AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson : എല്ലാവർക്കുമുള്ള മറുപടി ഉണ്ടേ! സെഞ്ചുറി നഷ്ടമായെങ്കിലും തകർത്താടി സഞ്ജു സാംസൺ

Sanju Samson India vs West Indies Batting : 41 പന്തിൽ 82 റൺസെടുത്താണ് സഞ്ജു സാംസൺ പുറത്തായത്. ടി20 ലോകകപ്പിന് ശേഷം സഞ്ജു സാംസൺ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ സഞ്ജുവിൻ്റെ പ്രകടനം നിറം മങ്ങിയിരുന്നു.

Sanju Samson : എല്ലാവർക്കുമുള്ള മറുപടി ഉണ്ടേ! സെഞ്ചുറി നഷ്ടമായെങ്കിലും തകർത്താടി സഞ്ജു സാംസൺ
Sanju Samson India Vs West Indies Ranchi T20Image Credit source: PTI
Jenish Thomas
Jenish Thomas | Updated On: 09 Oct 2026 | 10:41 PM

റാഞ്ചി : വിമർശനങ്ങൾക്കെല്ലാം വീണ്ടും ബാറ്റ് കൊണ്ടുള്ള മറുപടിയുമായി സഞ്ജു സാംസൺ. വെസ്റ്റ് ഇൻസീസിനെതിരെ റാഞ്ചി ടി20യിൽ 82 റൺസെടുത്താണ് താരം തനിക്കെതിരെയുള്ള വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിയത്. ഓപ്പണിങ് ഇറങ്ങിയ താരം 41 പന്തിലാണ് 82 റൺസെടുത്തത്. സഞ്ജുവിൻ്റെ മികച്ച ഇന്നിങ്സിൽ സെഞ്ചുറി പിറന്നില്ല നിരാശ മാത്രമാണ് ആരാധകർക്കുള്ളത്. അതേസമയം മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ 250 റൺസിൻ്റെ വലിയ ലക്ഷ്യം ഒരുക്കുകയും ചെയ്തു.

42 പന്തിൽ നാല് സിക്സറും ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയാണ് സഞ്ജുവിൻ്റെ 82 റൺസ് ഇന്നിങ്സ്. മത്സരത്തിൻ്റെ മൂന്നാമത്തെ ഓവറിൽ കാമിൽ പുരാൻ കൈവിട്ട ക്യാച്ചിൽ നിന്നും ലഭിച്ച അവസരം മുതലെടുത്താണ് സഞ്ജു മികച്ച ഇന്നിങ്സ പടുത്തുയർത്തിയത്. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് പിന്നാലെ മോശം ഫോമിലേക്ക് പോയ സഞ്ജുവിൻ്റെ തിരിച്ചുവരവായിരുന്നു ഇന്ന് റാഞ്ചിയിൽ കാണാനായത്.

ALSO READ : 36-ാം വയസിലെ ഭുവിയുടെ തിരിച്ചുവരവ് വെറുതേയാകില്ല! 2028 T20 ലോകകപ്പ് സാധ്യതാ തിയറിയുമായി മുൻ SRH താരം

ഏഷ്യൻ ഗെയിംസിലും ജപ്പാനെതിരെയുള്ള ഏക മത്സരത്തിലും നിറം മങ്ങിയതിന് പിന്നാലെ മലയാളി താരം വലിയ വിമർശനങ്ങളാണ് നേരിട്ടത്. കൂടാതെ വിൻഡീസിനെതിരെയുള്ള ലഖ്നൗവിൽ വെച്ച് നടന്ന ആദ്യ ടി20യിൽ സഞ്ജു നിരാശപ്പെടുത്തയപ്പോൾ താരത്തിൻ്റെ സ്ഥാനം തെറിച്ചേക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ അതിനെല്ലാം ഒരു മറുപടി ഇന്ന് റാഞ്ചിയിൽ സഞ്ജു നൽകിയത്.

കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

സഞ്ജുവിൻ്റെ ഇന്നിങ്സിൻ്റെ പിൻബലത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ 250 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി. 43 റൺസെടുത്ത ഇഷാൻ കിഷൻ രണ്ടാം വിക്കറ്റിൽ സഞ്ജുവിന് മികച്ച രീതിയിൽ പിന്തുണ നൽകിയിരുന്നു. സഞ്ജുവിൻ്റെ ഇന്നിങ്സിനെ പിന്നാലെ അൽപം സമ്മർദ്ദത്തിലായ ഇന്ത്യയെ അവസാന ഓവറുകളിൽ ക്യാപ്റ്റൻ ശ്രയസ് അയ്യരും (40) തിലക് വർമയും (44) ചേർന്ന് കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.  വെസ്റ്റ് ഇൻഡീസിനായി റോസ്റ്റൺ ചേസ് മൂന്നും ഷമാർ സ്പ്രങ്ങർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി.

Follow Us