AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tata Aeris: സാധാരക്കാർക്കായി ടാറ്റയുടെ പുതിയ സെ‍ഡാൻ ‘ഏരിസ്’

Tata Aeris Compact Sedan Launch: പുതിയ ലുക്കുള്ള മുൻവശവും ഹെഡ് ലൈറ്റുകളും ആണ് ടാറ്റ പുറത്തിറക്കിയ ടീസറിൽ നിന്ന് വ്യക്തമാകുന്നത്. പഴയ രീതികൾ മാറ്റിമറിച്ച് പുതിയൊരു പാത തീർക്കുകയാണ് ഞങ്ങൾ എന്നോടെയാണ് പുതിയ മോഡലിനെ ടാറ്റ അവതരിപ്പിക്കുന്നത്. സാധാരണക്കാരന് കയ്യിൽ ഒതുങ്ങുന്ന നിലയിൽ ആയിരിക്കും ഈ മോഡൽ വിപണിയിലെത്തുക.

Tata Aeris: സാധാരക്കാർക്കായി ടാറ്റയുടെ പുതിയ സെ‍ഡാൻ ‘ഏരിസ്’
Tata Aeris Budget Sedan Image Credit source: Screen Grab
Amal KV
Amal KV | Published: 24 Sep 2026 | 08:38 PM

പ്രീമിയം മോഡലുകളും ബഡ്ജറ്റ് മോഡലുകളും ഒരുപോലെ തന്നെ വിപണിയിൽ അവതരിപ്പിക്കുന്ന വാഹന നിർമ്മാതാക്കൾ ആണ് ടാറ്റാ മോട്ടോഴ്സ്. ഇപ്പോഴിതാ പുതിയൊരു ബഡ്ജറ്റ് സെഡാൻ മോഡലുമായി ടാറ്റ എത്തുകയാണ്. കോംപാക്റ്റ് സെഡാനായ ടാറ്റാ ഏരിസ് എന്ന പുതിയ വാഹനത്തെ സെപ്റ്റംബർ 25ന് കമ്പനി ലോഞ്ച് ചെയ്യും. നിലവിൽ വിപണിയിലുള്ള സെഡാൻ മോഡലായ ടിഗോറിനെ അടിമുടി മാറ്റി രൂപകല്പന ചെയ്തതാണ് പുതിയ ഏറിസ്. പെട്രോൾ സിഎൻജി ഇലക്ട്രിക് പതിപ്പുകളിൽ ഈ വാഹനം ലഭ്യമാകും എന്നാണ് സൂചന.

പുതിയ ലുക്കുള്ള മുൻവശവും ഹെഡ് ലൈറ്റുകളും ആണ് ടാറ്റ പുറത്തിറക്കിയ ടീസറിൽ നിന്ന് വ്യക്തമാകുന്നത്. പഴയ രീതികൾ മാറ്റിമറിച്ച് പുതിയൊരു പാത തീർക്കുകയാണ് ഞങ്ങൾ എന്നോടെയാണ് പുതിയ മോഡലിനെ ടാറ്റ അവതരിപ്പിക്കുന്നത്. സാധാരണക്കാരന് കയ്യിൽ ഒതുങ്ങുന്ന നിലയിൽ ആയിരിക്കും ഈ മോഡൽ വിപണിയിലെത്തുക എന്നുള്ളത് ഏകദേശം ഉറപ്പാണ്. പെട്രോൾ വകഭേദത്തിന് ഏകദേശം 6 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. ഏറിസിന്റെ ഇലക്ട്രിക് പതിപ്പിന് ഒമ്പതര ലക്ഷം മുതൽ പത്തര ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Also Read: ഇത് ടാറ്റയുടെ കരിമ്പുലി! ടാറ്റ സിയറ ഡാർക്ക് എഡിഷൻ എത്തി

സാധാരണ കുടുംബത്തിന് ഉപയോഗിക്കാൻ കഴിയുന്ന സെഡാൻ എന്ന രീതിയിലും ചെറിയ ടാക്സി കാർ എന്ന നിലയിലും സിറ്റി സെഡാൻ എന്ന നിലയിലും ഈ പുതിയ മോഡലിനെ ഉപഭോക്താക്കൾക്ക് പരിഗണിക്കാൻ കഴിയും. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഈ മോഡൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസ്പീഡ് മാനുവൽ ഗിയർ ബോക്സും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആറ് എയർബാഗുകളും ഈ സെഡാനിൽ ഉണ്ടാകുമെന്ന് കരുതുന്നു. എ.എം.ടി ഓട്ടോമാറ്റിക് വെർഷനും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിനെയും വലിയ പ്രതീക്ഷയോടെയാണ് വാഹനലോകം കാണുന്നത്. എന്തായാലും 300 കിലോമീറ്റർ മുകളിൽ ഈ കോംപാക്ട് സെഡാൻ കാർ റേഞ്ച് നൽകുമെന്ന് കരുതാം. ഈ സെഗ്മെന്റിൽ നിലവിൽ വാഹന വിപണിയിൽ വേറെ മോഡലുകൾ ഇല്ല എന്നതും ഏറിസിന്റെ പ്രാധാന്യത്തെ വർധിപ്പിക്കുന്നുണ്ട്. ഇത് ഒരുപോലെ ടാക്സി ആയും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും എന്നതും മറ്റൊരു പ്രത്യേകതയാണ്.

English Summary

Tata Motors is a manufacturer that introduces both premium and budget models to the market. Now, the company is set to launch a new budget sedan. It will launch the Tata Aris, a compact sedan, on September 25.

Follow Us