Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റാണ് റെഡ്മി ടർബോ 5-ന് കരുത്ത് പകരുന്നത്, 12 ജിബി വരെ എൽപിഡിഡിആർ 5എക്സ് അൾട്രാ റാമും യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. മികച്ച ഗെയിമിംഗ്, വേഗത്തിലുള്ള ആപ്പ് ലോഡിംഗ് സമയം,വളരെ സ്മൂത്തായ മൾട്ടിടാസ്കിംഗ് എന്നിവയെല്ലാം ഇതുവഴി സാധിക്കും. 50MP പ്രൈമറി ക്യാമയും, 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഉണ്ടായിരിക്കും

Redmi Turbo 5 Indian Launch
സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു വലിയ പ്രതീക്ഷയും നൽകി ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ. മിഡ്-റേഞ്ച് വിഭാഗത്തിൽ ഒരു പക്ഷെ പേരെടുക്കാൻ പോകുന്നൊരു മോഡൽ കൂടിയായിരിക്കും റെഡ്മി ടർബോ-5 എന്നാണ് സൂചന. പെർഫോമൻസിന് കൂടുതൽ പ്രധാന്യം നൽകി ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇതൊരു ബെസ്റ്റ് ചോയിസായിരിക്കും എന്നതാണ് സത്യം. മോഡലിൻ്റെ ചൈനീസ് വേരിയൻ്റിൻ്റെ വിവരങ്ങൾ ഇതിനോടകം പുറത്തായിട്ടുണ്ട്. പിന്നാലെ ടർബോയുടെ ഇന്ത്യൻ വേർഷൻ്റെ വിവരങ്ങളും കമ്പനി പുറത്തു വിടുന്നുണ്ട്.
എപ്പോഴാണ് ലോഞ്ച്
ജൂൺ 16-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന് റെഡ്മി ടർബോ 5 ഇന്ത്യയിൽ ലോഞ്ച് ചെയ്യും . കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബ് ചാനലിലും ലോഞ്ച് ഇവൻ്റ് ലൈവ് സ്ട്രീം ചെയ്യും
Also Read: ദേ അടുത്ത ഡിസ്കൗണ്ട്! 10001mAh ബാറ്ററിയുള്ള റിയൽമി നാർസോ 5G ഇപ്പോൾ വിലക്കുറവിൽ കിട്ടും
ബാറ്ററി തന്നെ മെയിൻ
റെഡ്മി ടർബോ 5-ൻ്റെ ചൈനീസ് വേർഷനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ബാറ്ററി തന്നെയാണ് ഇന്ത്യൻ പതിപ്പിൻ്റെയും പ്രധാന ആകർഷണം. ചൈനീസ് പതിപ്പിൽ 7,560mAh ആയിരുന്നു ബാറ്ററി കപ്പാസിറ്റി. എന്നാൽ ഇന്ത്യൻ വേർഷനിൽ ഇതിൽ ചെറിയ കുറവുണ്ട്. 7,540mAh ബാറ്ററിയാണ് ഇന്ത്യൻ മോഡലിൽ ഉണ്ടാകുക. 100W ഹൈപ്പർചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. നേരത്തെ വിപണിയിൽ എത്തിയ POCO X8 Pro-യിൽ 6,520mAh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. ഫോണിൻ്റെ ഡിസ്പ്ലെ നോക്കിയാൽ 120Hz റിഫ്രഷ് റേറ്റും 3,200 nits പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.59 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ റെഡ്മി നൽകിയിട്ടുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റാണ് റെഡ്മി ടർബോ 5-ന് കരുത്ത് പകരുന്നത്, 12 ജിബി വരെ എൽപിഡിഡിആർ 5എക്സ് അൾട്രാ റാമും യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. മികച്ച ഗെയിമിംഗ്, വേഗത്തിലുള്ള ആപ്പ് ലോഡിംഗ് സമയം,വളരെ സ്മൂത്തായ മൾട്ടിടാസ്കിംഗ് എന്നിവയെല്ലാം ഇതുവഴി സാധിക്കും. 50MP പ്രൈമറി ക്യാമയും, 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഉണ്ടായിരിക്കും. സെൽഫികളും വീഡിയോ കോളുകളും 20MP ഫ്രണ്ട് ക്യാമറ ഫോണിൽ നൽകിയിട്ടുണ്ട്. ഒപ്പം തന്നെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68, IP69 റേറ്റിംഗുകളും ഫോണിന് ലഭിക്കുമെന്ന് സൂചനയുണ്ട്.
വിലയും ലഭ്യതയും
റെഡ്മി ടർബോ 5-ൻ്റെ ഇന്ത്യൻ വിലയിൽ ചില മാറ്റങ്ങളൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ചൈനയിൽ, ഈ വർഷം ആദ്യം 30,000 ഇന്ത്യൻ രൂപക്കായിരുന്നു ഫോൺ ലോഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഫോണിന് വില 40,000 രൂപയിൽ താഴെ ആയിരിക്കാനാണ് സാധ്യത. POCO X8 Pro-യുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് അടുത്ത് തന്നെയായിരിക്കും ടർബോയുടെയും വില എന്നാണ് സൂചന. എന്നാൽ ബാറ്ററിയിലുള്ള വർധന നോക്കുമ്പോൾ POCO X8 Pro-യെക്കാൾ വലിയ ബാറ്ററിയാണ് റെമി ടർബോ 5-ൽ ഇതു കൊണ്ട് തന്നെ എൻട്രി ലെവൽ വേരിയൻ്റിന് ഏകദേശം 36,000 രൂപ വില വരുമെന്നതാണ് സൂചന.
English Summary
Xiaomi going to Launch their mid range smartphone Redmi turbo 5 in India on June 16. This smartphone likely to feature with 7,540mAh battery and another good specifications. Phone’s price will be around 36000 rupees asper reports from various tech websites.