Oneplus Nord 6: ബാറ്ററി കപ്പാസിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ വൺപ്ലസ് നോർഡ് 6; എത്തുന്നത് ഗംഭീര ഫീച്ചറുകളുമായി

Oneplus Nord 6 Features: 9000 എംഎഎച്ച് ബാറ്ററിയുമായി വൺപ്ലസ് നോർഡ് 6. വൈകാതെ തന്നെ ഫോൺ പുറത്തിറങ്ങും.

Oneplus Nord 6: ബാറ്ററി കപ്പാസിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ വൺപ്ലസ് നോർഡ് 6; എത്തുന്നത് ഗംഭീര ഫീച്ചറുകളുമായി

വൺപ്ലസ് നോർഡ് 6

Published: 

12 Jan 2026 | 07:15 AM

ബാറ്ററി കപ്പാസിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ വൺപ്ലസ് നോർഡ് 6 എത്തുന്നു. 9000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ ഗംഭീര ഫീച്ചറുകളുമായാണ് വൺപ്ലസ് നോർഡ് 6 വിപണിയിലെത്തുന്നത്. ചൈനീസ് മാർക്കറ്റിൽ ടർബോ 6 സീരീസെന്ന പേരിൽ പുറത്തിറങ്ങിയ ഫോൺ ആണ് ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6 ആയി ഇറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ചൈനയിൽ പുറത്തിറങ്ങിയ ടർബോ 6 സീരീസിൽ രണ്ട് ഫോണുകളുണ്ട്. വൺപ്ലസ് ടർബോ 6, വൺപ്ലസ് ടർബോ 6വി. മിഡ് റേഞ്ച് സെഗ്മൻ്റിലാണ് ഇരു ഫോണുകളും പുറത്തിറങ്ങിയത്. ഈ രണ്ട് ഫോണുകളിലുമുള്ളത് 9000 എംഎഎച്ച് ബാറ്ററിയാണ്. ഈ മോഡലുകളാവും ഇന്ത്യയിൽ വൺപ്ലസ് നോർഡ് എന്ന പേരിൽ ഇറങ്ങുക എന്നാണ് സൂചനകൾ. നോർഡ് 6, നോർഡ് സിഇ 6 എന്ന പേരിലാവും ഈ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക. നോർഡ് 5 കഴിഞ്ഞ വർഷം ജൂലായ് മാസത്തിലാണ് പുറത്തിറങ്ങിയത്. എന്നാൽ, 6 അതിന് മുൻപ് തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: Grok Obscene Images Row: ഗ്രോക് വഴിയുള്ള ബിക്കിനി ചിത്രങ്ങൾക്ക് പൂട്ട്; 600 അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്സ്

ചൈനീസ് മാർക്കറ്റിൽ വൺപ്ലസ് ടർബോയുടെ വില ആരംഭിക്കുന്നത് 27,000 രൂപ മുതലാണ്. ടർബോ 6വിയുടെ വില 21,000 രൂപയിലും ആരംഭിക്കും. ഈ ഫോണുകൾ നോർഡ് സീരീസ് പെടുത്തി ഇന്ത്യയിൽ അവതരിപ്പിക്കുമ്പോഴും ഏകദേശവില ഇത് തന്നെയാവും. 9000 എംഎഎച്ചിൻ്റെ ബാറ്ററിക്കൊപ്പം 90 വാട്ടിൻ്റെ വയേർഡ് ചാർജിങും ഫോണിലുണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 12 മെഗാപിക്സലിൻ്റെ ക്യാമറ പിന്നിലും 16 മെഗാപിക്സലിൻ്റെ ക്യാമറ മുന്നിലും ഉണ്ടാവും.

 

 

Loading...
Unable to load recommendations.
Follow Us
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു