AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: വിതരണ ജോലിയും ‘റോബോ’ ഏറ്റെടുത്തു, ഞെട്ടിച്ച് ചൈന

China developed a new type of robot: ഷെന്‍ഷെന്‍ മെട്രോയുടെ ഭാഗിക ഉടമസ്ഥതയിലാണ് വാങ്കെ പ്രവര്‍ത്തിക്കുന്നത്. ട്രെയിനുകളില്‍ കയറാനും, ലിഫ്റ്റുകളില്‍ സഞ്ചരിക്കാനും, പ്ലാറ്റ്‌ഫോമുകളിലൂടെ പോകാനും, സ്‌റ്റോറുകളില്‍ സാധനങ്ങള്‍ എത്തിക്കാനും ഈ റോബോട്ടുകള്‍ക്ക് അനായാസം സാധിക്കും

Viral News: വിതരണ ജോലിയും ‘റോബോ’ ഏറ്റെടുത്തു, ഞെട്ടിച്ച് ചൈന
റോബോട്ടുകള്‍ Image Credit source: x.com/szdaily1
jayadevan-am
Jayadevan AM | Published: 16 Jul 2025 13:30 PM

പുതിയ കണ്ടുപിടിത്തങ്ങളുമായി ലോകത്തെ ഞെട്ടിക്കുന്നത് ചൈനയുടെ ശീലമാണ്. ഇപ്പോഴിതാ, വേറിട്ട റോബോട്ടുകളെ സൃഷ്ടിച്ചാണ് ചൈന ലോകത്തെ അതിശയിപ്പിക്കുന്നത്. ചൈനീസ് നഗരമായ ഷെന്‍ഷെനിലാണ് തൊഴിലിടങ്ങളില്‍ റോബോട്ടുകള്‍ അരങ്ങുവാഴുന്നത്. ഷെന്‍ഷെനിലെ സബ്‌വേ നെറ്റ്‌വര്‍ക്കില്‍ ഓട്ടോണോമസ് ഡെലിവറി റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. വിതരണ ജോലികള്‍ റോബോട്ടുകളെ ഉപയോഗിച്ച് അനായാസമായാണ് ഇവര്‍ ചെയ്യുന്നത്.

ചൈനയിലെ റെസിഡന്‍ഷ്യല്‍ ഡെവലപ്പറായ വാങ്കെയുടെ അനുബന്ധ സ്ഥാപനമായ വിഎക്‌സ് ലോജിസ്റ്റിക്‌സ് ഇത്തരത്തില്‍ 41 റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. തിങ്കളാഴ്ചയാണ് പദ്ധതി ആരംഭിച്ചത്.

Read Also: Vivo X200 FE: വിവോ എക്സ്200 ഫാൻ എഡിഷൻ വിപണിയിൽ; തകർപ്പൻ ഫീച്ചറുകളും താങ്ങാവുന്ന വിലയും

ഷെന്‍ഷെന്‍ മെട്രോയുടെ ഭാഗിക ഉടമസ്ഥതയിലാണ് വാങ്കെ പ്രവര്‍ത്തിക്കുന്നത്. ട്രെയിനുകളില്‍ കയറാനും, ലിഫ്റ്റുകളില്‍ സഞ്ചരിക്കാനും, പ്ലാറ്റ്‌ഫോമുകളിലൂടെ പോകാനും, സ്‌റ്റോറുകളില്‍ സാധനങ്ങള്‍ എത്തിക്കാനും ഈ റോബോട്ടുകള്‍ക്ക് അനായാസം സാധിക്കും. അത്തരത്തിലാണ് ഇതിന്റെ രൂപകല്‍പന. മെട്രോ സ്‌റ്റേഷനിലെ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.