Skoda Slavia Facelift: വില പത്ത് ലക്ഷത്തിൽ താഴെ! കൂടുതൽ സ്റ്റൈലായി സ്കോഡ സ്ലാവിയ ഫേസ് ലിഫ്റ്റ്
Skoda Slavia Facelift Model Launches Under 10 Lakh: അങ്ങനെ പ്രതീക്ഷിച്ചത് പോലെ തന്നെ സ്കോഡ തങ്ങളുടെ സ്ലാവിയ ഫേസ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ മുതലാണ് ഈ സെഡാൻ കാറിന്റെ വാഹനത്തിന്റെ എക്സ്- ഷോറൂം വില ആരംഭിക്കുന്നത്. ആകർഷകമായ ഡിസൈൻ മാറ്റങ്ങളും അതിനൊപ്പം ആധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഈ മിഡ്- സൈസ് സെഡാൻ മുഖം മിനുക്കി എത്തിയിരിക്കുന്നത്.

Skoda Slavia Facelift
അങ്ങനെ പ്രതീക്ഷിച്ചത് പോലെ തന്നെ സ്കോഡ തങ്ങളുടെ സ്ലാവിയ ഫേസ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ മുതലാണ് ഈ സെഡാൻ കാറിന്റെ വാഹനത്തിന്റെ എക്സ്- ഷോറൂം വില ആരംഭിക്കുന്നത്. ആകർഷകമായ ഡിസൈൻ മാറ്റങ്ങളും അതിനൊപ്പം ആധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഈ മിഡ്- സൈസ് സെഡാൻ മുഖം മിനുക്കി എത്തിയിരിക്കുന്നത്.
വാഹനത്തിന്റെ എക്സ്റ്റീരിയറിൽ വന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പുതിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, മാറ്റം വരുത്തിയ ഗ്രിൽ, പുതിയ ഡിസൈൻ ഉള്ള അലോയ് വീലുകൾ എന്നിവ പുറം കാഴ്ചയെ മനോഹരം ആക്കുന്നു. ആർട്ടിക് സിൽവർ, കപ്പുച്ചിനോ ബീജ് ഉൾപ്പെടെ എട്ട് കളർ ഓപ്ഷനുകളിൽ ആണ് ഈ പുതിയ മോഡൽ വാഹനം ലഭ്യമാണ്. ക്ലാസിക്, ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടെ കാർലോ എന്നിങ്ങനെ ആറ് വ്യത്യസ്ത വേരിയന്റുകളിലാണ് വാഹനം സ്വന്തമാക്കാൻ കഴിയുക.
Also Read: ഹോണ്ട എലവേറ്റ് മുതൽ ടൊയോട്ട ഗ്ലാൻസ ഫേസ് ലിഫ്റ്റ് വരെ ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന കാറുകൾ
ഇനി ഇന്റീരിയറിലേക്ക് വന്നാൽ അവിടെയും ചില സുപ്രധാന അപ്ഡേഷനുകൾ വന്നിട്ടുണ്ട്.
അതിൽ എടുത്തു പറയേണ്ടത് പിൻസീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മസാജ് ഫങ്ഷൻ ആണ്. ഈ സൗകര്യം ലഭ്യമാക്കുന്ന സെഗ്‌മെന്റിലെ ആദ്യ വാഹനം ആണിത്. അതിനൊപ്പം വെന്റിലേറ്റഡ് സംവിധാനം ഉള്ള ഫ്രണ്ട് സീറ്റുകൾ, 360 ഡഗ്രി ക്യാമറ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിവയും ഇന്റീരിയറിലെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം മുഖേന പ്രവർത്തിക്കുന്ന വോയ്‌സ് അസിസ്റ്റൻസ് സേവനവും വാഹനത്തിൽ നൽകിയിരിക്കുന്നു.
1.0 ലിറ്റർ ടി.എസ്.ഐ, 1.5 ലിറ്റർ ടി.എസ്.ഐ പെട്രോൾ എഞ്ചിനുകളിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. 1.0 ലിറ്റർ എഞ്ചിനൊപ്പം പുതിയ 8- സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. അതേ സമയം 1.5 ലിറ്റർ മോഡലിൽ 7- സ്പീഡ് ഡി.എസ്.ജി ഗിയർ ബോക്സ് തന്നെ തുടരുന്നു. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയിട്ടുള്ള വാഹനത്തിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച മുതൽ വാഹനം ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ഇന്ത്യൻ വിപണിയിൽ സാധാരണക്കാർക്ക് കൂടി താങ്ങാൻ കഴിയുന്ന കൂടുൽ മോഡൽ അവതരിപ്പിച്ച് തങ്ങളുടെ വിപണി വിപുലീകരിക്കുകയാണ് സ്കോഡയുടെ ലക്ഷ്യം.
English Summary
As expected, Skoda has launched the Slavia facelift model in the Indian market. The ex-showroom price of this sedan starts at 9.99 lakh.