Xiaomi 17 Ultra: ഹോണറിന് മുൻപേ 200 മെഗാപിക്സൽ ക്യാമറയുമായി ഷവോമി 17 അൾട്ര; ഫീച്ചറുകളും വിലയും അറിയാം
Xiaomi 17 Ultra Launched: 200 മെഗാപിക്സൽ ക്യാമറയുമായി ഷവോമി 17 അൾട്ര പുറത്തിറങ്ങി. സീരീസിലെ നാലാമത്തെ മോഡലാണ് ഇത്.
ഷവോമി 17 അൾട്ര മോഡൽ പുറത്തി. ആദ്യ ഘട്ടത്തിൽ ചൈനീസ് വിപണിയിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ഷവോമി 17 സീരീസിലെ നാലാമത് മോഡലാണ് ഷവോമി 17 അൾട്ര. 200 മെഗാപിക്സലിൻ്റെ ക്യാമറയും ഏറ്റവും പുതിയ ചിപ്സെറ്റും സഹിതം ഗംഭീര ഫീച്ചറുകളാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
200 മെഗാപിക്സലിൻ്റെ ക്യാമറയുമായി ഹോണർ ഒരു മോഡൽ പുറത്തിറക്കാനിരിക്കെയാണ് ഷവോമിയുടെ നീക്കം. ലെയ്ക ട്യൂൺ ചെയ്ത റിയർ ക്യാമറ സെറ്റപ്പിൽ പ്രധാന ക്യാമറ 50 മെഗാപിക്സലിൻ്റെയാണ്. 200 മെഗാപിക്സലിൻ്റെ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയാണ് ഫോണിലുള്ളത്.
ചൈനീസ് മാർക്കറ്റിൽ ഫോണിൻ്റെ വില 90,000 രൂപയ്ക്ക് ആരംഭിക്കും. 12 ജിബി റാം + 512 ജിബി മെമ്മറി വേരിയൻ്റിനാണ് ഈ വില. 16 ജിബി + 512 ജിബി വേരിയൻ്റിന് 96,000 രൂപയും 16 ജിബി റാം + വൺ ടിബി വേരിയൻ്റിന് 1,09,000 രൂപയും നൽകണം. ഷവോമി 17 അൾട്ര ലെയ്ക എഡിഷൻ 1,02,000 രൂപയിലാണ് ആരംഭിക്കുന്നത്. 16 ജിബി + 512 വേരിയൻ്റിൻ്റെ വിലയാണ് ഇത്. വൺ ടിബി വേരിയൻ്റിന് 1,15,000 രൂപയാണ്. ഡിസംബർ 27 മുതൽ ചൈനീസ് മാർക്കറ്റിൽ ഫോണിൻ്റെ വില്പന ആരംഭിക്കും. ഇന്ത്യയിൽ എപ്പോഴാണ് ഫോൺ എത്തുക എന്ന് വ്യക്തമല്ല.
ആൻഡ്രോയ്ഡ് 16ലാണ് ഫോണിൻ്റെ പ്രവർത്തനം. 6.9 ഇഞ്ച് ഡിസ്പ്ലേയും സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 ചിപ്സെറ്റും ഫോണിലുണ്ട്. 50, 50, 200 മെഗാപിക്സൽ ക്യാമറ പിൻഭാഗത്തും 50 മെഗാപിക്സൽ ക്യാമറ മുന്നിലും. 6800 എംഎഎച്ച് ബാറ്ററി, 90 വാട്ട് വയേർഡ് ചാർജ് എന്നിവയും ഈ ഫോണിൻ്റെ സവിശേഷതകളാണ്.