Paytm : യുപിഐയിൽ പുതുതരംഗം സൃഷ്ടിക്കാൻ പേടിഎം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

Paytm UPI New Features : യുപിഐയുമായി അനുബന്ധിച്ച് അഞ്ച് പുതിയ ഫീച്ചറുകളാണ് പേടിഎം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ യുപിഐ ഉപയോഗം കൂടുതൽ എളുപ്പകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചറുകൾ പേടിഎം അവതരിപ്പിച്ചിരിക്കുന്നത്.

Paytm : യുപിഐയിൽ പുതുതരംഗം സൃഷ്ടിക്കാൻ പേടിഎം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

Paytm

Updated On: 

10 Jul 2025 21:39 PM

ഓൺലൈൻ പണമിടപാട് മേഖലയായ യുപിഐയിൽ ഏറ്റവും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് പേടിഎം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായും ഉപകാരപ്രദമായും പേടിഎം യുപിഐ സേവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടിഎം പുതിയ ഫീച്ചറുകളെ അവതരിപ്പിച്ചിരിക്കുന്നത്. നവീന ആശയവം ഉപയോക്താക്കളുടെ ആവശ്യങ്ങളും പരിഗണിച്ചാണ് പേടിഎം ഈ ഫീച്ചറുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. യുപിഐ വഴിയുള്ള പണമിടപാടുകൾ വിവിധ മേഖലയിലുള്ളവർക്ക് കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഈ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് പേടിഎം അറിയിച്ചു.

പേടിഎമ്മിൻ്റെ പുതിയ ഫീച്ചറുകൾ

  1. പേയ്മെൻ്റ് ഹിസ്റ്ററിയിൽ നിന്നും ഇടപാടുകൾ മറച്ചുവെക്കാൻ സാധിക്കും – പേടിഎം യുപിഐ വഴി നടത്തിട്ടുള്ള ചില ഇടപാടുകൾ ഉപയോക്താക്കൾക്ക് മറച്ചവെക്കാൻ സാധിക്കുമെന്ന പുതിയ ഫീച്ചറാണ് ആദ്യത്തേത്. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിച്ചാണ് പേടിഎം ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. ഹൈഡ് ചെയ്തിട്ടുള്ള ഇടപാടുകൾ തിരികെ പെയ്മെൻ്റ് ഹിസ്റ്ററിയിൽ ഉൾപ്പെടുത്താനും സാധിക്കുന്നതാണ്.
  2. യുപിഐ സ്റ്റേറ്റ്മെൻ്റ് പിഡിഎഫ്, എക്സെൽ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം – പണമിടപാട് വിവരങ്ങൾ പെയ്മെൻ്റ് ഹിസ്റ്ററിയുടെ പകർപ്പ് ഇനി പിടിഎമ്മിൽ നിന്നും പിഡിഎഫ് അല്ലെങ്കിൽ എക്സെൽ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഇത് ഉപയോക്താക്കൾക്ക് കൃത്യമായ സ്റ്റേറ്റ്മെൻ്റ് പോലെ കൈയ്യിൽ സൂക്ഷിക്കാവുന്നതാണ്.
  3. മൊബൈൽ നമ്പറിന് പകരം സ്വന്തം ഇഷ്ടപ്രകാരമുള്ള യുപിഐ ഐഡി സൃഷ്ടിക്കാം– ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പരുമായി ചേർന്നാണ് യുപിഐ നിലവിൽ രൂപീകരിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്ത പേടിഎം യുപിഐ ഐഡി നിർമിക്കുന്നതിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഇനി മുതൽ സ്വന്തം ഇഷ്ടപ്രകാരമള്ള യുപിഐ നിർമിക്കാൻ സാധിക്കുന്നതാണ്.
  4. യുപിഐയുമായി ലിങ്ക് ചെയ്ത എല്ലാ ബാങ്ക് അക്കൗണ്ടുകളുടെ ബാലൻസ് അറിയാം ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ പേടിഎം യുപിഐയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരേ സമയം ആ അക്കൗണ്ടുകളുടെ ബാലൻസ് അറിയാനുള്ള പുതിയ ഫീച്ചറും പേടിഎം ഉൾപ്പെടുത്തിട്ടുണ്ട്. ഒരു അക്കൗണ്ടിൽ മറ്റേതിലേക്ക് പോകാതെ തന്നെ ഉപയോക്താക്കൾക്ക് ബാലൻസ് അറിയാൻ സാധിക്കുന്നതാണ്.
  5. പേടിഎമ്മിൻ്റെ QR വിജെറ്റ് ഇനി മൊബൈലിൻ്റെ ഹോം പേജിൽ ലഭിക്കും – പേടിഎം വഴി പണം സ്വീകരിക്കാൻ ഇനി ആപ്പ് തുറക്കേണ്ട, ഫോൺ തുറന്നാൽ മതി. ഇതിനായി പേടിഎം മൊബൈൽ ഹോം സ്ക്രീനിൽ QR വിജെറ്റ് ഒരുക്കിട്ടുണ്ട്. QR കോഡ് വഴി പണം സ്വീകരിക്കുന്നത് എളുപ്പത്തിലാക്കാൻ സാധിക്കും.

ALSO READ : Google Pixel 8A: 52,999-ൻ്റെ ഗൂഗിൾ പിക്സൽ, 20000 രൂപക്ക്; കിടിലൻ ഡീൽ

Whatsapp Image 2025 07 10 At 19.26.04 16e1d734

ഇതിന് പുറമെ പേടിഎം യുപിഐ ലൈറ്റ് ആപ്പിൽ ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷനും പേടിഎം രൂപപ്പെടുത്തിട്ടുണ്ട്. വോളറ്റിൽ ബാലൻസ് കുറവാണെങ്കിൽ ലിങ്ക് ചെയ്ത ബാങ്കിൽ നിന്നും പണം വോളറ്റിലേക്ക് ഓട്ടോമാറ്റിക്കായിട്ട് ട്രാൻസ്ഫർ ചെയ്യാനാകും.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി