EV Scooters: ഏഥർ കൊണാർക്ക് മുതൽ ഹോണ്ട QC3 വരെ, ഫാമിലിക്ക് പറ്റിയ പുതിയ നാല് ഇവി സ്കൂട്ടറുകൾ

Top 4 New Family Electric Scooters: ഒരു ഫാമിലി സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പരിഗണിക്കാൻ പറ്റുന്ന നാല് പുതിയ മോഡലുകളെ ഒന്ന് പരിചയപ്പെടാം. എഥർ എനർജിയുടെ കൊണാർക്ക്, ഹോണ്ടയുടെ ഏറ്റവും പുതിയ QC3, സിമ്പിൾ എനർജിയുടെ സിമ്പിൾ വേവ്, ടിവിഎസിന്റെ പരിഷ്കരിച്ച ഐ ക്യൂബ് മില്യൺ ആർ എന്നീ മോഡലുകളുടെ സവിശേഷതകളും വിലയും കിലോമീറ്റർ റേഞ്ചും വിശദമായി അറിയാം.

EV Scooters: ഏഥർ കൊണാർക്ക് മുതൽ ഹോണ്ട QC3 വരെ, ഫാമിലിക്ക് പറ്റിയ പുതിയ നാല് ഇവി സ്കൂട്ടറുകൾ

Top New Family Ev Scooters

Updated On: 

25 Sep 2026 | 12:25 AM

ഒരു ഫാമിലി സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പരിഗണിക്കാൻ പറ്റുന്ന നാല് പുതിയ മോഡലുകളെ ഒന്ന് പരിചയപ്പെടാം.

ഏഥർ കൊണാർക്ക് ( Ather Konarc)

ഏഥറിന്റെ ഏറ്റവും പുതിയ മോഡലാണ് കൊണാർക്ക്. ഏഥർ 450 (Ather 450), റിസ്ത Ather Rizta) തുടങ്ങിയ ജനപ്രിയ മോഡലുകളുടെ പിൻഗാമി ആയിട്ടാണ് കൊണാർക്കും വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഫുൾ ചാർജിൽ 200 കിലോമീറ്റർ എന്ന മികച്ച കിലോമീറ്റർ റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. രണ്ട് വകഭേദങ്ങളിൽ ആണ് കൊണാർക്ക് വിപണിയിൽ എത്തുന്നത്. കൊണാർക്ക് എസ് ( Konarc S ) കൊണാർക്ക് ഇസഡ് ( Konarc Z ) എന്നിവയാണ് വേരിയന്റുകൾ. ഇതിൽ കൊണാർക്ക് എസ് ആണ് നിലവിൽ കമ്പനി ലോഞ്ച് ചെയ്തിരിക്കുത്. 100 KM, 125 KM, 161 KM, 200 KM എന്നിങ്ങനെ നാല് കിലോമീറ്റർ റേഞ്ച് ഓപ്ഷനുകൾ കൊണാർക്ക് എസിൽ ലഭിക്കുന്നു. ബേസ് മോഡലിന് 99,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഐ ക്യൂബ് മില്യൺ ആർ ( iQube MillionR)

ഒരു മില്യൻ ഐ ക്യൂബ് കുടുംബാംഗങ്ങൾ എന്ന നേട്ടത്തിന്റെ ഭാ​ഗമായി ടിവിഎസ് അവതരിപ്പിച്ച മോഡലാണ് ഇത്. മില്ലേനിയം എഡിഷന്റെ ഭാ​ഗമായി ഐ ക്യൂബ് മില്യൺ ആർ എന്ന പേരാണ് കമ്പനി വാഹനത്തിന് നൽകിയത്. 3.5 kWh വേരിയന്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷന് സ്കൂട്ടറിന് 1,40,138 രൂപയാണ് (എക്സ്-ഷോറൂം) വില വരുന്നത്. സാധാരണ മോഡലിനെ അപേക്ഷിച്ച് പുത്തൻ കളർ പാറ്റേണും മറ്റ് ചില അപ്ഡേഷനുകളുമാണ് കമ്പനി നൽകിയിരിക്കുന്നത്.

Also Read: തൂവെള്ള നിറത്തിൽ തലയെടുപ്പോടെ! റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 സി​ഗ്നേച്ചർ വൈറ്റ് എത്തി

ഹോണ്ട QC3 (Honda QC3)

ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാ​ഗമായി ഹോണ്ട അവതരിപ്പിച്ച ഏറ്റവും പുതിയ ഇവി സ്കൂട്ടറാണ് ഹോണ്ട QC3. ഹോണ്ടയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടറായ ഹോണ്ട QC3 (Honda QC3). നിലവിൽ കമ്പനിയുടെ ആക്ടീവ ഇ (Activa e) , QC1 വാഹന മോഡലുകളാണ് വിപണിയിലുള്ളത്. 1.35 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഫുൾ ചാർജിൽ 145 കിലോമീറ്റർ ഐഡിസി റേഞ്ചാണ് ഈ സ്കൂട്ടറിന് ലഭിക്കുക.

സിമ്പിൾ വേവ് (Wave)

സിമ്പിൾ എനർജിയുടെ 243 കിലോമീറ്റർ ‍റേഞ്ച് നൽകുന്ന പുതിയ മോഡലാണ് വേവ്. ഫമിലി ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഈ മോഡലിന്റെ പ്രാ​രംഭ വില1.10 ലക്ഷം രൂപ ( എക്സ്-ഷോറൂം) ആണ്. സിമ്പിൾ വേവ് എസ് – Simple Wave S, സിമ്പിൾ വേവ് – Simple Wave, സിമ്പിൾ വേവ് പ്ലസ് – Simple Wave+ എന്നീ വകഭേദങ്ങളിലായി ആറ് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ഈ സ്കൂട്ടർ ലഭ്യമാകും. ഇതിൽ ഏറ്റവും ഉയർന്ന വകഭേദമായ സിമ്പിൾ വേവ് പ്ലസ് ആണ് ഫുൾ ചാർജിൽ 243 കിലോമീറ്റർ റേഞ്ച് നൽകുക.

English Summary

If you are looking to own a family scooter, here are four new models worth considering. Let’s take a detailed look at the features, prices, and ranges of Ather Energy’s Konark, Honda’s latest QC3, Simple Energy’s Simple One, and TVS’s updated iQube Million R.

Loading...
Unable to load recommendations.
Follow Us
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം