New Cars In October 2026: ഹോണ്ട എലവേറ്റ് മുതൽ ടൊയോട്ട ​ഗ്ലാൻസ ഫേസ് ലിഫ്റ്റ് വരെ ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന കാറുകൾ

Upcoming Car Launches in October 2026: ഈ വർഷത്തെ പൂജ, ദീപാവലി ഉത്സവ സീസണുകൾ ഏകദേശം ഇങ്ങ് എത്തിയിരിക്കുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ പൊതുവേ ഈ ഉത്സവ സീസണ് മുമ്പായിട്ടാണ് എല്ലാ ബ്രാൻഡുകളും തങ്ങളുടെ പുതിയ മോഡലുകളെ വിപണിയിൽ എത്തിക്കുക. ഉത്സവ സീസണുകളിലെ പരമാവധി ബിസിനസ് നേടുകയാണ് കമ്പനികളുടെ ഉദ്ദേശം. സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളുടെത് ഉൾപ്പെടെ നിരവധി മോഡലുകളാണ് പുറത്തിറങ്ങിയത്.

New Cars In October 2026: ഹോണ്ട എലവേറ്റ് മുതൽ ടൊയോട്ട ​ഗ്ലാൻസ ഫേസ് ലിഫ്റ്റ് വരെ ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന കാറുകൾ

New Cars In October 2026

Published: 

03 Oct 2026 | 09:39 PM

ഈ വർഷത്തെ പൂജ, ദീപാവലി ഉത്സവ സീസണുകൾ ഏകദേശം ഇങ്ങ് എത്തിയിരിക്കുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ പൊതുവേ ഈ ഉത്സവ സീസണ് മുമ്പായിട്ടാണ് എല്ലാ ബ്രാൻഡുകളും തങ്ങളുടെ പുതിയ മോഡലുകളെ വിപണിയിൽ എത്തിക്കുക. ഉത്സവ സീസണുകളിലെ പരമാവധി ബിസിനസ് നേടുകയാണ് കമ്പനികളുടെ ഉദ്ദേശം. സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളുടെത് ഉൾപ്പെടെ നിരവധി മോഡലുകളാണ് പുറത്തിറങ്ങിയത്. ഒക്ടോബർ മാസത്തിലും പുതിയ വാഹനങ്ങളുടെ ലോഞ്ചിന് കുറവില്ല. മുൻനിര ബ്രാൻഡുകളുടെത് ഉൾപ്പെടെ 10 ലധികം മോഡലുകളാണ് ഈ മാസം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ആ വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

സ്കോഡ സ്ലാവിയ ഫേസ് ലിഫ്റ്റ് മോഡൽ ഒക്ടോബർ ആദ്യവാരം തന്നെ വിപണിയിൽ എത്തും എന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോർട്ടുകൾ. സ്കോഡയുടെ ഏറ്റവും ജനപ്രിയമായ സെഡാൻ മോഡലുകളിൽ ഒന്നാണ് സ്ലാവിയ. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉൾപ്പെടെ പ്രകടമായ മാറ്റങ്ങളാണ് വാഹനത്തിന് വരിക. ഈ മോഡൽ ഒക്ടോബർ ആറിന് പുറത്തിറങ്ങും എന്നാണ് കരുതുന്നത്.

Also Read: ഇന്നോവയും ഫ്ലക്സ് ഫ്യുവലിൽ വരുന്നു, ലോഞ്ച് ഉടൻ

ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് – ഈ മോഡലും ഒക്ടോബർ ആറിന് തന്നെ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. നിലവിലെ മോഡലിൽ നിന്ന് കാര്യമായ വ്യത്യാസമാണ് ഈ വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മുൻവശത്തിന് വലിയ മാറ്റം ആണ് കമ്പനി നൽകിയിരിക്കുന്നത്.

അടുത്തതായി വാഹന പ്രേമികൾ കാത്തിരിക്കുന്ന ലോഞ്ച് ആണ് ടൊയോട്ട ഗ്ലാൻസ ഫേസ് ലിഫ്റ്റ്. മാരുതി ബലെനോയുടെ റി ബ്രാൻഡ് മോഡലാണ് ഗ്ലാൻസ. കഴിഞ്ഞ മാസം മാരുതി ബലെനോ ഫെയ്സ് ലിഫ്റ്റിനെ വിപണിയിൽ എത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ടൊയോട്ടയും ഗ്ലാൻസയുടെ പുതിയ പതിപ്പിനെ വൈകാതെ തന്നെ പുറത്തിറക്കുമെന്ന് ഉറപ്പായിരുന്നു.

മുൻപ് പറഞ്ഞതെല്ലാം ഫേസ്ലിഫ്റ്റ് മോഡലുകൾ ആണെങ്കിൽ പുതിയൊരു വാഹനമായി എത്തുന്നത് ഹ്യുണ്ടായിയാണ്. ഒക്ടോബർ പകുതിയോടെ തങ്ങളുടെ ക്രോസ് ഓവർ എസ് യു വി മോഡൽ ആയ ബയോണിനെ കമ്പനി അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. റെനോൾട്ട് ഡസ്റ്റർ ഹൈബ്രിഡ്, ഓഡി Q3 മൂന്നാം തലമുറ, വോൾവോ EX90, വോൾവോ ES90, മെഴ്സിഡസ് ബെൻസ് മെയ്ബാക്ക് എസ് ക്ലാസ്, തുടങ്ങിയ മറ്റ് മോഡലുകളും ഈ വിപണിയിലെത്തുമെന്ന് കരുതുന്നു.

English Summary

Several models, including those from India’s leading vehicle manufacturers, were launched in September. October also sees no shortage of new vehicle launches; more than 10 models including those from top brands are expected to be launched this month. Let us take a look at these vehicles.

Loading...
Unable to load recommendations.
Follow Us
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ