Smartphone Price Hike: പണി പാളി, വില കൂട്ടി ഫോണുകൾ, പ്രമുഖ മോഡലുകൾ ശ്രദ്ധിക്കണം

റെഡ്മിയുടെ ഔദ്യോഗിക സൈറ്റ് പരിശോധിച്ചാൽ, നിങ്ങൾക്ക് പുതുക്കിയ വിലകൾ കാണാൻ കഴിയും. എന്നാൽ ഷവോമി ഇതുവരെ വിലയിലെ മാറ്റം സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല, ഏപ്രിലിൽ സമാനമായ ഒരു വർധനവിന് ശേഷമാണിത്, അന്ന് രണ്ട് മോഡലുകളുടെയും വില ഏകദേശം 2,000 രൂപയാണ് വർദ്ധിച്ചത്. ആഗോളതലത്തിൽ നടക്കുന്ന പ്രശ്നങ്ങളെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

Smartphone Price Hike: പണി പാളി, വില കൂട്ടി ഫോണുകൾ, പ്രമുഖ മോഡലുകൾ ശ്രദ്ധിക്കണം

Redmi 15 And Note 15

Updated On: 

26 May 2026 | 05:43 PM

പോക്കറ്റിനൊതുങ്ങുന്ന സ്മാർട്ട്ഫോൺ വാങ്ങുക ഇനിയൽപ്പം പ്രയാസകരമായ കാര്യമായിരിക്കും. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പല പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളും തങ്ങളുടെ വിവിധ മോഡലുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ റെഡ്മി തങ്ങളുടെ ചില മോഡലുകളുടെ വിലയും വർധിപ്പിച്ചതായാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 15 5G, റെഡ്മി 15 5G എന്നീ മോഡലുകളുടെ വിലയാണ് കമ്പനി ഉയർത്തിയത്. മാസങ്ങൾക്കുള്ളിൽ ഇത് രണ്ടാമത്തെ വിലവർദ്ധനവാണ്. ചിപ്പുകളുടെ ക്ഷാമം മുതൽ ആഗോളതലത്തിലെ യുദ്ധം വരെയും ഇതിന് കാരണമായി വിദഗ്ധർ ഉയർത്തിക്കാട്ടുന്നു.

റെഡ്മിയുടെ ഇന്ത്യയിലെ പുതിയ വില

റെഡ്മി നോട്ട് 15 5G യുടെ 8GB RAM + 128GB സ്റ്റോറേജ് മോഡലിന് ഇപ്പോൾ 26,999 രൂപയും 8GB + 256GB പതിപ്പിന് 29,999 രൂപയുമാണെന്ന് ടിപ്സ്റ്റർ സഞ്ജു ചൗധരി X-ൽ പങ്കുവെച്ച ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ പഴയ വില യഥാക്രമം 22,999 രൂപയും 24,999 രൂപയും ആയിരുന്നു. ഇതിൽ നിന്നാണ് വില വർധിച്ചത്. 2,000 രൂപക്ക് മുകളിലാണ് വിലയിൽ മാറ്റം. റെഡ്മി 15 5G യുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. പുതിയ വിലകൾ ഇവയാണ് 6GB + 128GB-ക്ക് 20,499 രൂപ, 8GB + 128GB-ക്ക് 22,499 രൂപ, 8GB + 256GB-ക്ക് 24,499 രൂപ എന്നിങ്ങനെയാണ് വില. ഇവയുടെ പഴയ വില യഥാക്രം 14,999 രൂപ, 15,999 രൂപ, 16,999 രൂപ എന്നിങ്ങനെയായിരുന്നു

ALSO READ : Budget Phones: 10000 രൂപ കൊടുത്താൽ 6000 mah ബാറ്ററിയുള്ള ഫോൺ, ഞെട്ടിയോ

റെഡ്മി വെബ്‌സൈറ്റിൽ വിലവർദ്ധന

റെഡ്മിയുടെ ഔദ്യോഗിക സൈറ്റ് പരിശോധിച്ചാൽ, നിങ്ങൾക്ക് പുതുക്കിയ വിലകൾ കാണാൻ കഴിയും. എന്നാൽ ഷവോമി ഇതുവരെ വിലയിലെ മാറ്റം സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല,. ഏപ്രിലിൽ സമാനമായ ഒരു വർധനവിന് ശേഷമാണിത്, അന്ന് രണ്ട് മോഡലുകളുടെയും വില ഏകദേശം 2,000 രൂപയാണ് വർദ്ധിച്ചത്.റെഡ്മിയുടെ ഔദ്യോഗിക സൈറ്റ് പരിശോധിച്ചാൽ, നിങ്ങൾക്ക് പുതുക്കിയ വിലകൾ കാണാൻ കഴിയും. എന്നാൽ ഷവോമി ഇതുവരെ വിലയിലെ മാറ്റം സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല,. ഏപ്രിലിൽ സമാനമായ ഒരു വർധനവിന് ശേഷമാണിത്, അന്ന് രണ്ട് മോഡലുകളുടെയും വില ഏകദേശം 2,000 രൂപയാണ് വർദ്ധിച്ചത്.

അറിഞ്ഞിരിക്കാൻ

പ്രധാന കാരണങ്ങൾ

സ്മാർട്ട്ഫോൺ വില വർധനയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കമ്പോണന്റ്, ചിപ്‌സെറ്റ് ചെലവുകൾ വർദ്ധിച്ചതാണ്, ഒപ്പം ഇറക്കുമതി, നിർമ്മാണ ഫീസ് കുറയുന്നില്ല, ആഗോള വിതരണ ശൃംഖലയിലെ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. മിഡ്-റേഞ്ച് ഫോണുകളിൽ പോലും AI, 5G പോലുള്ള പ്രീമിയം ഫീച്ചറുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. ഈ ഘടകങ്ങളെല്ലാം നോക്കുമ്പോൾ ബജറ്റ് ഫോണുകൾ എന്ന് വിളിക്കപ്പെടുന്ന ഫോണുകൾ പോലും ഇപ്പോൾ ബജറ്റിന് അനുയോജ്യമല്ല എന്നാണ്.

English Summary

Redmi 15 and Note 15 Price is Increased due to Multiple Reasons. Mid Range Pocket friendly phones likely to vanish from the market because of the chip deficiency and global crisis.

Follow Us
നല്ല ഉറക്കം കിട്ടാന്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്