ഇന്ത്യക്ക് സ്പെഷൽ പരിഗണന! 7000mAh ബാറ്ററിയുമായി റിയൽമി 16x 5G
Realme 16x 5G 7000mAh battery: റിയൽമി 16x 5G യുടെ ഇന്ത്യൻ വേരിയന്റിൽ വലിയ 7,000mAh ബാറ്ററി ഉണ്ടായേക്കും. പാഷനേറ്റ് ഗീക്ക്സിന്റെ X-ലെ പോസ്റ്റ് ആണ് ഈ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനകം അവതരിപ്പിക്കപ്പെട്ട വിപണികളിൽ ഈ ഫോണിന് 6,600mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. എൻഡ്യൂറൻസ് ബ്രൗൺ, ഗ്ലോറി വൈറ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു.
റിയൽമി ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നു എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത്. റിയൽമിയുടെ നമ്പർ സീരീസിന്റെ ഭാഗമായി റിയൽമി 16X 5ജി (Realme 16x 5G) എന്ന മോഡലാണ് ലോഞ്ചിന് തയാറെടുക്കുന്നത്. ഇതിന്റെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ നേടിയതിനാൽ ലോഞ്ച് ഓഗസ്റ്റിൽ ഉണ്ടായേക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം മറ്റ് ചില വിപണികളിൽ ഈ ഫോൺ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകളുമായിട്ടാകും റിയൽമി16x 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക എന്നാണ് പുതിയ സൂചനകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
റിയൽമി 16X 5ജിയുടെ ഇന്ത്യൻ വേരിയന്റിന്റെ സ്റ്റോറേജ്, കളർ വേരിയന്റുകൾ ചോർന്നിരുന്നു. ഇപ്പോൾ ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട പുതിയൊരു വിവരം കൂടി പുറത്തുവന്നിരിക്കുന്നു. റിയൽമി 16x 5G യുടെ ഇന്ത്യൻ വേരിയന്റിൽ വലിയ 7,000mAh ബാറ്ററി ഉണ്ടായിരിക്കും എന്നതാണ് അത്. ഇതിനകം അവതരിപ്പിക്കപ്പെട്ട വിപണികളിൽ ഈ ഫോണിന് 6,600mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.
Also Read: പവർകട്ടുള്ളിടത്ത് ബെസ്റ്റാ, ചാർജ് നിൽക്കും! 8000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 5G
അതായത് ഇന്ത്യക്ക് റിയൽമി സ്പെഷൽ പരിഗണനയാണ് 16x 5ജിയിൽ നൽകിയിരിക്കുന്നത്, ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ട റിയൽമി 16x 5ജിയുടേതിനെക്കാൾ മികച്ച ബാറ്ററി ശേഷി ഇന്ത്യയിലെത്തുന്ന ഈ റിയൽമി ഫോണിന് ഉണ്ടാകും. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായിട്ടാണ് ഈ ഹാൻഡ്‌സെറ്റ് എത്തുകയെന്നും സൂചനയുണ്ട്. പാഷനേറ്റ് ഗീക്ക്സിന്റെ X-ലെ പോസ്റ്റ് ആണ് ഈ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്താക്കിയാകും റിയൽമി 16x 5G ഇന്ത്യയിൽ എത്തുക. ഇത് കാഷ്വൽ ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം എന്നിവയെല്ലാം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ശേഷിയുള്ളതാണ് എന്നാണ് വിലയിരുത്തൽ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.
50MP മെയിൻ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും അടങ്ങുന്ന ക്യാമറ സജ്ജീകരണവും റിയൽമി 16x 5ജിയിൽ ഉണ്ടാകും എന്ന് ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു. കൂടാതെ 144Hz ഡിസ്‌പ്ലേയും ഈ റിയൽമി ഫോണിൽ പ്രതീക്ഷിക്കുന്നു. 4GB + 128GB, 6GB + 128GB, 6GB + 256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് ഇന്ത്യയിൽ എത്തുമെന്നാണ് സൂചന.
റിയൽമി 16x 5G-യുടെ ഡിസൈൻ വ്യക്തമാക്കുന്ന ഒരു ടീസർ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ കുത്തനെയുള്ള ക്യാമറ ഡിസൈനും സെൻസറിന് ചുറ്റും ഒരു എൽഇഡി റിംഗും കാണാം. എൻഡ്യൂറൻസ് ബ്രൗൺ, ഗ്ലോറി വൈറ്റ് നിറങ്ങളിൽ ആണ് ടീസറിൽ ഈ ഫോൺ കാണപ്പെടുന്നത്, അതിനാൽ ഈ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.
താങ്ങാനാകുന്ന വിലയിൽ ഒരു 5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫോൺ പരിഗണിക്കാൻ സാധിക്കും എന്നാണ് സൂചന. വലിയ ബാറ്ററി, വിശ്വസനീയമായ ചിപ്‌സെറ്റ്, കാഷ്വൽ ഫോട്ടോഗ്രാഫിക്കായി ക്യാമറകൾ എന്നിവയുള്ള ഒരു ബജറ്റ് ഫോൺ ആയിരിക്കും ഇത്. റിയൽമി 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ ഓപ്ഷൻ റിയൽമി 16x 5ജി ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
English Summary
The Indian variant of the Realme 16x 5G is likely to feature a massive 7,000mAh battery. These details were revealed by a post on Passionate Geeks X. The phone had a 6,600mAh battery in the markets it was launched in. The teaser suggests that the phone will be available in Endurance Brown and Glory White colors. Its launch date has not been officially announced.