AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iPhone 17 Air: ഐഫോൺ 16 പ്രോയെക്കാൾ കനം കുറയും; ഐഫോൺ 17 എയറിൻ്റെ ഹാൻഡ്സ് ഓൺ വിഡിയോ പ്രചരിക്കുന്നു

iPhone 17 Air Specs: ഐഫോൺ 17 എയർ ഫോൺ ഐഫോൺ 16 പ്രോയെക്കാൾ കനം കുറവായിരിക്കുമെന്ന് സൂചന. പുതിയ ഹാൻഡ്സ് ഓൺ വിഡിയോയിലാണ് ഈ വെളിപ്പെടുത്തൽ.

iPhone 17 Air: ഐഫോൺ 16 പ്രോയെക്കാൾ കനം കുറയും; ഐഫോൺ 17 എയറിൻ്റെ ഹാൻഡ്സ് ഓൺ വിഡിയോ പ്രചരിക്കുന്നു
ഐഫോൺ 17 എയർImage Credit source: Social Media
abdul-basith
Abdul Basith | Published: 01 May 2025 12:36 PM

ഏറ്റവും കനം കുറഞ്ഞ ഐഫോണെന്ന അവകാശവാദവുമായി പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയറിൻ്റെ ഹാൻഡ്സ് ഓൺ വിഡിയോ പ്രചരിക്കുന്നു. ഈ വർഷം സെപ്തംബറിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ മോഡലുകൾക്കൊപ്പം ഐഫോൺ 17 എയർ പുറത്തിറങ്ങുമെന്നാണ് വിവരം. ഈ ഫോണിൻ്റെ ഹാൻഡ്സ് ഓൺ വിഡിയോ ആണ് പ്രചരിക്കുന്നത്.

വിഡിയോ പരിഗണിച്ചാൽ ഐഫോൺ 16 പ്രോയെക്കാൺ കനം കുറഞ്ഞ ഫോണാവും ഐഫോൺ 17 എയർ. റിയർ പാനലിൽ ഒരു ക്യാമറയാവും ഉണ്ടാവുക എന്നും സൂചനകളുണ്ട്. ഗൂഗിൾ പിക്സൽ മോഡലുകൾക്ക് സമാനമായ ക്യാമറ ബാറാണ് ഫോണിലുള്ളത്. ഇതിൽ ഒരു ക്യാമറ മാത്രമാണ് ഉള്ളതെന്നും വിഡിയോയിൽ കാണാം. 6.6 ഇഞ്ച് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 16 പ്രോയുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോൺ 17 എയറിന് പാതി കനം മാത്രമാണ് ഉള്ളത്.

ഐഫോൺ 17 എയറിൽ കനം കുറഞ്ഞ ബട്ടണുകളാവും ഉണ്ടാവുക. ഐഫോൺ 16 പ്രോ മോഡലുകളെപ്പോലെ ക്യാമറ കൺട്രോൾ ഉണ്ടാവും. യുഎസ്ബി ടൈപ്പ് സി പോർട്ട് ഓഫ് സെൻ്ററാണ്. താഴ് ഭാഗത്തുള്ള സ്പീക്കർ ഹോളുകളുടെ എണ്ണം കുറവാണ്.

പരമ്പരയിലെ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകളിൽ പുതുക്കിയ ക്യാമറ ഐലൻഡാണ് ഉള്ളത്. ട്രിപ്പിൾ ക്യാമറയാണ് റിയർ ഭാഗത്തുള്ളത്. ടെലിഫോട്ടോ സെൻസറിൽ ചില മാറ്റങ്ങളുണ്ടായേക്കാമെന്ന് സൂചനകളുണ്ട്.