V D Satheesan: തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനങ്ങൾ തള്ളി വി ഡി സതീശൻ
V D Satheesan against VD Satheesan:ഈ തീരുമാനങ്ങളെല്ലാം പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസൃതം ആണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെയും അനുമതിയോടെയാണ് ഓരോ തീരുമാനങ്ങൾ എന്നും മുഖ്യമന്ത്രി വാർത്ത ഏജൻസിയോട് വ്യക്തമാക്കി.വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കെ സി വേണു ഗോപാലുമായി ഭിന്നത ഇല്ലെന്നും അദ്ദേഹം..........
തിരുവനന്തപുരം: മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചിട്ടല്ല മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നത് എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശന്റെ വിമർശനം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. പ്രധാന നേതാക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനങ്ങൾ എല്ലാം എടുക്കുന്നത്. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും ആണ് സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് ഓരോ തീരുമാനങ്ങളും. ഈ തീരുമാനങ്ങളെല്ലാം പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസൃതം ആണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെയും അനുമതിയോടെയാണ് ഓരോ തീരുമാനങ്ങൾ എന്നും മുഖ്യമന്ത്രി വാർത്ത ഏജൻസിയോട് വ്യക്തമാക്കി.വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കെ സി വേണു ഗോപാലുമായി ഭിന്നത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം; സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം
മല്ലികാർജുൻ ഖാർഗയ്ക്ക് അടൂർ പ്രകാശ് പരാതി നൽകി…
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിൽ മുഖ്യമന്ത്രി പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മുഖ്യമന്ത്രി വി ഡി സതീശന് എതിരെ മല്ലികാർജുൻ ഖാർഗയ്ക്ക് അടൂർ പ്രകാശ് പരാതി നൽകിയിരുന്നു. പാർട്ടിയെയും മുന്നണിയെയും വകവെക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നായിരുന്നു വിമർശനം.
മുന്നണി കൺവീനർ എന്ന നിലയിൽ തന്നെ അവഗണിക്കുന്നു. നിർണായകമായ തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ ആണ് തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ഉന്നയിച്ചിരുന്നത്മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്നും അടൂർ പ്രകാശ് ആവശ്യവും ഉന്നയിച്ചിരുന്നു.
ENGLISH SUMMARY
V.D. Satheesan dismissed the criticism raised by UDF Convener Adoor Prakash that the Chief Minister makes decisions without consulting senior leaders. The Chief Minister clarified that all decisions are taken in consultation with key leaders and are in accordance with party policies and practices.