം മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്പ്കാർട്ട്, രാജ്യത്തുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി മോട്ടോറോള എഡ്ജ് 70 മാക്‌സ് ലഭ്യമാകും. എഡ്ജ് 70 സീരീസിൽ ഇന്ത്യയിൽ എത്തുന്ന അ‌ഞ്ചാമത്തെ മോഡലാണ് എഡ്ജ് 70 മാക്സ്. ഇതിന് മുമ്പ് എഡ്ജ് 70, എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഈ സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ടെക്നോ കാമൺ 50 അ‌ൾട്ര 5ജി

ടെക്നോ കാമൺ 50 അ‌ൾട്ര 5ജി (TECNO CAMON 50 Ultra 5G) ജൂലൈ 17 ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കണ്ടന്റ് ക്രിയേറ്ററർമാർ ഫോട്ടോഗ്രാഫി പ്രേമികൾ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഫീച്ചർ-റിച്ച് ഓപ്ഷനായിരിക്കുമിത്. ഇന്റലിജന്റ് ഫോട്ടോ എൻഹാൻസ്‌മെന്റ്, ഒബ്ജെക്ട് റിമൂവ്മെന്റ്, ഇനിഷ്യേറ്റീവ് കണ്ടന്റ് ക്രിയേഷൻ തുടങ്ങി എഐ പിന്തുണയുള്ള ടൂളുകൾ ഇതിലുണ്ട്.

സൈപ്രസ് ഗ്രീൻ, മിസ്റ്റി പർപ്പിൾ, നെബുല ടൈറ്റാനിയം എന്നീ മൂന്ന് വ്യത്യസ്തവും സ്റ്റൈലൈസ് ചെയ്തതുമായ കളർ ഓപ്ഷനുകളിൽ ഈ ടെക്നോ ഫോൺ എത്തുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഡോൾബി അറ്റ്‌മോസ് ബ്രാൻഡിംഗ് ഉൾക്കൊള്ളുന്ന ചേസിസിനൊപ്പം, മൾട്ടിമീഡിയ ഉപഭോഗത്തിനായുള്ള മെച്ചപ്പെടുത്തിയ ഓഡിയോ പെർഫോമൻസിനെ സൂചിപ്പിക്കുന്ന ഓഡിയോ ഫീച്ചറുകളും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ക്യാമറയിൽ പുതുമ പ്രതീക്ഷിക്കാം എന്നതിനപ്പുറം, കാമൺ 50 അൾട്രാ “സിൽക്ക്-ഫ്ലോ” ഡിസൈൻ സഹിതമാണ് എത്തുക എന്ന് വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ വരും ദിവസങ്ങളിലാകും കമ്പനി വെളിപ്പെടുത്തുക. ലോഞ്ചിന് ശേഷം ആമസോൺ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തുക എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനകം ആമസോണിൽ ഇതിന്റെ ​മൈക്രോ ​സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

English Summary

Motorola Edge 70 Max will be launched in India on July 15 and Tecno Camon 50 Ultra on July 17. The Motorola Edge 70 Max will be available via Motorola’s official website in India, Flipkart, and leading retail outlets across the country. The Camon 50 Ultra will go on sale via Amazon after the launch.

Follow Us
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ