Hyundai 7-Seater : എർട്ടിഗകയ്ക്ക് പണിയാകുമോ, ഹ്യുണ്ടായിയുടെ പുതിയ സെവൻ സീറ്റർ വരുന്നു?
New Hyundai 7-Seater MPV: ഇന്ത്യൻ വിപണിയിൽ മറ്റൊരു പോർമുഖം കൂടി തുറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. ഹ്യുണ്ടായി തങ്ങളുടെ പുതിയ സെവൻ സീറ്റർ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. നിലവിൽ ഈ സെഗ്മെന്റിൽ മാരുതി സുസുക്കിയും കിയയും ആണ് ലീഡ് ചെയ്യുന്നത്. ഇവിടേക്ക് പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ, സിഎൻജി, എന്നിങ്ങനെ വിവിധ പവർ ട്രെയിനുകളിൽ പുതിയ വാഹനം എത്തും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഇതിൽ സിഎൻജി പതിപ്പിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും കേൾക്കുന്നു.

പ്രതീകാത്മക ചിത്രം
ഇന്ത്യൻ വിപണിയിൽ മറ്റൊരു പോർമുഖം കൂടി തുറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. ഹ്യുണ്ടായി തങ്ങളുടെ പുതിയ സെവൻ സീറ്റർ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. നിലവിൽ ഈ സെഗ്മെന്റിൽ മാരുതി സുസുക്കിയും കിയയും ആണ് ലീഡ് ചെയ്യുന്നത്. ഇവിടേക്ക് പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ, സിഎൻജി, എന്നിങ്ങനെ വിവിധ പവർ ട്രെയിനുകളിൽ പുതിയ വാഹനം എത്തും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഇതിൽ സിഎൻജി പതിപ്പിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും കേൾക്കുന്നു.
ഈ വർഷത്തെ ഇൻഡോനേഷ്യ മോട്ടർ ഷോയിൽ നീര ഇവി കൺസെപ്റ്റ് എന്ന പേരിൽ പുതിയ മോഡലിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ മോഡലിനെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയ്ക്കായി ഇന്റേണൽ കംപ്രഷൻ എൻജിൻ പതിപ്പ് വികസിപ്പിക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോർട്ട്. അടുത്തവർഷം ആദ്യപകുതിയിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡൽ കമ്പനി അവതരിപ്പിച്ചേക്കും.
Also Read: ഹിമാലയനോ, എക്സ്പൾസോ? ഓഫ് റോഡിങ്ങിനും ലോങ്ങ് റൈഡിനും ഏതെടുക്കണം
പ്രമുഖ ഇന്ത്യൻ ഓട്ടോമൊബൈൽ പോർട്ടലുകളുടെ റിപ്പോർട്ട് പ്രകാരം പെട്രോൾ ഡീസൽ ടർബോ പെട്രോൾ സിഎൻജി തുടങ്ങിയ പവർ ട്രെയിനുകളിൽ വാഹനം വിപണിയിൽ എത്തുകയാണെങ്കിൽ അതൊരു പുത്തൻ ചുവടുവെപ്പ് ആയി മാറും. പ്രധാനമായും ടാക്സി സെഗ്മെന്റിലും അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളും ആണ് ബഡ്ജറ്റ് സെവൻ സീറ്റർ വാഹനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത്. നിലവിൽ ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം മോഡലുകളാണ് മാരുതി സുസുക്കിയുടെ ഏർട്ടിഗയും കിയ മോട്ടോസിന്റെ കാരെൻസും.
അടുത്ത വർഷം ഈ വാഹനം വിപണിയിൽ എത്തുമെന്നാണ് സൂചന. ഈ മോഡലിനെ ഇന്ത്യ മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിക്കും എന്നും ഓട്ടോമോട്ടീവ് പേജുകൾ പറയുന്നു. എന്നാൽ വാഹനത്തിന്റെ ലോഞ്ച്, വില എത്രയാകും, എൻജിൻ സവിശേഷതകൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ഹ്യൂണ്ടായിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. എന്തായാലും ഈ പുതിയ മോഡൽ വിപണിയിൽ എത്തുകയാണെങ്കിൽ മാരുതി എർട്ടിഗയ്ക്ക് വെല്ലുവിളിയാകും.
English Summary
Another battlefront is set to open in the Indian market. Reports indicate that Hyundai is preparing to launch a new seven-seater model in India. Currently, Maruti Suzuki and Kia are the leaders in this segment. According to the reports, the new vehicle will be available with various powertrain options, including petrol, diesel, turbo-petrol, and CNG.