AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NASA Voyager 1: ഇത് എട്ട് മാസത്തെ കാത്തിരിപ്പ്…; നാസയുടെ വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമം

NASA Voyager 1: 2023 നവംബർ മുതലാണ് വോയേജർ 1 പേടകം നിശബ്ദമായതായി കണ്ടെത്തിയത്.

NASA Voyager 1: ഇത് എട്ട് മാസത്തെ കാത്തിരിപ്പ്…; നാസയുടെ വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമം
വോയേജർ 1 പേടകം.
neethu-vijayan
Neethu Vijayan | Updated On: 17 Jun 2024 16:04 PM

എട്ട് മാസങ്ങൾക്ക് ശേഷം നാസയുടെ വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമമായതായി റിപ്പോർട്ട്. പേടകത്തിലെ നാല് ശാസ്ത്ര ഉപകരണങ്ങളും ഉപയോഗപ്രദമായ ഡാറ്റകൾ ഭൂമിയിലേക്ക് അയക്കാൻ തുടങ്ങിയതായാണ് വിവരം.

2023 നവംബർ മുതലാണ് വോയേജർ 1 പേടകം നിശബ്ദമായതായി കണ്ടെത്തിയത്. ശേഷം ഈ വർഷം ഏപ്രിൽ 20ന് പേടകത്തിൽ നിന്നുള്ള സിഗ്നൽ ലഭിച്ചിരുന്നുവെങ്കിലും ശാസ്ത്ര ഉപകരണങ്ങളിൽ നിന്നുള്ള വിവരം ലഭിച്ചിരുന്നില്ല.

പൂജ്യവും ഒന്നും ഉൾപ്പെടുന്ന ബൈനറി കോഡ് കംപ്യൂട്ടർ ഭാഷയിലാണ് വോയേജർ 1 ഭൂമിയുമായി സംവദിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി വോയേജർ 1 ൽ നിന്നും അയക്കുന്ന വിവരങ്ങൾ തിരിച്ചറിയാൻ പറ്റാൻ സാധിക്കാത്തവ ആയിരുന്നു.

പേടകത്തിലെ ഫൈ്ലൈറ്റ് ഡാറ്റ സബ്സിസ്റ്റത്തിൽ (എഫ്ഡിഎസ്) ഉണ്ടായ സാങ്കേതിക പ്രശ്നമായിരുന്നു പ്രവർത്തനക്ഷമമാകാൻ കാരണമായത്. ഈ സംവിധാനമാണ് പേടകത്തിന്റെ ശാസ്ത്രീയ ഉപകരണങ്ങൾ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഭൂമിയിലേക്ക് ബൈനറി കോഡുകളായി അയച്ച് തരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭൂമിയിലെ മിഷൻ കൺട്രോൾ ടീമിന് പേടകത്തിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും അവയിൽ ഉപയോഗിക്കാനാവുന്ന വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല.

ALSO READ: ശൂന്യാകാശത്തെ അടുക്കളത്തോട്ടം, മനുഷ്യൻ സ്പേസിൽ നട്ടു വളർത്തിയ ചെടികൾ…

പ്രശ്നം കണ്ടെത്തിയതിന് ശേഷം, പേടകത്തിലെ കംപ്യൂട്ടർ സംവിധാനം റീസ്റ്റാർട്ട് ചെയ്യുന്നതിനുള്ള കമാൻഡുകൾ അയക്കാനും പ്രശ്നത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും ദൗത്യസംഘം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാർച്ച് ഒന്നിന് പ്രത്യേകം കമാൻഡ് അയച്ചു.

പിന്നീട് മാർച്ച് മൂന്നിന്, ഫ്ലൈറ്റ് ഡാറ്റ സിസ്റ്റത്തിന്റെ കംപ്യൂട്ടർ സംവിധാനങ്ങളിലൊന്നിൽ പ്രശ്നം ഉള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ എഫ്ഡിഎസിന്റെ മെമ്മറി ചിപ്പിലാണ് പ്രശ്നം എന്ന് കണ്ടെത്തി. എന്നാൽ അതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.

കംപ്യൂട്ടറിന്റെ സോഫ്റ്റ് വെയർ കോഡ് ഉൾപ്പടെയുള്ളവ ശേഖരിച്ചിരുന്നത് ഈ ചിപ്പിലായിരുന്നു. ഇത് തകരാറിലായതാണ് വോയേജർ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ ഉപയോഗശൂന്യമാവാൻ പ്രധാന കാരണമായത്.

ALSO READ: ആറ് ഗ്രഹങ്ങൾ ഒന്നിച്ച് കാണാനുള്ള അവസരം; ജൂൺ മൂന്നിന് അപൂർവ്വകാഴ്ച

ചിപ്പ് ശരിയാക്കാൻ സാധിക്കില്ല എന്നതിനാൽ, ചിപ്പിലെ കോഡ് സിസ്റ്റം മെമ്മറിയിൽ മറ്റെവിടെയെങ്കിലും ശേഖരിക്കാനായി വി​ദ​ഗ്ധർ തീരുമാനിച്ചു. ഏപ്രിൽ 18 നാണ് കോഡ് മറ്റൊരു മെമ്മറിയിലേക്ക് മാറ്റുന്നതിനുള്ള കമാന്റ് അയച്ചത്. 22.5 മണിക്കൂറെടുത്താണ് കമാൻഡ് പേടകത്തിൽ എത്തിയത്.

തിരിച്ച് മറുപടി എത്താനും അത്രതന്നെ സമയം വേണ്ടിവന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഫലം കണ്ടതോടെ ഏപ്രിൽ 20ന് തിരിച്ചറിയാനാവുന്ന വിവരം പേടകത്തിൽ നിന്ന് ലഭിക്കാൻ തുടങ്ങി. ഇപ്പോൾ പേടകത്തിലെ മുഴുവൻ ശാസ്ത്ര ഉപകരണങ്ങളിൽ നിന്നും ഉപയോഗപ്രദമായ വിവരങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ ശ്രമങ്ങൾ വിജയം കണ്ടിരിക്കുകയാണ്.

1977 ഓഗസ്റ്റ് 20നാണ് ഫ്‌ളോറിഡയിലെ കേപ് കനവെറൽ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ടൈറ്റൻ സെന്റോർ റോക്കറ്റിലായിരുന്നു വോയേജർ 2 വിക്ഷേപിച്ചത്. തൊട്ടുപിന്നാലെ സെപ്റ്റംബറിൽ തനിപ്പകർപ്പായ വോയേജർ 1 വിക്ഷേപിച്ചു.