Range Rover Sport Electric: ഇലക്ട്രിക് പവർ! 609 കിലോമീറ്റർ റേഞ്ചുമായി റേഞ്ച് റോവർ സ്പോർട്ട് ഇ.വി
Range Rover Sport Electric Unveils: ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക് മോഡലിനെ അവതിരിപ്പിച്ചിരിക്കുകയാണ്. റേഞ്ച് റോവർ സ്പോർട്ട് നിരയിലെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോഡലാണ് ഈ വാഹനം. ഇലക്ട്രിക് ആണെങ്കിലും പവറിൽ കുറവൊന്നും വരുത്താതെയാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Range Rover Sport Electric
ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക് മോഡലിനെ അവതിരിപ്പിച്ചിരിക്കുകയാണ്. റേഞ്ച് റോവർ സ്പോർട്ട് നിരയിലെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോഡലാണ് ഈ വാഹനം. ഇലക്ട്രിക് ആണെങ്കിലും പവറിൽ കുറവൊന്നും വരുത്താതെയാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ റേഞ്ച് റോവർ ഇലക്ട്രിക്കിനൊപ്പം ഉപയോഗിച്ചിരിക്കുന്ന JLR-ന്റെ 800-വോൾട്ടിന്റെ പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക്കും ഒരുക്കിയിരിക്കുന്നത്.
118.5 kWh ലിഥിയം-അയൺ ബാറ്ററി പാക്ക് തന്നെയാണ് ഈ മോഡലിനും കരുത്തേകുന്നത്. പക്ഷേ അല്പം കുറഞ്ഞ ഭാരവും മെച്ചപ്പെട്ട ഏറോഡൈനാമിക്സ് ഡിസൈൻ രീതിയും കാരണം, റേഞ്ച് റോവർ ഇലക്ട്രിക്കിനേക്കാൾ 9 കിലോമീറ്റർ അധിക റേഞ്ച് വാഹനത്തിന് കിട്ടുന്നു.അതായത് 609 കിലോമീറ്റർ റേഞ്ച്. ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ (ഇതിൽ ഏതാണോ ആദ്യം പൂർത്തിയാകുന്നത് അത് വരെ) എന്ന രീതിയിലാണ് സ്റ്റാൻഡേർഡ് വാറന്റി കമ്പനി നൽകുന്നത്.
Also Read: അകത്തും പുറത്തും അടിമുടി മാറ്റം! ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് ഉടൻ വിപണിയിൽ, ഇപ്പോൾ ബുക്ക് ചെയ്യാം
550 hp കരുത്തും 850 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സംവിധാനമാണ് വാഹനത്തിൽ. വെറും 4.5 സെക്കൻഡിനുള്ളിൽ 0-ൽ നിന്ന് 100 kmph വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 350 kW വരെയുള്ള ഡിസി (DC) ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന സ്പോർട്ട് ഇലക്ട്രിക് ഹൈ-പവർ ചാർജർ ഉപയോഗിച്ച് ഏകദേശം 22 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 220 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള റേഞ്ചും വാഹനത്തിൻ ലഭിക്കുന്നു.
റേഞ്ച് റോവർ സ്പോർട് ഇലക്ട്രികിന്റെ എസ്റ്റീരിയറിലേക്ക് വന്നാൽ സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എയറോ-ഒപ്റ്റിമൈസ് ചെയ്ത കറുത്ത ഗ്രിൽ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്-ഔട്ട് പില്ലറുകൾ, എയറോഡൈനാമിക് ഇൻസേർട്ടുകളുള്ള 22 ഇഞ്ച് വരെ അലോയ് വീലുകൾ എന്നിവയാണ് പ്രധാന ആകർഷണം. പിന്നിൽ റാപ്പ് എറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകൾ നൽകിയിരിക്കുന്നു. എന്നാൽ വ്യക്തമായ ഇവി ബാഡ്ജിംഗ് എവിടെയും നൽകിയിട്ടില്ല. ക്യാബിനിൽ 13.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും 13.7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു. വയർലെസ് ഫോൺ ചാർജർ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, സൺബ്ലൈൻഡുകൾ, മുന്നിലും പിന്നിലും ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു. റേഞ്ച് റോവർ സ്‌പോർട് ഇലക്ട്രിക് 2027 മാർച്ചോടെയാണ് ഇന്ത്യയിലേക്ക് എത്തുക എന്നാണ് റിപ്പോർട്ട്.
English Summary
Jaguar Land Rover has unveiled its Range Rover Sport electric model. This vehicle is the first fully electric model in the Range Rover Sport lineup. Despite being electric, the company has introduced the vehicle without compromising on power.