AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nvidia: അടച്ചുപൂട്ടലിൽ നിന്ന് ട്രില്യൺ ഡോളറിലേക്ക്, ആപ്പിളിനെയും ഗൂഗിളിനെയും പിന്നിലാക്കി Nvidia കുതിച്ചതെങ്ങനെ?

Nvidia, Jensen Huang Success Story: ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളിൽ ഒന്നാണ് എൻവിഡിയ . കമ്പ്യൂട്ടർ ഗെയിമുകൾക്കായി ഗ്രാഫിക്സ് കാർഡുകൾ നിർമ്മിച്ച് തുടക്കം കുറിച്ച ഈ ചെറിയ കമ്പനി, ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് ഭീമന്മാരിൽ ഒരാളായി വളർന്നിരിക്കുന്നു. എങ്ങനെയാണ് ജെൻസെൻ ഹുവാങ് എന്ന ദീർഘവീക്ഷണമുള്ള വ്യക്തിയുടെ കീഴിൽ എൻവിഡിയ ഈ നേട്ടം കൈവരിച്ചത്?

Nvidia: അടച്ചുപൂട്ടലിൽ നിന്ന് ട്രില്യൺ ഡോളറിലേക്ക്, ആപ്പിളിനെയും ഗൂഗിളിനെയും പിന്നിലാക്കി Nvidia കുതിച്ചതെങ്ങനെ?
ജെൻസൻ ഹുവാങ്Image Credit source: CFOTO/Future Publishing, Soeren Stache/picture alliance via Getty Images
Nithya Vinu
Nithya Vinu | Published: 10 Nov 2026 | 02:18 PM

ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്, ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ് എന്ന വ്യക്തിയുമായി വഴിവിട്ട ബന്ധത്തിലായിരുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഇത് എൻവിഡിയയുടെ ഓഹരിയെയും വൻതോതിൽ ബാധിച്ചിട്ടുണ്ട്. ഈ വിവാദം ശക്തമാകുമ്പോഴും, അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നുമുള്ള എൻവിഡിയയുടെ ഉയർച്ചയും ചർച്ചയാകുന്നുണ്ട്.

ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളിൽ ഒന്നാണ് എൻവിഡിയ . കമ്പ്യൂട്ടർ ഗെയിമുകൾക്കായി ഗ്രാഫിക്സ് കാർഡുകൾ നിർമ്മിച്ച് തുടക്കം കുറിച്ച ഈ ചെറിയ കമ്പനി, ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് ഭീമന്മാരിൽ ഒരാളായി വളർന്നിരിക്കുന്നു. എങ്ങനെയാണ് ജെൻസൻ ഹുവാങ് എന്ന ദീർഘവീക്ഷണമുള്ള വ്യക്തിയുടെ കീഴിൽ എൻവിഡിയ ഈ നേട്ടം കൈവരിച്ചത്?

റെസ്റ്റോറന്റിൽ പിറന്ന ആശയം

വർഷം 1993. സിലിക്കൺ വാലിയിലെ പ്രശസ്തമായ ഒരു ഡെനീസ് റെസ്റ്റോറന്റിൽ സുഹൃത്തുക്കളായ മൂന്ന് കമ്പ്യൂട്ടർ സയന്റിസ്റ്റുകൾ ഒത്തുകൂടി. വിവിധ ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇവർ അന്ന് സംസാരിച്ചത് മുഴുവൻ ഐടി മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വൻ മാറ്റങ്ങളെ കുറിച്ചായിരുന്നു. തായ്വാനിൽ ജനിച്ച് അമേരിക്കയിൽ വളർന്ന ജെൻസൻ ഹുവാങ് ആയിരുന്നു ഇവരിൽ ഒരാൾ. ക്രിസ് മലച്ചോസ്കി, കർട്ടിസ് പ്രീം എന്നിവരായിരുന്നു മറ്റു രണ്ടുപേർ.

തുടക്കകാലത്തൊക്കെ കമ്പ്യൂട്ടറുകൾ ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. പേഴ്സണൽ കമ്പ്യൂട്ടിങ്, എന്റർടൈൻമെന്റ് തുടങ്ങിയ മേഖലകളിൽ കമ്പ്യൂട്ടറുകൾ കാര്യമായി ഉപയോഗിച്ചിരുന്നില്ല. പേഴ്സണൽ കമ്പ്യൂട്ടറാണ് ഭാവി എന്ന അഭിപ്രായക്കാരായിരുന്നു ഹാങ്ങും ക്രിസ്സും കോർട്ടിസും. പേഴ്സണൽ കമ്പ്യൂട്ടിങ്ങും ത്രീഡി ഗ്രാഫിക്സിനും പറ്റുന്ന ചിപ്പുകൾ നിർമ്മിക്കുന്ന ഒരു കമ്പനി തുടങ്ങുന്നതിനെ കുറിച്ചായി ഇവരുടെ ചർച്ച.

വീഡിയോ ഗെയിമുകൾ കമ്പ്യൂട്ടിങ്ങിന്റെ സ്വഭാവം തന്നെ മാറ്റുമെന്നും അതിനായി ത്രീഡി ഗ്രാഫിക്സ് ഉള്ള ചിപ്പുകൾ വേണമെന്നും ഇവർ കണക്കുകൂട്ടി.  അങ്ങനെ കമ്പനി ആരംഭിക്കാൻ തീരുമാനിച്ച മൂവരും ആദ്യം ചെയ്തത് ഒരു പിസി വിലകൊടുത്തു വാങ്ങുകയായിരുന്നു വൈകാതെ കമ്പനിയും ആരംഭിച്ചു.

ALSO READ: 16-കാരന്റെ തന്ത്രം, ഇന്ന് 2000 കോടിയിലേറെ വരുമാനം; മിൽക്കി മിസ്റ്റ് വിജയകഥ

പേരിന് പിന്നിൽ

നെക്സ്റ്റ് വേർഷൻ എന്നതിന്റെ ചുരുക്കെഴുത്തായ എൻവി ആണ് തുടക്കത്തിൽ ഇവർ കമ്പനി പേരായി ഉപയോഗിച്ചിരുന്നത്. വൈകാതെ അത് എൻവിഡി ആയി മാറി. ഇന്റൽ ഉൾപ്പെടെയുള്ള കമ്പനികൾ ബേസിക് കമ്പ്യൂട്ടിങ്ങിനും സോഫ്റ്റ്വെയർ ഡെവലപ്മെന്റിനും വേണ്ടിയുള്ള സിപിയു നിർമ്മാണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഗ്രാഫിക് പ്രോസസിം യൂണിറ്റുകൾ അഥവാ ജിപിയുകൾ ആയിരുന്നു എൻവിഡയുടെ ശ്രദ്ധ.

പരാജയത്തിൽ നിന്ന് വിജയത്തിലേക്ക്

പരാജയത്തിന്റെ കൈപ്പറഞ്ഞായിരുന്നു എൻവിഡയുടെ തുടക്കം. ആദ്യമായി പുറത്തിറങ്ങിയ ത്രീഡി ഗ്രാഫിക്സ് ഉള്ള എൻവിവൺ എന്ന ചിപ്പ് പല കാരണങ്ങൾ കൊണ്ടും വിചാരിച്ച പോലെ വിറ്റുപോയില്ല. ഇത് തുടക്കത്തിൽ തന്നെ കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടി.

തുടർന്നു പുറത്തിറങ്ങിയ റിവ 128 (RIVA) വിജയമായതോടെയാണ് കമ്പനി പ്രതിസന്ധികളെ അതിജീവിച്ചത്. റിവ 128 നാലു മാസം കൊണ്ട് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റുപോയി. 1999 ജനുവരി 22ന് എൻവിഡിയ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറി. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളിൽ നിന്ന് ബീമൻ ഓർഡറുകൾ ലഭിച്ചതോടെ എൻവിഡിയ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.  നിരവധി ചെറുകിട കമ്പനികളെ അവർ ഏറ്റെടുത്തു. 2007ൽ ഫോബസ് കമ്പനി ഓഫ് ദി ഇയർ ആയി അവർ തിരഞ്ഞെടുക്കപ്പെട്ടു.

എഐ ലോകത്തിലേക്ക്…

ഗ്രാഫിക് ചിപ്പുകൾ കൊണ്ട് മാത്രം മുന്നോട്ടു പോകാൻ ആകില്ലെന്ന് എൻവിഡിയ തിരിച്ചറിഞ്ഞിരുന്നു. ഡീപ് ലേണിങ്ങും എഎയും ആണ് ഭാവി എന്ന് അവർ മനസ്സിലാക്കി. ഇങ്ങനെയാണ് എഐ കമ്പ്യൂട്ടിങ്ങിനും സജ്ജമായ രീതിയിൽ 2006-ൽ എൻവിഡിയ CUDA (Compute Unified Device Architecture) പുറത്തിറക്കുന്നത്. എഐ-യാണ് ഭാവി എന്ന് തിരിച്ചറിഞ്ഞ കമ്പനി അത്തരം ഗവേഷണങ്ങൾക്കായി പണവും അധ്വാനവും വാരിക്കോരി ചിലവഴിച്ചു.

കാർ കമ്പനികൾ ഉൾപ്പെടെ ഡ്രൈവർ അസിസ്റ്റ് സോഫ്റ്റ്വെയറുകൾക്കായി എൻവിഡിയ ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയത് കമ്പനിക്ക് നേട്ടമായി.  കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോമുകൾ വ്യാപകമായതോടെ ക്ലൗഡ് കമ്പ്യൂട്ടിങ്ങിനുള്ള സാധ്യത വർദ്ധിച്ചു. ആളുകൾ വീട്ടിനുള്ളിൽ കുടുങ്ങിയതോടെ വീഡിയോ ഗെയിമുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതെല്ലാം എൻവിഡിയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി.

ട്രിലിയൻ ക്ലബ്ബിലേക്ക്

വൈകാതെ ആപ്പിളും മൈക്രോസോഫ്റ്റും മാത്രമുള്ള മൂന്ന് ട്രിലിയൻ ക്ലബ്ബിലേക്ക് എൻവിഡിയ എത്തി. ഇന്ന് ലോകത്തിലെ വൻകിട ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റ എന്നിവയെല്ലാം തങ്ങളുടെ ഡാറ്റാ സെന്ററുകൾക്കായി ലക്ഷക്കണക്കിന് എൻവിഡിയ ചിപ്പുകളാണ് ആശ്രയിക്കുന്നത്. ഇത് കമ്പനിയുടെ വിപണി മൂല്യം കുത്തനെ ഉയർത്തുകയും, ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പിന്തള്ളി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നായി എൻവിഡിയയെ മാറ്റുകയും ചെയ്തു.

Follow Us