ഒരു മോട്ടറോള സംഭവം! 200MP പെരിസ്കോപ്പ് ലെൻസ് സഹിതം മോട്ടറോള സിഗ്നേച്ചർ 27 ഇന്ത്യയിൽ എത്തും, ഉറപ്പിച്ചു
Motorola Signature 27 India launch confirmed: ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രീമിയം ചിപ്‌സെറ്റായ 'സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6' ആണ് മൊട്ടറോള സിഗ്നേച്ചർ 27-ന് കരുത്ത് പകരുന്നത്. TSMC-യുടെ അത്യാധുനിക 2nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ചിപ്‌സെറ്റിന് 5GHz വരെ ഉയർന്ന ക്ലോക്ക് സ്പീഡ് കൈവരിക്കാൻ സാധിക്കും. മികച്ച ക്യാമറ പ്രോസസ്സിംഗിനൊപ്പം, വിവിധ ആപ്പുകളുടെ അനായാസമുള്ള പ്രവർത്തനവും ഗെയിമിംഗ്, AI മികവ് എന്നിവയിലും കരുത്ത് പകരാൻ ഈ പ്രോസസറിന് സാധിക്കും.

Motorola Signature 27 India Launch Confirmed
മോട്ടറോളയുടെ സിഗ്നേച്ചർ സീരീസിലെ രണ്ടാമത്തെ മോഡലായ മോട്ടറോള സിഗ്നേച്ചർ 27 (Motorola Signature 27) ആഗോള ലോഞ്ചിന് പുറമേ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചു. ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (IMC) മൊട്ടറോളയുടെ മാർക്കറ്റിംഗ് വിഭാഗം മേധാവി ശിവം രഞ്ജനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതിയോ വിലയോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോട്ടറോളയുടെ ഇന്ത്യൻ വെബ്സൈറ്റിൽ മോട്ടറോള സിഗ്നേച്ചർ 27 മൈക്രോ സൈറ്റ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽത്തന്നെ ഈ ഫോൺ ഇന്ത്യയിൽ എത്തും എന്നകാര്യം ഉറപ്പായതാണ്.
ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത് മോട്ടറോള ഇന്ത്യയിൽ അവതരിപ്പിക്കുന്ന പ്രധാന മോഡൽ സിഗ്നേച്ചർ 27 ആണ് എന്ന് ഉറപ്പായിട്ടുണ്ട്. ഇതിന്റെ പ്രോസസർ, ക്യാമറ ഉൾപ്പെടെയുള്ള ചില ഫീച്ചറുകൾ മൈക്രോ വെബ്സൈറ്റിൽ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രീമിയം ചിപ്‌സെറ്റായ ‘സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6’ ആണ് മൊട്ടറോള സിഗ്നേച്ചർ 27-ന് കരുത്ത് പകരുന്നത്.
Also Raed: ഡീൽ ഉണ്ട്, വില ലൈറ്റ് ആക്കാം! വൺപ്ലസ് നോർഡ് CE6 ലൈറ്റിന് ഡിസ്കൗണ്ടുമായി ആമസോൺ ഫെസ്റ്റിവൽ സെയിൽ
TSMC-യുടെ അത്യാധുനിക 2nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ചിപ്‌സെറ്റിന് 5GHz വരെ ഉയർന്ന ക്ലോക്ക് സ്പീഡ് കൈവരിക്കാൻ സാധിക്കും. മികച്ച ക്യാമറ പ്രോസസ്സിംഗിനൊപ്പം, വിവിധ ആപ്പുകളുടെ അനായാസമുള്ള പ്രവർത്തനവും ഗെയിമിംഗ്, AI മികവ് എന്നിവയിലും കരുത്ത് പകരാൻ ഈ പ്രോസസറിന് സാധിക്കും.
ശക്തമായ പ്രോസസറിന് ഒപ്പം ശക്തമായ ക്യാമറ സജ്ജീകരണവും സിഗ്നേച്ചർ 27-ൽ ഉണ്ട്. 50MP സോണി LYTIA 910 മെയിൻ ക്യാമറയും 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിൽ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മെയിൻ ക്യാമറ ദൈനംദിന ഫോട്ടോഗ്രാഫി മികച്ച രീതിയിൽ കൈകാര്യം ചെയ്യുമ്പോൾ, ഹൈ റെസല്യൂഷനുള്ള പെരിസ്കോപ്പ് ലെൻസ് ദൂരെയുള്ള ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയോടെയും ഡീറ്റെയിൽസോടെയും പകർത്താൻ സഹായിക്കുന്നു.
ക്യാമറ മികവുള്ള സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവർക്ക് സിഗ്നേച്ചർ 27 ഒരു ഭാവി വാഗ്ദാനമാണ്. ‘ബാങ് & ഒലുഫ്‌സെൻ’ (Bang & Olufsen – B&O) ഓഡിയോ ടെക്നോളജി ഉൾക്കൊള്ളുന്ന മൊട്ടറോളയുടെ ആദ്യ സ്മാർട്ട്‌ഫോൺ കൂടിയാണ് സിഗ്നേച്ചർ 27. ആൻഡ്രോയിഡ് 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും ഈ ഫോൺ പ്രവർത്തിക്കുക.
മുൻഗാമിയായ ‘സിഗ്നേച്ചർ’ മോഡലിനെപ്പോലെ തന്നെ, ‘സിഗ്നേച്ചർ 27’ മോഡലിനും ഏഴ് വർഷത്തെ OS അപ്‌ഗ്രേഡുകൾ മൊട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്. പെർഫോമൻസ് സ്മൂത്ത് ആക്കാൻ ‘ആർട്ടിക് മെഷ്’ കൂളിംഗ് സിസ്റ്റം ഈ മോട്ടറോള ഫോണിൽ ഇടംപിടിച്ചിട്ടുണ്ട്. അലുമിനിയം ഫ്രെയിമും കർവ്ഡ് എഡ്ജും സ്ലിം ഡിസൈനുമാണ് ഈ മോട്ടറോള ഫോണിനുള്ളത്.
‘വോവൻ ഫിനിഷ്’ നൽകിയിട്ടുള്ള ‘പാൻ്റോൺ കോൾ സ്മോക്ക്’, തുണിയുടെ ഘടനയോട് സാമ്യമുള്ള ‘ബ്രഷ്ഡ് ടെക്സ്ചർ’ ഉള്ള ‘പാൻ്റോൺ കാപ്ലെറ്റ് ഗ്രീൻ’ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് മോട്ടറോള സിഗ്നേച്ചർ 27 എത്തുക. ഇതിന്റെ കൂടുതൽ ഫീച്ചറുകളും ലോഞ്ച് തിയതിയും വരുംദിവസങ്ങളിൽ അറിയാനാകും.
English Summary
It has been confirmed that the Motorola Signature 27- the second model in Motorola’s Signature series- will be launched in India alongside its global launch. Shivam Ranjan, Head of Marketing at Motorola, announced this at the India Mobile Congress (IMC) held in Delhi.