7800mAh ബാറ്ററി, 200MP സാംസങ് ടെലിഫോട്ടോ ക്യാമറ; വിവോ X500 പ്രോ മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Vivo X500 Pro Max launched in India: വിവോ X500 പ്രോ മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ X500 സീരീസ് പ്രോ മോഡലുകൾ പ്രധാനമായും വ്യത്യാസപ്പെടുന്നത് ഡിസ്പ്ലേ വലിപ്പം, ടെലിഫോട്ടോ ക്യാമറ, ബാറ്ററി ശേഷി എന്നിവയുടെ കാര്യത്തിലാണ്. മീഡിയടെക് ഡിമെൻസിറ്റി 9600 പ്രോ പ്രോസസർ ആണ് X500 പ്രോ മോഡലുകളുടെ കരുത്ത്.

Vivo X500 Pro Max Launched In India
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ക്യാമറ പ്രേമികൾക്ക് ആവേശം പകർന്ന് വിവോ X സീരീസിലെ ഏറ്റവും കരുത്തൻ മോഡലായ വിവോ X500 പ്രോ മാക്സ് (vivo X500 Pro Max) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ x500 സീരീസിന്റെ ഭാഗമായി വിവോ X500, വിവോ X500 പ്രോ എന്നീ മോഡലുകൾക്ക് ഒപ്പമാണ് സീരീസിലെ നിലവിലെ ഏറ്റവും കരുത്തനായ പ്രോ മാക്സ് മോഡലും എത്തിയിരിക്കുന്നത്. ZEISS പിന്തുണയുള്ള ഇമേജിംഗ് ഹാർഡ്‌വെയർ അടക്കം മികച്ച നിരവധി ഫീച്ചറുകൾ ഈ പ്രീമിയം മോഡലുകളിൽ ഉണ്ട്.
ഇന്ത്യയിൽ എത്തിയ വിവോ X500 സീരീസ് മോഡലുകളിൽ സ്റ്റാന്റേർഡ് മോഡൽ പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ്. പ്രോ മോഡലുകൾ പ്രധാനമായും വ്യത്യാസപ്പെടുന്നത് ഡിസ്പ്ലേ വലിപ്പം, ടെലിഫോട്ടോ ക്യാമറ, ബാറ്ററി ശേഷി എന്നിവയുടെ കാര്യത്തിലാണ്. മീഡിയടെക് ഡിമെൻസിറ്റി 9600 പ്രോ പ്രോസസർ ആണ് X500 പ്രോ മോഡലുകളുടെ കരുത്ത്.
Also Read: ദിവസം 2GB അല്ല, ‘അൺലിമിറ്റഡ്’ ഡാറ്റയാണ്; ജിയോയുടെ ഹിറ്റ് പ്ലാനിന്റെ വിലയിൽ പുതിയ ബിഎസ്എൻഎൽ പ്ലാൻ
വിവോ X500 പ്രോ മാക്സ് ഫീച്ചറുകൾ
6.85-ഇഞ്ച് (3168 x 1440 പിക്സലുകൾ) AMOLED ഡിസ്‌പ്ലേ, HDR10+, Dolby Vision, 1-144Hz റിഫ്രഷ് റേറ്റ്, 8T LTPO ടെക്നോളജി, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ ഡിമെൻസിറ്റി 9600 പ്രോ 2nm പ്രോസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.
മാലി G2-Ultra-NX GPU, 12GB LPDDR5X അൾട്ര റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്, ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള Origin OS 7 -ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Hi-Fi ഓഡിയോ, IP68, IP69 റേറ്റിങ് എന്നിവയും ഈ പ്രോ മാക്സ് മോഡലിൽ ഉണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (1/1.28″ സെൻസർ, f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 200MP സാംസങ് HP0 APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (1/4″ സെൻസർ, f/2.67 അപ്പേർച്ചർ, OIS, 3.5x ഒപ്റ്റിക്കൽ സൂം) എന്നിവ ഉൾപ്പെടുന്നു.
Zeiss കോട്ടിംഗ്, ZEISS ഒപ്‌റ്റിക്‌സ്, VS1 & V3+ ഇമേജിംഗ് ചിപ്പുകൾ എന്നിവയും ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 7800mAh ബാറ്ററി, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയും X500 പ്രോ മാക്സിൽ ഉണ്ട്. അപെക്സ് ഓറഞ്ച്, എറ്റേണൽ ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.
വിലയും ലഭ്യതയും
വിവോ X500 പ്രോ മാക്സ് 12GB + 256GB വേരിയന്റിന് 1,64,999 രൂപ, 12GB + 512GB വേരിയന്റിന് 1,79,999 രൂപ. ഫോട്ടോഗ്രാഫർ കിറ്റ് 12GB+512GB– 2,29,999 രൂപ, വിവോ ZEISS ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 200mm– 15,999 രൂപ, ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 അൾട്ര 400mm – 27,999 രൂപ. വിവോ ഇമേജിംഗ് ഗ്രിപ്പ് കിറ്റ് – 11,999 രൂപ, വിവോ ഫോൺ സ്ട്രാപ്പ്: 2,699 രൂപ.
വിവോ X500 പ്രോ മാക്സ് അടക്കം വിവോ X500 സീരീസ് മോഡലുകൾ വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വാങ്ങാനാകും. നവംബർ 26 (ഇന്ന്) മുതൽ തന്നെ പ്രീ-ബുക്ക് ചെയ്യാം, ഡിസംബർ 3 മുതൽ വിൽപ്പന ആരംഭിക്കും. 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ ആകർഷകമായ നിരവധി ലോഞ്ച് ഓഫറുകൾ ഈ മോഡലുകൾക്ക് ലഭ്യമാണ്.
English Summary
As part of the Vivo X500 series, the Vivo X500 Pro Max has been launched in India, alongside the Vivo X500 and Vivo X500 Pro models. The Pro Max model features a 7800mAh battery and a 200MP Samsung telephoto camera, among other specifications. Its base variant, with 12GB of RAM and 256GB of storage, is priced at Rs 1,64,999.