സേവ് ദ ഡേറ്റ്! ഫീച്ചർ-റിച്ച് വിവോ T5 ലൈറ്റ് 44W 5G ജൂലൈ 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Vivo T5 Lite 44W 5G to launch in India on July 16: ജൂലൈ 16ന് ഉച്ചയ്ക്ക് 12:00 മണിക്ക് വിവോ ടി5 ലൈറ്റ് 44W ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി. ഇത് ഒരു 5ജി സ്മാർട്ട്ഫോൺ ആണ്. ദീർഘനേരത്തെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 6500mAh ബാറ്ററിയാണ് ഈ ഫോണിലുണ്ടാകുക. ഡൗൺടൈം കുറയ്ക്കുന്നതിന് 44W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ 5ജി ഫോണിൽ ഉണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്.

Vivo T5 Lite 44w 5g To Launch In India On July 16
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ തേടി ഒന്നിലധികം സ്മാർട്ട്ഫോണുകൾ ഈ മാസം ലോഞ്ചിന് ഒരുങ്ങുന്നുണ്ട്. അതിൽ വിവോയുടെ വകയായി വിവോ ടി5 ലൈറ്റ് 44W (vivo T5 Lite 44W) എന്ന 5ജി ഫോൺ മോഡലും ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ജൂലൈ 16ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഈ വിവോ ലൈറ്റ് 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി. യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയിൽ എത്തുന്ന ഒരു ഫീച്ചർ റിച്ച് സ്മാർട്ട്ഫോണായിരിക്കും ടി5 ലൈറ്റ് 44W.
ദീർഘനേരത്തെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 6500mAh ബാറ്ററിയാണ് ഈ ഫോണിലുണ്ടാകുക. ഡൗൺടൈം കുറയ്ക്കുന്നതിന് 44W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ 5ജി ഫോണിൽ ഉണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 5G കണക്റ്റിവിറ്റിയും സെഗ്മെന്റിൽ ലഭ്യമാകുന്ന മികച്ച പെർഫോമൻസും ഈ ഫോൺ വാഗ്ദാനം ചെയ്യും.
Also Read: ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ ലോഞ്ച് ചെയ്തു; വില വെറും 1.34 ലക്ഷം
ലൈറ്റ് മോഡൽ ആയതിനാൽ ടി5 സീരീസിലെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡലുകളിലൊന്നായിരിക്കും ടി5 ലൈറ്റ് 44W 5ജി. എന്നാൽ മികച്ച ഈട് ഈ ഫോൺ വാഗ്ദാനം ചെയ്യും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മിലിട്ടറി ഗ്രേഡ് ഈട് ഇതിൽ ഉറപ്പാക്കിയിരിക്കുന്നു. കൂടാതെ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിന് IP65 റേറ്റിംഗും ഉണ്ട്.
സെഗ്നെമിലെ വിലപരിധിക്കുള്ളിൽ നിന്നുകൊണ്ട്, വീഴ്ചകളിൽ നിന്നുള്ള സുരക്ഷയും ടി5 ലൈറ്റ് 44W വാഗ്ദാനം ചെയ്യുന്നുണ്ട്. 120Hz ഡിസ്‌പ്ലേയാണ് ഈ വിവോ ഫോണിൽ ഉണ്ടാകുക. ഇതിന് 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഉണ്ടാകും. അതിനാൽ നേരിട്ടുള്ള സൂര്യപ്രകാശം പതിച്ചാൽ പോലും സ്ക്രീൻ കാണാൻ സാധിക്കും.
ഒരു സാധാരണക്കാരന് അത്യാവശ്യം വേണ്ട സ്മാർട്ട്ഫോൺ ഉപയോഗങ്ങൾക്കെല്ലാം ഇണങ്ങുന്ന വിധത്തിലുള്ള ഫീച്ചറുകൾ വിവോ ടി5 44W 5ജി വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്.
കണ്ടന്റുകൾ സൃഷ്ടിക്കുന്നതിലും ഡിജിറ്റൽ ഡോക്യുമെന്റുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലും ഉപയോക്താക്കളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന എഐ ടൂളുകളുടെ പിന്തുണ ഈ ഫോണിലുണ്ട്. കൂടാതെ തത്സമയ ടെക്സ്റ്റ് ട്രാൻസ്ലേഷൻ ഫീച്ചറും ഉണ്ട്. സെൻസിറ്റീവ് ഡാറ്റ സംരക്ഷിക്കുന്നതിനും സ്വകാര്യത നിലനിർത്തുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിൽ ഡെഡിക്കേറ്റഡ് പരിതസ്ഥിതിയും ഒരുക്കിയിട്ടുണ്ട്.
ജൂലൈ 16ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി
വിവോ ടി5 ലൈറ്റ് 5G 44W 5ജി വാങ്ങാനാകും. രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമാകുക. കൂടുതൽ ഫീച്ചറുകൾ ലോഞ്ചിന് മുന്നോടിയായി വരുംദിവസങ്ങളിൽ വെളിപ്പെടുത്തും.
English Summary
The company has officially revealed that the Vivo T5 Lite 44W will be launched in India on July 16 at 12:00 PM. This is a 5G smartphone. This phone will have a 6500mAh battery designed to support long-term use. This 5G phone will also have 44W fast charging support to reduce downtime. This smartphone is powered by the MediaTek Dimensity 6300 chipset.