ഐഫോണിനെ കടത്തിവെട്ടുന്ന വില! 200MP Zeiss ക്യാമറയുള്ള വിവോ X500 സീരീസിന്റെ ഇന്ത്യൻ വില പുറത്ത്
Vivo X500 series pricing in India leaked: വിവോ X300 സീരീസിന് പിൻഗാമിയായാണ് വിവോ X500 സീരീസ് എത്തുന്നത്. X300 സീരീസ് മോഡലുകൾ, പ്രത്യേകിച്ച് X300 പ്രോ, അൾട്ര മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രിയത നേടിയിരുന്നു. ഈ സാഹചര്യത്തിൽ X500 സീരീസ് മോഡലുകൾക്ക് മേൽ പ്രതീക്ഷകൾ ഏറെയാണ്. ഇന്ത്യയിൽ ലോഞ്ചിന് തയാറെടുക്കുന്ന X500 സീരീസ് മോഡലുകളുടെ വില ഇപ്പോൾ ലീക്കായിട്ടുണ്ട്.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ആണ് വിവോ X500 സീരീസിന്റേത്. സെപ്റ്റംബറിൽ ചൈനയിലും ഒക്ടോബറിൽ ആഗോള വിപണികളിലും വിവോ X500 സീരീസ് മോഡലുകൾ അവതരിപ്പിക്കപ്പെട്ടു, ഇനി ഇന്ത്യയുടെ ഊഴമാണ്. വിവോ X500 സീരീസിന്റെ ലോഞ്ച് സ്ഥിരീകരിച്ച് ഇതിനകം തന്നെ വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കമിങ് സൂൺ ടീസർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നവംബർ 25 നോട് അടുത്ത് ഈ വിവോ സീരീസ് ഫോണുകൾ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൃത്യമായ ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ല.
വിവോ X300 സീരീസിന് പിൻഗാമിയായാണ് വിവോ X500 സീരീസ് എത്തുന്നത്. X300 സീരീസ് മോഡലുകൾ, പ്രത്യേകിച്ച് X300 പ്രോ, അൾട്ര മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രിയത നേടിയിരുന്നു. ഈ സാഹചര്യത്തിൽ X500 സീരീസ് മോഡലുകൾക്ക് മേൽ പ്രതീക്ഷകൾ ഏറെയാണ്. ഇന്ത്യയിൽ ലോഞ്ചിന് തയാറെടുക്കുന്ന X500 സീരീസ് മോഡലുകളുടെ വില ഇപ്പോൾ ലീക്കായിട്ടുണ്ട്.
Also Read: സ്പീഡിൽ ഇനി സംശയം വേണ്ട! 26000 പുതിയ 4G ടവറുകളുമായി ബിഎസ്എൻഎൽ
ടിപ്സ്റ്റർ സഞ്ജു ചൗധരിയാണ് വിവോ X500 സീരീസ് മോഡലുകളുടെ ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടിരിക്കുന്നത്. വിവോ X500 സീരീസിൽ സ്റ്റാന്റേർഡ് മോഡലായ വിവോ X500 (Vivo X500) 5ജിയുടെ 12GB + 256GB വേരിയന്റിന് 1,19,999 രൂപയായിരിക്കും പ്രാരംഭ വില. X500 പ്രോ 1,49,999 രൂപ വിലയിലും X500 പ്രോ മാക്സ് 1,59,999 രൂപയിൽ പ്രാരംഭ വിലയിലും എത്തുമെന്ന് ടിപ്സ്റ്റർ സൂചന നൽകിയിരിക്കുന്നു.
വിവോ X500 പ്രോ മാക്സ് 12GB + 512GB വേരിയന്റിന് 1,79,999 രൂപ വരെ വില വന്നേക്കാം. ഫോട്ടോഗ്രാഫി ആക്സസറികൾ ഉൾപ്പെടുന്ന ‘X500 പ്രോ മാക്സ് മാസ്റ്റർ സെറ്റിന്’ 2,29,999 രൂപയായിരിക്കും വിലയെന്നും സൂചനയുണ്ട്. ഓഫ്ലൈൻ സ്റ്റോറുകളിൽ ഇവയ്ക്ക് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമായേക്കുമെന്ന് ടിപ്സ്റ്റർ പറയുന്നു.
ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മുൻ മോഡലുകളെക്കാൾ ഉയർന്ന വിലയിൽ എത്തുന്നു, എന്നതുമാത്രമല്ല ഐഫോണിനൊപ്പം നിൽക്കുന്ന വിലയിൽ ആണ് ഈ പുതിയ വിവോ മോഡലുകൾ ഇന്ത്യയിൽ എത്തുന്നത്. വിവോ X500 പ്രോ മാക്സിന്റെ 512GB വേരിയന്റിന്റെ വില, ഐഫോൺ 18 പ്രോ മാക്സിന്റെ അടിസ്ഥാന വിലയ്ക്ക് തുല്യമാണ്.
‘RAMageddon’ (റാം ചിപ്പുകളുടെ വിലക്കയറ്റം പോലുള്ള ഘടകങ്ങൾ) കാരണമാണ് വിവോ X500 സീരീസ് വില മുൻ മോഡലിനെക്കാൾ ഉയർന്നത്.
വിവോ X500 സീരീസ് ഇന്ത്യൻ വേരിയന്റുകളുടെ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല. ചൈനയിൽ സാധാരണ മോഡലിൽ Dimensity 9600M പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രോ, പ്രോ മാക്സ് മോഡലുകളിൽ 2nm പ്രോസസിൽ നിർമ്മിച്ച Dimensity 9600 Pro പ്രോസസറാണുള്ളത്. ക്യാമറകളുടെ കാര്യമെടുത്താൽ പ്രോ മാക്സ് മോഡലിൽ 200MP Zeiss APO പെരിസ്കോപ്പ് ക്യാമറയും, 8,000mAh ബാറ്ററിയും ഉണ്ടായിരുന്നു.
English Summary
The new Vivo X500 series, the successor to the Vivo X300 series, is expected to launch in India this month. Tipster Sanju Choudhary has now shared details regarding the pricing of the Vivo X500 series models in India. According to the tipster, the starting price for the 12GB + 256GB variant of the Vivo X500 5G in India will be rs 1,19,999.