Redmi Note 15 Pro: റെഡ്മി നോട്ട് 15 പ്രോയിലുണ്ടാവുക അമ്പരപ്പിക്കുന്ന ക്യാമറ; ഇന്ത്യയിൽ ഉടൻ ഇറങ്ങുമെന്ന് കമ്പനി
Redmi Note 15 Pro Launch Soon: റെഡ്മി നോട്ട് 15 പ്രോ ഉടൻ പുറത്തിറങ്ങും. ക്യാമറയ്ക്ക് പ്രാധാന്യം നൽകിയാണ് ഫോൺ പുറത്തിറങ്ങുക.
റെഡ്മി നോട്ട് 15 പ്രോയിലുണ്ടാവുക അമ്പരപ്പിക്കുന്ന ക്യാമറ. റെഡ്മി നോട്ട് സീരീസിലെ ക്യാമറയിൽ വമ്പൻ അപ്ഗ്രേഡാണ് കമ്പനി റെഡ്മി നോട്ട് 15 പ്രോയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് ഏറെ വൈകാതെ തന്നെ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഗ്ലോബൽ മാർക്കറ്റിൽ നേരത്തെ ഫോൺ പുറത്തിറങ്ങിയിരുന്നു.
റെഡ്മി നോട്ട് പ്രൊ സീരീസിലുണ്ടാവുക 200 മെഗാപിക്സലിൻ്റെ ക്യാമറയാവുമെന്നാണ് തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ കമ്പനി അറിയിച്ചത്. 4കെ വിഡിയോ റെക്കോർഡിങ്, ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ എന്നിവയും ഉണ്ടാവും. റെഡ്മി നോട്ട് 15ൽ 108 മെഗാപിക്സൽ ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. ബേസ് മോഡലിൻ്റെ ഇരട്ടി മികവിലാണ് പ്രോ മോഡലിലെ ക്യാമറ.
Also Read: Vivo X200T: വിവോയുടെ ഫ്ലാഗ്ഷിപ്പ് ശ്രേണിയിലേക്ക് പുതിയ മോഡൽ; വിവോ എക്സ്200ടി ഉടനെത്തും
റെഡ്മി നോട്ട് 15 പ്രോ, റെഡ്മി നോട്ട് 15 പ്രോ പ്ലസ് എന്നീ മോഡലുകൾ തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ മാർക്കറ്റുകളിൽ നേരത്തെ അവതരിപ്പിച്ചതാണ്. ഇന്ത്യൻ വേരിയൻ്റിലും സമാനമായ സ്പെസിഫിക്കേഷനും ഡിസൈനുമാണ് ഉള്ളത്. ഗ്ലോബൽ വേരിയൻ്റിലേതിണ് സമാനമായ ക്യാമറ മോഡ്യൂൾ ആണെങ്കിലും നിറങ്ങളിൽ വ്യത്യാസമുണ്ട്. 200 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും പിൻഭാഗത്തുണ്ട്. 20 മെഗാപിക്സൽ ആണ് സെൽഫി ക്യാമറ. പ്രോ പ്ലസിൽ ഇത് 32 മെഗാപിക്സലാവും.
6.83 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. 15 പ്രോയുടെ പ്രൊസസർ മീഡിയടെക് ഡിമൻസിറ്റി 7400-അൾട്ര ചിപ്സെറ്റും പ്രോ പ്ലസിൻ്റെ പ്രൊസസർ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 എസ്ഒസിയുമാണ്. പ്രോയിൽ 6580 എംഎഎച്ച് ബാറ്ററിയും പ്രോ പ്ലസിൽ 6500 എംഎഎച്ച് ബാറ്ററിയും. രണ്ടിലും 45 വാട്ടിൻ്റെ വയേർഡ് ചാർജിങ് ആണുള്ളത്. ഇന്ത്യൻ മാർക്കറ്റിൽ ഈ മാസം 27ന് രണ്ട് ഫോണുകളും പുറത്തിറങ്ങിയേക്കും. റെഡ്മി നോട്ട് 15 പ്രോ 36,000 രൂപയിലും 15 പ്രോ പ്ലസ് 40,500 രൂപയിലുമാവും ആരംഭിക്കുക.