ഡിസംബർ അല്ലെങ്കിൽ ജനുവരി! വൺപ്ലസിന്റെ രണ്ട് വമ്പൻ ഫോണുകൾ ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്നെന്ന് വെളിപ്പെടുത്തൽ
OnePlus 16R tipped to launch in India: വൺപ്ലസിന്റെ ഏറ്റവും ടോപ് മോഡലായ വൺപ്ലസ് 16 ഇത്തവണ ചൈനയിൽ മാത്രമേ അവതരിപ്പിക്കൂ, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ അത് ലോഞ്ച് ചെയ്യില്ല എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ മുൻ റിപ്പോർട്ടുകളെ തള്ളിക്കളയുന്ന വിവരമാണ് 'Gadgetsdata' എന്ന പേരിൽ ട്വിറ്ററിൽ അറിയപ്പെടുന്ന പ്രമുഖ ടിപ്‌സ്റ്റർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Oneplus 16r Gearing Up For India Launch
വൺപ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം മോഡലുകൾ കാത്തിരിക്കുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു വിവരം എത്തിയിരിക്കുന്നു. വൺപ്ലസ് 16r മോഡൽ ഇന്ത്യയിൽ ലോഞ്ചിന് തയാറെടുക്കുന്നു എന്നതാണ് അത്. ഇതോടൊപ്പം കേൾക്കുന്ന മറ്റൊരു വിവരമാണ് ഏറ്റവും സന്തോഷകരം, വൺപ്ലസ് 16 മോഡലും ഇന്ത്യയിൽ എത്തിയേക്കും എന്നതാണ് അത്. വൺപ്ലസിന്റെ ഏറ്റവും ടോപ് മോഡലായ വൺപ്ലസ് 16 ഇത്തവണ ചൈനയിൽ മാത്രമേ അവതരിപ്പിക്കൂ, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ അത് ലോഞ്ച് ചെയ്യില്ല എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ മുൻ റിപ്പോർട്ടുകളെ തള്ളിക്കളയുന്ന വിവരമാണ് ‘Gadgetsdata’ എന്ന പേരിൽ X-ൽ (മുമ്പ് ട്വിറ്റർ) അറിയപ്പെടുന്ന പ്രമുഖ ടിപ്‌സ്റ്റർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
വൺപ്ലസ് രണ്ട് പ്രീമിയം ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതായി ടിപ്സ്റ്റർ ഗാഡ്ജറ്റ്സ്ഡാറ്റ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിൽ ഒന്ന് ‘വൺപ്ലസ് 16R’ (OnePlus 16R) ആയിരിക്കാൻ സാധ്യതയുണ്ടെന്നും, മറ്റൊന്ന് ‘വൺപ്ലസ് 16’ (OnePlus 16) ആയിരിക്കാമെന്നും കരുതപ്പെടുന്നു. 2026 ഡിസംബർ അല്ലെങ്കിൽ 2027 ജനുവരിയിൽ ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം എന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു.
വൺപ്ലസിന്റെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളിയാണ് ഐക്യൂ. ഐക്യുവിന്റെ അടുത്ത പ്രീമിയം മോഡലായ ഐക്യൂ 16, മോട്ടറോള സിഗ്നേച്ചർ 27, ഷവോമി 18 പ്രോ മോഡലുകൾ ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ എത്തും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വൺപ്ലസ് പ്രീമിയം മോഡലുകളും ഇന്ത്യയിൽ ലോഞ്ചിന് തയാറെടുക്കുന്നു എന്ന വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
ചൈനയിൽ വൺപ്ലസ് 16 ഒക്ടോബർ 12ന് ലോഞ്ച് ചെയ്യും എന്നാണ് വിവരം. ഈ ഫോൺ എന്തൊക്കെ ഫീച്ചറുകൾ സഹിതമാണ് അവതരിപ്പിക്കപ്പെടുക എന്ന് ഈ ലോഞ്ചിന് ശേഷം അറിയാം. അതേസമയം വൺപ്ലസ് 16 കഴിഞ്ഞാൽ തൊട്ടടുത്ത സെക്കൻഡ് ടോപ് ഓപ്ഷനായ വൺപ്ലസ് 16r മോഡൽ ഉടൻ ചൈനയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് എയ്സ് 7′ (OnePlus Ace 7) ന്റെ സമാന ഫീച്ചറുകളോടെയാകും എത്തുക എന്നാണ് സൂചന.
‘സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്താക്കിയാകും വൺപ്ലസ് 16r മോഡൽ അവതരിപ്പിക്കപ്പെടുക. ഇത് നിലവിലെ വൺപ്ലസ് 15r മോഡലിനെക്കാൾ ഉയർന്ന പെർഫോമൻസ് കാഴ്ചവയ്ക്കും. കൂടാതെ വൺപ്ലസ് 15r മോഡലിലെ 165Hz റിഫ്രഷ് റേറ്റിന് പകരം, 185Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.78 ഇഞ്ച് 1.5K LTPS OLED ഡിസ്‌പ്ലേയും വൺപ്ലസ് 16r മോഡലിൽ പ്രതീക്ഷിക്കുന്നുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, വൺപ്ലസ് 16r മോഡലിൽ 3.5x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 50MP ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുത്തിയേക്കും. മെയിൻ ക്യാമറയിൽ 50MP സെൻസറിന് പകരം 200MP സെൻസർ ഉപയോഗിക്കാനും സാധ്യതയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP സെൽഫി ക്യാമറയാകും വരാൻ പോകുന്ന r മോഡലിൽ ഉണ്ടാവുക.
9,000mAh ബാറ്ററി, 100W വയർഡ് ചാർജിംഗ് പിന്തുണ, ഏറ്റവും പുതിയ ColorOS 17 എന്നിവയും വൺപ്ലസ് 16r മോഡലിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിലയുടെ കാര്യമെടുത്താൽ ഇന്ത്യയിൽ 70,000 രൂപയോട് അടുത്ത് വില പ്രതീക്ഷിക്കാം. നിലവിലെ വൺപ്ലസ് 15r മോഡലിന് ഇതിനോടകം പലതവണ വില വർധിപ്പിക്കപ്പെട്ടു. ഇപ്പോൾ വൺപ്ലസ് 15r മോഡൽ വില എത്തിനിൽക്കുന്നത് 59999 രൂപ പ്രാരംഭ വിലയിലാണ്. വൺപ്ലസ് 15r മോഡലിനെക്കാൾ നിരവധി അപ്ഗ്രേഡുകളോടെ എത്തുന്നതിനാൽ പുതിയ മോഡലിന് വില കൂടുമെന്ന് പ്രതീക്ഷിക്കുന്നു.
English Summary
The OnePlus 16R model is gearing up for launch in India, and the OnePlus 16 model may also arrive in the country. Tipster GadgetsData has revealed that OnePlus is preparing to launch two premium phones in India soon; these are expected to be the ‘OnePlus 16R’ and the ‘OnePlus 16’.