AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Realme 16 Pro : വില ചോർന്നു, റിയൽമിയുടെ കിടിലൻ ഫോൺ വാങ്ങാൻ കഴിയുമോ ?

200MP പ്രധാന ക്യാമറ, 8MP അൾട്രാവൈഡ് ആംഗിൾ, 50MP ടെലിഫോട്ടോ സെൻസർ എന്നിവയായിരിക്കും ഫോണിൻ്റെ പ്രധാന ഫീച്ചറുകളിൽ ഒന്ന്.

Realme 16 Pro  : വില ചോർന്നു, റിയൽമിയുടെ കിടിലൻ ഫോൺ വാങ്ങാൻ കഴിയുമോ ?
Realme 16 Pro PriceImage Credit source: Screen Grab
Arun Nair
Arun Nair | Published: 26 Dec 2025 | 05:53 PM

ഞെട്ടിക്കാൻ അല്ലെങ്കിലും റിയൽമി 16 പ്രോ പ്ലസും, റിയൽമി 16 പ്രോ 5ജിയും പുതുവർഷത്തിലെ ആദ്യ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ലോഞ്ചിന് കഷ്ടിച്ച് ഒരാഴ്ച ബാക്കി നിൽക്കെ ഫോണിൻ്റെ വില ഇതിനോടകം പുറത്തായിട്ടുണ്ട്. 2026 ജനുവരി 6-നാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. റിയൽമിയുടെ പ്രീമിയം സെഗ്മെൻ്റ് ഫോൺ എന്ന് തന്നെ ഇതിനെ വിളിക്കാം. റിയൽമി 16 പ്രോ+ 5G യുടെ വില ( പരമാവധി റീട്ടെയിൽ പ്രൈസ് ) 43,999 രൂപയാണ്. എങ്കിലും യഥാർത്ഥത്തിൽ വില ഇതിലും കുറവായിരിക്കും. റിയൽമി 14 പ്രോ+ 5G- ക്ക് ഇന്ത്യയിൽ 29,999 രൂപയായിരുന്നു ലോഞ്ചിംഗ് വില.

സവിശേഷതകൾ

200MP പ്രധാന ക്യാമറ, 8MP അൾട്രാവൈഡ് ആംഗിൾ, 50MP ടെലിഫോട്ടോ സെൻസർ എന്നിവയായിരിക്കും ഫോണിൻ്റെ പ്രധാന ഫീച്ചറുകളിൽ ഒന്ന്. റിയൽമി 16 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 7300-മാക്സ് ചിപ്‌സെറ്റ് ആയിരിക്കും ഉപയോഗിക്കുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 Gen 4 ആയിരിക്കും ചിപ്പ്സെറ്റ് എന്നാണ് സൂചന. ൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ആയിരിക്കും ഫോണിൻ്റെ ഒഎസ്. വിപുലമായ പോർട്രെയിറ്റ് ഫോട്ടോഗ്രാഫി, പ്രീമിയം ഡിസൈൻ, മികച്ച പ്രകടനം എന്നിവയെല്ലാം പ്രത്യേകതകളാണ്.

മൂന്ന് വർഷം വരെ അഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും

മൂന്ന് വർഷം വരെ അഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോണിനൊപ്പം ലഭിക്കുമെന്ന് റിയൽമി പറയുന്നു. എഐ എഡിറ്റ് ജെനി 2.0 പോലുള്ള ഫീച്ചറുകളും ഫോണിനുണ്ട്. റിയൽമി 16 പ്രോയ്ക്ക് പുറമെ റിയൽമി ബഡ്‌സ് എയർ 8, റിയൽമി പാഡ് 3 എന്നിവയും റിയൽമി പുറത്തിറക്കും.

ലോഞ്ചിംഗ് എത്ര മണിക്ക്

റിയൽമി 16 പ്രോ സീരീസ് 2026 ജനുവരി 6 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. രണ്ട് മോഡലുകളും ലോഞ്ച് ചെയ്ത ഉടൻ തന്നെ ഫ്ലിപ്കാർട്ടിലൂടെയും ഔദ്യോഗിക റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും വാങ്ങാൻ സാധിക്കും.