Oppo Find X9s 5G : എന്താ സാർ ഡിസ്കൗണ്ട് കൂടിപ്പോയോ! പുത്തൻ ഓപ്പോ ​ഫൈൻഡ് X9s 5G 8000 രൂപ വിലക്കുറവിൽ കിട്ടും

Oppo Find X9s 5G Bank Discount: കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച്​ ചെയ്ത ഓപ്പോ ഫൈൻഡ് X9s 5ജിയുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 12GB + 512GB വേരിയന്റിന് 89,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഓപ്പോ വെബ്​സൈറ്റ്, ആമസോൺ എന്നിവിടങ്ങളിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 8000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ അ‌വസരമുണ്ട്.

Oppo Find X9s 5G : എന്താ സാർ ഡിസ്കൗണ്ട് കൂടിപ്പോയോ! പുത്തൻ ഓപ്പോ ​ഫൈൻഡ് X9s 5G 8000 രൂപ വിലക്കുറവിൽ കിട്ടും

Oppo Find X

Updated On: 

07 Jun 2026 | 02:17 PM

ഓപ്പോ കഴിഞ്ഞ മാസം (മേയ്) ഇന്ത്യയിൽ ലോഞ്ച് ചെയ്ത പ്രീമിയം സ്മാർട്ട്ഫോണായ ഓപ്പോ ​ഫൈൻഡ് X9s (OPPO Find X9s) ഇപ്പോൾ 8000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം. ഓപ്പോ ​ഫൈൻഡ് X9 സീരീസിന്റെ ഭാഗമായി ഫൈൻഡ് X9 അൾട്ര മോഡലിനൊപ്പമാണ് ഫൈൻഡ് X9s ഇന്ത്യയിലെത്തിയത്. ഈ രണ്ട് പ്രീമിയം ഓപ്പോ ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഓപ്ഷൻ ഫൈൻഡ് X9s ആണ്. ശക്തമായ ക്യാമറ സജ്ജീകരണങ്ങളും മികച്ച പെർഫോമൻസിനായി ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500s കരുത്തും ദീർഘനേര ഉപയോഗം ഉറപ്പിക്കാൻ 7025mAh ബാറ്ററി ഉൾപ്പെടെ ശക്തമായ ഫീച്ചറുകൾ ഈ പ്രീമിയം ഫോണിലുണ്ട്.

യഥാർഥ വില

ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുമ്പോൾ ഓപ്പോ ഫൈൻഡ് X9s 5ജിയുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 12GB + 512GB വേരിയന്റിന് 89,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഓപ്പോ വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവിടങ്ങളിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 4000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഉള്ളത്, അ‌തിനാൽ 75999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇത് വാങ്ങാനാകുക.

ALSO READ : നന്ദി വൺപ്ലസേ… നന്ദി! പുത്തൻ നോർഡ് 6, നോർഡ് CE6, നോർഡ് CE6 ​ലൈറ്റ് 5G ഫോണുകൾക്ക് ഡിസ്കൗണ്ട്

ബെസ്റ്റ് ഡിസ്കൗണ്ട്

ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 7999 രൂപ ബാങ്ക് ഡിസ്കൗണ്ട് ഫൈൻഡ് X9s 5ജിക്ക് ലഭ്യമാണ്. അ‌തിനാൽ 72,000 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ സ്വന്തമാക്കാം, ടോപ് വേരിയന്റിന് 8999 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ആമസോണിൽ ഫൈൻഡ് X9s 5ജി വേരിയന്റുകൾക്ക് യഥാക്രമം 8000 രൂപ, 9000 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 71999 രൂപ വിലയിൽ വാങ്ങാനാകും.

പുത്തൻ ഫൈൻഡ് X9s വാങ്ങാൻ ആലോചിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റ്, അ‌​ല്ലെങ്കിൽ ആമസോണിൽ ലഭ്യമായിട്ടുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ഈ പ്രീമിയം ഫോൺ സ്വന്തമാക്കാനാകും. മിഡ്‌നൈറ്റ് ഗ്രേ, ലാവെൻഡർ സ്കൈ, സൺസെറ്റ് ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ

6.59-ഇഞ്ച് (2760 × 1256 പിക്‌സലുകൾ) 120Hz AMOLED സ്ക്രീൻ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഫൈൻഡ് X9s 5ജിയുടെ പ്രധാന ഫീച്ചറുകൾ.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500s 3nm ചിപ്സെറ്റാണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. ഇമ്മോർട്ടാലിസ് G925 MC12 GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർOS 16-ൽ ആണ് പ്രവർത്തനം.

50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അ‌തിൽ 1/1.56″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ ( f/2.0 അപ്പേർച്ചർ), 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.6 അപ്പേർച്ചർ, OIS, ഹാസൽബ്ലാഡ് പോർട്രെയ്റ്റ്) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 7 (802.11be), 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 7025mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 156.98×73.93×7.99mm വലിപ്പവും 202 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

English Summary

The Oppo Find X9s 5G, which was launched in India last month, is now available for purchase with a discount of Rs 8,000 using select bank cards. The original price of the Oppo Find X9s 5G is Rs 79,999 for the 12GB + 256GB variant and Rs 89,999 for the 12GB + 512GB variant. It is listed at the same price on the Oppo website, Amazon, and Flipkart.

Follow Us
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ