OnePlus Nord 5: 30,000 രൂപയ്ക്ക് ഒരു മികച്ച ഫോൺ; വൺപ്ലസ് നോർഡ് 5 ഫീച്ചറുകൾ പുറത്ത്

OnePlus Nord 5 To Be Launched Soon: വൺപ്ലസ് നോർഡ് 5 ഉടൻ വിപണിയിലേക്ക്. ചൈനീസ് മാർക്കറ്റിൽ ഈ മാസം അവസാനം ഫോൺ എത്തിയേക്കും. ഇന്ത്യയിൽ ജൂണിലോ ജുലായിലോ ആവും ഫോൺ അവതരിപ്പിക്കപ്പെടുക.

OnePlus Nord 5: 30,000 രൂപയ്ക്ക് ഒരു മികച്ച ഫോൺ; വൺപ്ലസ് നോർഡ് 5 ഫീച്ചറുകൾ പുറത്ത്

പ്രതീകാത്മക ചിത്രം

Published: 

03 May 2025 14:31 PM

വൺപ്ലസിൻ്റെ ടൈംലൈനിലുള്ള ബഡ്ജറ്റ് ഫോൺ വൺപ്ലസ് നോർഡ് 5 ഫീച്ചറുകൾ പുറത്ത്. 30,000 രൂപയാവും ഫോണിൻ്റെ വില എന്നാണ് സൂചനകൾ. ഈ മാസം അവസാനം ചൈനയിൽ അവതരിപ്പിക്കപ്പെടുന്ന ഫോൺ ഇന്ത്യയിൽ എന്ന് വരുമെന്ന് വ്യക്തമല്ല. വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ 2024 ജൂലായ് മാസത്തിലാണ് അവതരിപ്പിച്ചത്. വൺപ്ലസ് ഏസ് 3വി എന്ന് റീബാഡ്ജ് ചെയ്താണ് ഇന്ത്യയിൽ ഈ ഫോൺ എത്തിയത്. അതുകൊണ്ട് തന്നെ വൺപ്ലസ് നോർഡ് 5 ജൂൺ അവസാനമോ ജൂലായ് തുടക്കത്തിലോ തന്നെ ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.

മീഡിയടെക് ഡൈമൻസിറ്റി 9400 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. വൺപ്ലസ് ഏസ് 5വിയുടെ മോഡിഫൈഡ് വേർഷനായാവും ഫോണെത്തുക എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്ലാറ്റ് ഒഎൽഇഡി സ്ക്രീൻ ആവും ഫോണിലുണ്ടാവുക. പിൻഭാഗത്ത് രണ്ട് ക്യാമറകൾ ഉണ്ടാവും. ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ അടക്കമുള്ള 50 മെഗാപിക്സലിൻ്റേതാവും പ്രധാന ക്യാമറ. ഒപ്പം 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും പിൻഭാഗത്തുണ്ടാവും. സെൽഫി എടുക്കാനായി ഉണ്ടാവുക 16 മെഗാപിക്സലിൻ്റെ ക്യാമറയാവും. 7000 എംഎഎച്ച് ബാറ്ററിയും 100 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും ഫോണിൻ്റെ പ്രധാന സവിശേഷതകളാണ്. ഡ്യുവൽ സ്പീക്കർ, ഐആർ ബ്ലാസ്റ്റർ, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയും ഫോണിൽ ഉണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ