AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇന്നലെ വിദേശി, ഇനി സ്വദേശി! 200MP ക്യാമറയുമായി വിവോ X ഫോൾഡ് 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Vivo X Fold 6 launched in India: വിവോയുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലായ വിവോ X ഫോൾഡ് 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ x ഫോൾഡ് 6 5ജി 12GB + 512GB മോഡലിന് 2,19,199 രൂപയാണ് വില. നെബുല ടീൽ, പ്രിസം ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ. ഇതിന്റെ പ്രീ-ബുക്കിംഗ് ഇന്ന് മുതൽ സാധ്യമാണ്. ഒക്ടോബർ 13 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

ഇന്നലെ വിദേശി, ഇനി സ്വദേശി! 200MP ക്യാമറയുമായി വിവോ X ഫോൾഡ് 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Vivo X Fold 6 Launched In India With 200mp CameraImage Credit source: vivo
Prasanth Kumar
Prasanth Kumar | Published: 06 Oct 2026 | 04:54 PM

വിവോയുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലായ വിവോ X ഫോൾഡ് 6 (vivo X Fold6) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം, ഇന്നലെ വരെ വിദേശിയായിരുന്ന ഒരു ഫോൺ ഇന്ന് മുതൽ സ്വദേശിയായിരിക്കുന്നു. നേരത്തെ ​ചൈനയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ ആഴ്ച ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നത്. 200MP ക്യാമറ, 6900mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ വിവോ ഫോൾഡ് സ്മാർട്ട്ഫോണിൽ ഉണ്ട്.

പ്രധാന ഫീച്ചറുകൾ: വിവോ X ഫോൾഡ് 6-ൽ രണ്ട് ‘ZEISS മാസ്റ്റർ കളർ ഡിസ്‌പ്ലേകൾ’ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഇന്നർ സ്ക്രീൻ 8.02 ഇഞ്ച് (20.38 സെ.മീ) പാനലും കവർ സ്ക്രീൻ 6.51 ഇഞ്ച് (16.53 സെ.മീ) പാനലുമായാണ് എത്തിയിരിക്കുന്നത്. രണ്ട് പാനലുകളിലും 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, 5,000 നിറ്റ്സ് വരെയുള്ള ഉയർന്ന പീക്ക് ബ്രൈറ്റ്‌നസ്സും ഉണ്ട്.

Also Raed: ഇത് ക്യാമറ പ്രേമികളുടെ വിജയം! 7200mAh ബാറ്ററിയും IP69 റേറ്റിങ്ങും ഉണ്ട്; വിവോ V80 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഒക്ടാ-കോർ ഡൈമെൻസിറ്റി 9500 സൂപ്പർ 3nm പ്രോസസർ ആണ് വിവോ x ഫോൾഡ് 6ന്റെ കരുത്ത്. 12GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള പുതിയ OriginOS 7-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, 200MP ക്യാമറ (1/1.4″ സാംസങ് HPB സെൻസർ, f/1.68 അപ്പേർച്ചർ, OIS, Zeiss T* കോട്ടിംഗ്), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.05 അപ്പേർച്ചർ, 15mm ഫോക്കൽ ലെങ്ത്), 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (1/1.95″ Sony LYT602 സെൻസർ, f/2.57 അപ്പേർച്ചർ, ZEISS ഒപ്റ്റിക്സ്) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ x ഫോൾഡ് 6-ൽ ഉണ്ട്.

സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പേർച്ചർ) ആണ് ഇതിലുള്ളത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP58, IP59, IPX8, IPX9 റേറ്റിങ്, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, 6900mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയും ഇതിലുണ്ട്.

വിലയും ലഭ്യതയും

വിവോ x ഫോൾഡ് 6 5ജി 12GB + 512GB മോഡലിന് 2,19,199 രൂപയാണ് വില. നെബുല ടീൽ, പ്രിസം ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ. ഇതിന്റെ പ്രീ-ബുക്കിംഗ് ഇന്ന് മുതൽ സാധ്യമാണ്. ഒക്ടോബർ 13 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. വിവോ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, പാർട്നർ റീട്ടെയിൽ സ്റ്റോർ എന്നിവ വഴി ഈ ഫോൾഡബിൾ ഫോൺ വാങ്ങാനാകും.

ലോഞ്ച് ഓഫറുകൾ

ഓഫ്‌ലൈൻ വാങ്ങലുകൾക്ക് 30 മാസം വരെ സീറോ-ഡൗൺ-പേയ്‌മെന്റ്/നോ-കോസ്റ്റ് EMI (പ്രതിമാസം 7,333 രൂപ), 26,400 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ക്യാഷ്ബാക്ക്, അല്ലെങ്കിൽ വിവോ V-Upgrade പ്രോഗ്രാമിന് കീഴിൽ 12% വരെ എക്സ്ചേഞ്ച് ബോണസ് എന്നിവ ലഭ്യമാണ്. ഓൺലൈൻ ഉപഭോക്താക്കൾക്ക് സമാനമായ ക്യാഷ്ബാക്ക് ഓപ്ഷനുകൾ, 10% വരെ എക്സ്ചേഞ്ച് ബോണസ്, അല്ലെങ്കിൽ 24 മാസം വരെ നോ-കോസ്റ്റ് EMI പ്ലാനുകൾ എന്നിവ ലഭിക്കും. കൂടാതെ നിരവധി അ‌ധിക ആനുകൂല്യങ്ങളുമുണ്ട്.

English Summary

Vivo has launched the Vivo X Fold 6, the latest model in its foldable smartphone lineup, in India. The Vivo X Fold 6 5G (12GB + 512GB model) is priced at Rs. 2,19,199. It is available in Nebula Teal and Prism Black color options. Pre-booking for the device starts today, with sales commencing on October 13.

Follow Us