നല്ല നേരം നോക്കിയാണ് വരവ്! സാംസങ് ഗാലക്സി M47 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങി

Samsung Galaxy M47 5G sale: സാംസങ് കഴിഞ്ഞ മാസത്തിന്റെ അ‌വസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്ത എം സീരീസിലെ ഏറ്റവും പുതിയ 5ജി മോഡലായ സാംസങ് ഗാലക്സി എം47 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ആമസോണിലും സാംസങ് വെബ്​സൈറ്റിൽ ഇപ്പോൾ ഇത് വാങ്ങാൻ ലഭ്യമാണ്. റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഗാലക്സി 5ജി ഫോൺ വാങ്ങാനാകും.

നല്ല നേരം നോക്കിയാണ് വരവ്! സാംസങ് ഗാലക്സി M47 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങി

Samsung Galaxy M47 5g Goes On Sale In India From Today

Published: 

04 Jul 2026 | 05:31 PM

സാംസങ് കഴിഞ്ഞ മാസത്തിന്റെ അ‌വസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്ത എം സീരീസിലെ ഏറ്റവും പുതിയ 5ജി മോഡലായ സാംസങ് ഗാലക്സി എം47 5ജി (Samsung Galaxy M47 5G) ഇന്ന് (ജൂ​ലൈ 4) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ആമസോണിലും സാംസങ് വെബ്​സൈറ്റിൽ ഇപ്പോൾ ഇത് വാങ്ങാൻ ലഭ്യമാണ്. ആമസോൺ ​പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുന്ന ‘നല്ല നേരം’ നോക്കിയാണ് സാംസങ് ഇതിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സാംസങ്ങിന്റെ ഔ​ദ്യോഗിക വെബ്​സൈറ്റിലെക്കാൾ വിലക്കുറവിൽ ഈ 5ജി ഫോൺ ആമസോൺ ​പ്രൈം ഡേ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തിനാൽ ​പ്രൈം ഡേയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ബെസ്റ്റ് ഓപ്ഷനാണ് എം47 5ജി.

ആമസോണിൽ സാംസങ് ഗാലക്സി എം47 5ജി 6GB + 128GB, 8GB + 128GB, 8GB + 256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാങ്ങാൻ ലഭ്യമാണ്. എന്നാൽ സാംസങ് ​വെബ്​സൈറ്റിൽ 8ജിബി വേരിയന്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ, കുറഞ്ഞ വിലയുള്ള 6GB റാം വേരിയന്റ് വാങ്ങണമെങ്കിൽ ആമസോണിൽ തന്നെ പോകണം.

Also Read: മൂന്ന് ദിവസത്തെ കച്ചോടം, വേണ്ടതെല്ലാം വാങ്ങിക്കോണം; ആമസോൺ ​പ്രൈം ഡേ സെയിൽ: S25 അ‌ൾട്ര ലാഭത്തിൽ കിട്ടും

ഗാലക്സി എം47 5ജി 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 23999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 26999 രൂപ വിലയിലും 8GB + 256GB ടോപ് വേരിയന്റ് 31999 രൂപ വിലയിലുമാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തേസമയം സാംസങ് സ്റ്റോറിൽ 8GB + 128GB വേരിയന്റിന് 31999 രൂപയും 8GB + 256GB വേരിയന്റിന് 37999 രൂപയുമാണ് വില.

തുടക്കമെന്ന നിലയിൽ 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് സാംസങ് വെബ്​സൈറ്റിൽ ലഭ്യമാണ്, അ‌തിനാൽ 28999 രൂപ പ്രാരംഭ വിലയിൽ സാംസങ് വെബ്​സൈറ്റിൽ 8ജിബി വേരിയന്റ് വാങ്ങാനാകും. ​പ്രൈം ഡേ സെയിൽ നടക്കുന്നതിനാൽ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ എം47 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ഈ സാംസങ് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോൺ ഡീൽ ആണ് കൂടുതൽ ലാഭകരം.

പ്രധാന ഫീച്ചറുകൾ

ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഗാലക്സി എം47 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-O സൂപ്പർ AMOLED ഡിസ്പ്ലേ, 800 നിറ്റ്സ് (HBM) വരെ / 1400 നിറ്റ്സ് (പീക്ക്) ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് എം47 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് ഇൻസ്പയർഡ് തെർമൽ മാനേജ്‌മെന്റ് മെക്കാനിക്‌സും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

അഡ്രിനോ 710 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5 ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ തുടർച്ചയായ സുരക്ഷാ പാച്ചുകളും സാംസങ് ഈ മോഡലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

English Summary

The Samsung Galaxy M47 5G, the latest 5G model in the M series that Samsung launched in India late last month, has gone on sale in India from today. The Galaxy M47 5G is listed on Amazon for Rs 23,999 for the 6GB + 128GB base variant, Rs 26,999 for the 8GB + 128GB variant, and Rs 31,999 for the 8GB + 256GB top variant.

Follow Us
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
രാവിലെ എഴുന്നേറ്റാലുടൻ നിർത്താതെ തുമ്മലോ? ചെയ്യേണ്ടത്
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം