Flipkart Smartphone Discount: 8000 രൂപ കിഴിവ്, വിവോയുടെ പ്രീമിയം മോഡൽ ഫ്ലീപ്പ്കാർട്ടിൽ നിന്ന് തന്നെ വാങ്ങിക്കോ

എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി,ആക്സിസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺ വാങ്ങുമ്പോൾ 6,000 രൂപ കിഴിവ് തൽക്ഷണം ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്‌ബി‌ഐ കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങിയാൽ ക്യാഷ്ബാക്ക് അടക്കം ആകെ 8,700 രൂപ വരെ കിഴിവും ഉപയോക്താക്കൾക്ക് ലഭിക്കും. ഫോൺ എക്സേചേഞ്ച് ചെയ്യാൻ താത്പര്യമുള്ളവർക്കും ഇതുവഴി കൂടുതൽ നേട്ടങ്ങൾ ലഭിക്കും.

Flipkart Smartphone Discount: 8000 രൂപ കിഴിവ്, വിവോയുടെ പ്രീമിയം മോഡൽ ഫ്ലീപ്പ്കാർട്ടിൽ നിന്ന് തന്നെ വാങ്ങിക്കോ

Vivo X200 T Discount Flipkart Offers

Updated On: 

12 Jun 2026 | 02:10 PM

ഒരു പ്രമീയം സ്മാർട്ട്ഫോൺ മോഡലൊന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇപ്പോഴൊരു സന്തോഷ വാർത്ത എത്തിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിൻ്റെ ജൂൺ എപ്പിക് സെയിലിൽ ചില വിവോ മോഡലുകൾക്ക് വലിയൊരു കിഴിവ് തന്നെ ഇപ്പോൾ ലഭിക്കും. 6000 മുതൽ 8700 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന ഡിസ്‌കൗണ്ട്‌. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുനവർക്കാണ് ഇത് കൂടുതൽ ഉപകാരപ്രദം. ഇവർക്ക് ലഭിക്കുന്ന ആനുകൂല്യം സാധാരണേയക്കാൾ ഇനിയും കൂടും എന്നതാണ് വ്യത്യാസം. നിലവിൽ വിവോയുടെ X200T-യാണ് കിഴിവിൽ ഉൾപ്പെട്ടിരിക്കുന്ന മോഡൽ. ഇത് എങ്ങനെ ഉപയോക്താക്കൾക്ക് ലഭിക്കും എന്തൊക്കെയാണ് മോഡലിൻ്റെ പ്രത്യേകത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. വിവോ X200T-ൻ്റെ യഥാർത്ഥ വില 59,999 രൂപയാണ്. ഇതിൽ കിഴിവ് കൂടി ലഭിക്കുമ്പോൾ താരതമ്യേനെ മികച്ചൊരു വിലയിൽ ഫോൺ സ്വന്തമാക്കാം.

ഓഫറിൽ അറിയാൻ

വിവോ X200T-യുടെ ഔദ്യോഗിക വില 59,999 രൂപയാണ്. എന്നാൽ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഫോണിൻ്റെ യഥാർത്ഥ വില 53,999 രൂപയായി കുറയും, ചില ഓഫർ കോമ്പോകളിൽ ഇത് 53-ൽ നിന്നും 51,299 രൂപയായും കുറയുന്നുണ്ട. ഇത്തരത്തിൽ ഫോൺ വാങ്ങുന്നവർക്ക് പ്രതിമാസം 5,000 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും കമ്പനിയും ഫ്ലിപ്പ്കാർട്ടും ചേർന്നൊരുക്കുന്നുണ്ട്. ഫോണിൻ്റെ മറ്റ് ബാങ്ക് ഡിസ്‌കൗണ്ടുകൾ കൂടി എന്തൊക്കെയാണെന്ന് നോക്കാം.

Also Readഅ‌ടിമുടി പരിഷ്കാരം! 8000mAh ബാറ്ററി, സോണി ക്യാമറ സഹിതം ​ടെക്നോ പോവ 8 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

8,000 രൂപ കിഴിവ്

എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി,ആക്സിസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺ വാങ്ങുമ്പോൾ 6,000 രൂപ കിഴിവ് തൽക്ഷണം ലഭിക്കും.
ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്‌ബി‌ഐ കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങിയാൽ ക്യാഷ്ബാക്ക് അടക്കം ആകെ 8,700 രൂപ വരെ കിഴിവും ഫോണിന് ലഭിക്കും. ഇതിനൊപ്പം 48,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി നൽകുന്നുണ്ട് പഴയ ഫോൺ കൊടുത്ത് പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഡീലായിരിക്കും.

ലോഞ്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

ഫോണിൻ്റെ കിഴിവുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ട് പറയുന്നത് എക്സ്200T ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില എന്നാണ്. കഴിഞ്ഞ മാസം SASA Lele വിൽപ്പനയിലെ അത്രയും കഴിവ് ഇപ്പോൾ ഇല്ലെങ്കിലും ഇത് താരതമ്യേനെ കുറഞ്ഞ വില എന്നാണ് വിലയിരുത്തുന്നത്. മാർക്കറ്റിൽ ഫോണുകളുടെ വില കുതിച്ചുയരുന്നതിനാൽ തന്നെ നിലവിലെ വിലയ്ക്ക്, വിവോ X200T ഈ സെഗ്മെൻിലെ ഏറ്റവും മികച്ച ഡീലുകളിൽ ഒന്നാണ്.

ഫോണിൻ്റെ സവിശേഷത

ഫ്ലാഗ്ഷിപ്പ് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ്, പെരിസ്‌കോപ്പ് ക്യാമറ, 6,200mAh ബാറ്ററി, ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ്, ലോംഗ് ടോം സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നിവയുൾപ്പെടെ ഫ്ലാഗ്ഷിപ്പ് ലെവൽ ഫോൺ എന്നാൽ ഇതാണ്. വിവോ X200T-യോട് മത്സരിക്കുന്നത് മോട്ടറോള സിഗ്നേച്ചർ , ഓപ്പോ റെനോ 15 പ്രോ മിനി , പിക്സൽ 10 എന്നീ മോഡലുകളാണ്. എന്തായാലും പ്രമീയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് പറ്റിയ അവസരം. വിവോ ഫോണുകളിൽ എക്സ് സീരീസിലേക്ക് കടക്കാനും സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇത് കറക്റ്റ് സമയമാണ്.

English Summary

Vivo X200T can buy from flipkart June epic sale with a discount of rs 8000. Premium smartphone lover’s can buy this model using bank discounts and offers. Also people can exchange their old model in this deal and get up to RS 48000.  Vivo also said this phone is selling in flipkart with a lower price comparing launch. here we discussing how to buy this model.

Follow Us
ഷൂസിൽ വെള്ളം കയറി ദുർഗന്ധമാണോ? പരിഹാരം ഇതാ
ഇസ്തിരിപ്പെട്ടിയുടെ അടിഭാ​ഗം കരിഞ്ഞു പോയോ? 1 മിനിറ്റിൽ മാറ്റാം!
കൊതുക് ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഈ ഒരു വിദ്യ പരീക്ഷിക്കൂ
എന്താണ് ഫിഫയുടെ പൂർണനാമം?
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ