AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Grok Obscene Images Row: ഗ്രോക് വഴിയുള്ള ബിക്കിനി ചിത്രങ്ങൾക്ക് പൂട്ട്; 600 അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്സ്

X Takes Action Against Grok Obscene Images: ഗ്രോക് ഉപയോഗിച്ചുള്ള ബിക്കിനി ചിത്ര നിർമ്മാണ വിവാദത്തിൽ നടപടിയുമായി എക്സ്. അക്കൗണ്ടുകൾ നീക്കം ചെയ്യുകയും പോസ്റ്റുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Grok Obscene Images Row: ഗ്രോക് വഴിയുള്ള ബിക്കിനി ചിത്രങ്ങൾക്ക് പൂട്ട്; 600 അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്സ്
ഗ്രോക് എഐImage Credit source: Social Media
Abdul Basith
Abdul Basith | Published: 11 Jan 2026 | 11:20 AM

600 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്സ്. എക്സ്റ്റിൻ്റെ എഐ ടൂളായ ഗ്രോക് എഐ ഉപയോഗിച്ച് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിനെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുകയും വേണ്ട നടപടി സ്വീകരിക്കണമെന്ന് എക്സിന് നിർദ്ദേശം നൽകുകയും ചെയ്തു. സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച 3,500 പോസ്റ്റുകൾ എക്സ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ ഐടി മന്ത്രാലയം എക്സിന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. ഇത്തരം പ്രവണതയ്ക്കെതിരെ സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യണം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഐടി നിയമത്തിലെ സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുകയും ക്രിമിനൽ നടപടികൾ നേരിടേണ്ടിവരികയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് എക്സിൻ്റെ നടപടി.

Also Read: Grok AI: എക്സിൽ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി; ‘പുട് എ ബികിനി’ ട്രെൻഡ് വിവാദത്തിൽ

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അശ്ലീല ഉള്ളടക്കങ്ങൾ അനുവദിക്കില്ലെന്നും എക്സ് കേന്ദ്രസർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗ്രോക്കിന്റെ സാങ്കേതിക സംവിധാനങ്ങളിൽ മാറ്റം വരുത്തണമെന്ന കേന്ദ്രസർക്കാരിൻ്റെ ആവശ്യത്തോടും എക്സ് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗ്രോക് ഉപയോഗിച്ച് ഇത്തരം ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എക്സിലെ ഗ്രോക് എഐ ഉപയോഗിച്ചുള്ള ‘പുട്ട് എ ബിക്കിനി’ ട്രെൻഡാണ് നിയമനടപടികളിലേക്ക് നയിച്ചത്. സ്ത്രീകളുടെ സാധാരണ ചിത്രങ്ങൾ പ്രോംപ്ട് ഉപയോഗിച്ച് ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങളാക്കി മാറ്റുകയായിരുന്നു ഈ ട്രെൻഡ്. വസ്ത്രം മാത്രം മാറ്റുന്നതിനാൽ ഇത് ഒറിജിനൽ ചിത്രങ്ങൾ പോലെ തോന്നുമായിരുന്നു. വിവാദമായതോടെ ഗ്രോക് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമായി എക്സ് ഈ സൗകര്യം പരിമിതപ്പെടുത്തി.