Jailer 2: ഡബ് ചെയ്തപ്പോൾ കണ്ടതേ അറിയൂ, ജയിലർ കാണാൻ താനും കട്ട വെയിറ്റിങ്ങിലെന്ന് കോട്ടയം നസീർ
Kottayam Nazeer on Jailer 2 Movie: കഴിഞ്ഞ ദിവസം അവറാച്ചൻ ആൻഡ് സൺസ് എന്ന സിനിമയുടെ സക്സസ് പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയിൽ ജയിലർ സിനിമയിലെ റോളിനെ കുറിച്ചും ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവത്തെ കുറിച്ചും നസീർ പ്രതികരിച്ചിരുന്നു. മറ്റു പ്രേക്ഷകരെ പോലെ തന്നെ താനും സിനിമ കാണാൻ എക്സൈറ്റഡ് ആയി കാത്തിരിക്കുകയാണ്. താൻ ചെയ്ത കഥാപാത്രത്തെ കുറിച്ച് മാത്രമാണ് തനിക്ക് അറിവുള്ളത്.
നെൽസൺ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം ജയിലർ 2 ഒക്ടോബർ 15നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. രജനികാന്തിന്റെ മാസ്സ് പെർഫോമൻസിന് ഒപ്പം തന്നെ സിനിമയിൽ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്ന മലയാളി താരങ്ങളുടെ പ്രകടനം കാണുവാനും പ്രേക്ഷകർ കാത്തിരിപ്പിലാണ്. ജയിലർ ഒന്നിലെ വില്ലനായി വിനായകൻ എവരെയും ഞെട്ടിച്ചത് പോലെ രണ്ടാം ഭാഗത്തിലും മലയാളി താരങ്ങളുടെ മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജയിലർ റോളിനെ പറ്റി കൂടുതൽ വിവരമില്ലെങ്കിലും അത്യാവശ്യം പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തിരിക്കുന്ന താരങ്ങളിൽ ഒരാളാണ് കോട്ടയം നസീർ.
കഴിഞ്ഞ ദിവസം അവറാച്ചൻ ആൻഡ് സൺസ് എന്ന സിനിമയുടെ സക്സസ് പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയിൽ ജയിലർ സിനിമയിലെ റോളിനെ കുറിച്ചും ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവത്തെ കുറിച്ചും നസീർ പ്രതികരിച്ചിരുന്നു. മറ്റു പ്രേക്ഷകരെ പോലെ തന്നെ താനും സിനിമ കാണാൻ എക്സൈറ്റഡ് ആയി കാത്തിരിക്കുകയാണ്. താൻ ചെയ്ത കഥാപാത്രത്തെ കുറിച്ച് മാത്രമാണ് തനിക്ക് അറിവുള്ളത്. തന്റെ ഡബ്ബ് ചെയ്യുന്ന ഭാഗം മാത്രമാണ് കാണാൻ പറ്റിയത്. അതുകൊണ്ട് മുഴുവൻ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോഴേ താനും കാണുകയുള്ളൂ.
Also Read: ദശമൂലം ദാമുവിൽ നിന്ന് ജയിലറിലെ ദിലീപിലേക്ക്! സാക്ഷാൽ രജനിയുടെ വില്ലനായി സുരാജ് വരുമ്പോൾ
ജയിലർ 2 ലെ അനുഭവങ്ങൾ മറക്കാനാവാത്തതാണ്. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സൂപ്പർസ്റ്റാർ രജനികാന്തുമായി സംസാരിക്കാനും അടുത്ത് ഇടപഴകാനും പറ്റി. തന്റെ ഒരു ഡ്രോയിങ് ബുക്ക് അദ്ദേഹത്തിന് സമ്മാനമായി നൽകാനും കഴിഞ്ഞു. അതൊക്കെ വലിയൊരു അനുഭവമായിട്ടാണ് തനിക്ക് തോന്നുന്നത്. ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കോട്ടയം നസീർ പറഞ്ഞു. എന്നാൽ തന്റെ കഥാപാത്രത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ നസീർ തുറന്ന് പറഞ്ഞില്ല.
പ്രധാന വില്ലൻ റോളിൽ എത്തുന്ന സുരാജ് വെഞ്ഞാറമൂട്, കാമിയോ വേഷത്തിൽ എത്തുന്ന മോഹൻലാൽ തുടങ്ങി ഒരുപിടി മലയാളം താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മലയാളി നടിയായ ഷംന കാസിം അവതരിപ്പിച്ച അല്ല ബോലെലോ എന്ന പാട്ടും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക പ്രധാന താരങ്ങളും ജയിലർ 2 ന്റെ ഭാഗമാണ്. സിനിമയിലെ ഒരു പ്രധാന റോളിൽ ബോളിവുഡ് താരം ഹൃതിക് റോഷനും എതിന്നു എന്ന അഭ്യൂഹങ്ങളും ശക്തമാണ്.
English Summary
Jailer 2, the Rajinikanth film directed by Nelson, is set to release in theaters on October 15. Alongside Rajinikanth’s powerful performance, audiences are eagerly awaiting the performances of the Malayali actors playing key roles in the film. Just as Vinayakan stunned everyone as the villain in the first Jailer movie, fans are expecting outstanding performances from the Malayali actors in the sequel as well.