Oneplus Turbo: ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബാറ്ററി; വൺപ്ലസ് എന്ത് ഭാവിച്ചാ
OnePlus Turbo India Launch : അടപടലം കിടിലനായൊരു ഫോൺ തന്നെ പ്രതീക്ഷിക്കാമെന്ന് ചുരുക്കം, അത് മിഡ് റേഞ്ചിൽ കൂടി ആകുമ്പോൾ സംഭവം വേറെ ലെവലിലേക്ക് എത്തുമെന്ന് പ്രത്യേകം പറയേണ്ടല്ലോ
മറ്റേത് ഫോൺ അടിച്ചു കേറിയാലും തങ്ങൾ കഴിഞ്ഞു മതി ഒരു ബ്രാൻഡ് എന്ന് പറയാനുള്ള വാശി കൂടിയാണ് വൺ പ്ലസിനെ വ്യത്യസ്തമാക്കുന്നത്. കമ്പനിയുടെ പുറത്തിറങ്ങാനുള്ള വൺപ്ലസ് ടർബോ ഇതിനുള്ള ഉദാഹരണമാണ്. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ബാറ്ററി ലൈഫിന് ഇത് ഒരു പുതിയ മാനദണ്ഡം തന്നെ കൊണ്ടുവരാനുള്ള ശ്രമമാണ് വൺപ്ലസ് തങ്ങളുടെ പുതിയ ഫോണിലൂടെ. 9,000 mAh ബാറ്ററി കപ്പാസിറ്റിയുമായാണ് വൺപ്ലസിൻ്റെ പുത്തൻ ഫോൺ എത്തുന്നത്.
ആദ്യം മറ്റൊരിടത്ത്
ടെക് സൈറ്റുകൾ നൽകുന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് ടർബോ ആദ്യം ലോഞ്ച് ചെയ്യുന്നത് ചൈനയിലായിരിക്കും. ഇന്ത്യയിൽ ഇത് നോർഡ് സീരീസിൻ്റെ വാല് പറ്റിയായിരിക്കും വിപണിയിലേക്ക് എത്തുന്നത്. മിഡ്-റേഞ്ച് സെഗ്‌മെൻ്റിലെത്തുന്ന ഫോണിൻ്റെ ബാറ്ററി ലൈഫും പ്രകടനവും ഏറ്റവും മികച്ചതായിരിക്കും എന്നാണ് വിവരം. പല വിപണികളിൽ പല സീരിസ് പേരുകളിലാണ് വൺ പ്ലസ് ഫോണുകൾ എത്തുന്നതെന്നാണ് വിവരം. ഇതുകൊണ്ട് തന്നെ ചെറിയ മാറ്റങ്ങൾ ഇന്ത്യയിലും പ്രതീക്ഷിക്കാം.
ALSO READ: Honor Win: വൺപ്ലസ് മനസിൽ കണ്ടത് ഹോണർ മാനത്ത് കണ്ടു; വമ്പൻ ബാറ്ററിയുമായി പുതിയ മോഡൽ പുറത്ത്
പുതുവർഷമോ ലോഞ്ചിംഗ്
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 2026 ജനുവരിയിലായിരിക്കും ഫോൺ ചൈനയിൽ എത്തുന്നതെന്നാണ് സൂചന. ഇതിന് ശേഷം ഇന്ത്യ അടക്കമുള്ള വിപണിയിലേക്ക് എത്തുമെന്നാണ് സൂചന. 2026-മാർച്ചിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ കമ്പനി പുതിയ ഫോണിൻ്റെ ആഗോള പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. എങ്കിലും, വൺപ്ലസ് ഇതുവരെ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
വൺപ്ലസ് ടർബോയിൽ 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും പിന്തുണയ്ക്കുന്ന 6.8 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7S Gen 4 പ്രോസസറും ഫോണിന് കരുത്തേകാം ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിപ്‌സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയാൽ, ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും സ്പീഡ് അതി ഗംഭീരമായിരിക്കും.
ബാറ്ററി
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ലഭ്യമായ OnePlus 15R-നേക്കാൾ വമ്പൻ ബാറ്ററിയായിരിക്കും ഫോണിനെന്നാണ് സൂചന. 7,400 mAh ആണ്.OnePlus 15R-നുള്ളത്. ടർബോയിൽ പ്രതീക്ഷിക്കുന്നത് 9,000 mAh ബാറ്ററിയാണ്. അടുത്തിടെ, ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ, OnePlus ചൈന പ്രസിഡൻ്റ് ലി ജി ലൂയി ടർബോ സീരീസിനെക്കുറിച്ച് സൂചന നൽകിയിരുന്നു.