AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Redmi Note 15 Price: ഇന്ത്യയിലെത്താൻ 1 ദിവസം, 200MP ക്യാമറ, 6,500mAh ബാറ്ററി; ഫോണിൻ്റെ വില പുറത്ത്

റെഡ്മി നോട്ട് 15 പ്രോ പ്ലസിൽ 200 എംപി പ്രൈമറി ക്യാമറയും രണ്ട് അധിക 50 എംപി സെൻസറുകളും ഉണ്ടാവാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 32 എംപി ഫ്രണ്ട് ക്യാമറയും ലഭിക്കും

Redmi Note 15 Price: ഇന്ത്യയിലെത്താൻ 1 ദിവസം, 200MP ക്യാമറ, 6,500mAh ബാറ്ററി; ഫോണിൻ്റെ വില പുറത്ത്
Redmi Note 15 PriceImage Credit source: Screen Grab
Arun Nair
Arun Nair | Published: 28 Jan 2026 | 04:44 PM

ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5G യുടെ വില പുറത്തായിരിക്കുകയാണ്. 200MP ക്യാമറയും ഫീച്ചറും അടങ്ങുന്ന ഫോൺ ആണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ജനുവരി 29-നാണ് ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം റെഡ്മി നോട്ട് 15 പ്രോയും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചേക്കാം എന്നാണ് വിവരം . ചൈനയിൽ നേരത്തെ തന്നെ ഇവ ലോഞ്ച് ചെയ്തിരുന്നു. ഇവയുടെ ഇന്ത്യൻ വിപണിയിലെ വില എത്രയെന്ന് പരിശോധിക്കാം.

ഇന്ത്യയിൽ റെഡ്മി നോട്ട് 15 പ്രോ പ്ലസിൻ്റെ വില (പ്രതീക്ഷിക്കുന്നത്)

ടിപ്സ്റ്റർ അഭിഷേക് യാദവ് പറയുന്നത് പ്രകാരം റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5G-ക്ക് ഇന്ത്യയിൽ 38,999 രൂപ മുതലായിരിക്കും പ്രാരംഭ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള അടിസ്ഥാന വേരിയൻ്റിൻ്റെ വിലയാണിത്. പ്രീ-ബുക്കിംഗ് ഓഫറിന്റെ ഭാഗമായി, സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ റെഡ്മി ഒരു വർഷത്തെ സൗജന്യ സ്‌ക്രീൻ റി പ്ലേസ്മെൻ്റും നൽകുന്നുണ്ട്. സൗജന്യ റെഡ്മി വാച്ച് മൂവും ഒപ്പം ലഭിക്കും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 44,999 രൂപയും വില പ്രതീക്ഷിക്കാം.

റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5G: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 പ്രോസസറാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5G-ൽ കമ്പനി നൽകുന്നത്. ഹെവി ഗെയിമിംഗിൽ താപനില ക്രമീകരിക്കാൻ ഐസ്-ഷീൽഡ് സർക്കുലേറ്റിംഗ് കൂളിംഗ് പമ്പും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6,500mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ചൈനയിൽ, ഈ ഫോൺ എത്തിയത്.

ക്യാമറ, ഡിസ്പ്ലേ, വിശദാംശങ്ങൾ

റെഡ്മി നോട്ട് 15 പ്രോ പ്ലസിൽ 200 എംപി പ്രൈമറി ക്യാമറയും രണ്ട് അധിക 50 എംപി സെൻസറുകളും ഉണ്ടാവാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 32 എംപി ഫ്രണ്ട് ക്യാമറയും ലഭിക്കും. 120Hz റിഫ്രഷ് റേറ്റും 3,200 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും ഇത് വാഗ്ദാനം ചെയ്തേക്കാം. ജനുവരി 29 ന് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഇത് സ്ഥിരീകരിച്ചു.