ഒരു പൊടിക്കൈ! വിവോ T5 ലൈറ്റ് 5G പുതിയ സ്റ്റോറേജ് വേരിയന്റിൽ; വിൽപ്പന ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ
Vivo T5 Lite 5G 64GB variant Open sale starts October 8: ഈ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്ത മോഡലാണ് വിവോ T5 ലൈറ്റ് 5ജി. മൂന്ന് മാസം മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമ്പോൾ 4GB+128GB, 6GB+128GB, 6GB+256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാൽ ഇതിൽ അടിസ്ഥാന മോഡലിന് 20499 രൂപയാണ് വില. ഇതിലും കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നു.

Vivo T5 Lite 5g 64gb Variant Open Sale Starts October 8
വിവോ T5 ലൈറ്റ് 5G (Vivo T5 Lite 5G) ഒക്ടോബർ 8 മുതൽ പുതിയ റാം+ സ്റ്റോറേജ് വേരിയന്റിലും വിൽപ്പന ആരംഭിക്കുന്നു. വിവോയുടെ T5 സീരീസിൽ ഈ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്ത മോഡലാണ് വിവോ T5 ലൈറ്റ് 5ജി. മൂന്ന് മാസം മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമ്പോൾ 4GB+128GB, 6GB+128GB, 6GB+256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാൽ ഇതിൽ അടിസ്ഥാന മോഡലിന് 20499 രൂപയാണ് വില. ഇതിലും കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി 64ജിബി സ്റ്റോറേജിന്റെ പുതിയ വേരിയന്റാണ് വിവോ ലഭ്യമാക്കുന്നത്.
വിവോ T5 ലൈറ്റ് 5G 4GB + 64GB വേരിയന്റ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് (BBD) സെയിൽ ആരംഭിക്കുന്ന ഒക്ടോബർ 8 മുതൽ വിൽപ്പന ആരംഭിക്കും. ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഇത് സ്വന്തമാക്കാം. ഈ പുതിയ വേരിയന്റിന്റെ വില നിലവിൽ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ 20000 രൂപയിൽ താഴെ വിലയിലാണ് എത്തുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Raed: സെൽഫി കലക്കും! 50MP അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറയുമായി ഓപ്പോ F35 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
വിവോ T5 ലൈറ്റ് 5ജിയുടെ നിലവിൽ ലഭ്യമായ വേരിയന്റുകൾക്ക് യഥാക്രമം 20499 രൂപ, 22999 രൂപ, 26999 രൂപ എന്നിങ്ങനെയാണ് വില. ബിഗ് ബില്യൺ സെയിലിനോട് അനുബന്ധിച്ച് ഈ വേരിയന്റുകൾക്കും വില കുറയാൻ സാധ്യതയുണ്ട്. ട്വിലൈറ്റ് ഷാഡോ, വേവ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ വിവോ ഫോൺ ലഭ്യമായിട്ടുള്ളത്.
പുതിയ സ്റ്റോറേജ് വേരിയന്റിൽ എത്തുന്നു എന്നതിനപ്പുറം ഈ വിവോ ഫോണിന്റെ മറ്റ് ഫീച്ചറുകളിൽ മാറ്റമൊന്നുമില്ല. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്തിലാണ് ഇത് ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ളത്.
ക്യാമറകളുടെ കാര്യമെടുത്താൽ, സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി സെൻസർ (f/3.0 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചറുള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
120Hz 6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്പീക്കർ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6-ൽ ആണ് പ്രവർത്തനം.
English Summary
Sales of a new RAM and storage variant of the Vivo T5 Lite 5G will begin on October 8. The Vivo T5 Lite 5G is a model from Vivo’s T5 series that was originally launched in July of this year. When it was introduced in India three months ago, the phone was available in three variants: 4GB+128GB, 6GB+128GB, and 6GB+256GB. A new variant with 64GB of storage has now been introduced for those looking to purchase the phone at a lower price point.