Whatsapp : ഫോർവേഡ് മെസേജുകൾക്ക് കസ്റ്റം ടെക്സ്റ്റ്; പുതിയ അപ്ഡേറ്റുമായി വാട്സപ്പ്
Whatsapp Custom Text For Forward Messages : ഫോർവേഡ് മെസേജുകളിൽ കസ്റ്റം ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന പുതിയ അപ്ഡേറ്റുമായി വാട്സപ്പ്. ഇമേജുകളും വിഡിയോയും അല്ലാതെ ടെക്സ്റ്റ് മെസേജുകളിലും പുതിയ അപ്ഡേറ്റിൽ കസ്റ്റം ടെക്സ്റ്റ് ഉൾപ്പെടുത്താനാവും.

ഫോർവേഡ് മെസേജുകളിൽ പ്രത്യേക ടെക്സ്റ്റ് ഉൾപ്പെടുത്താവുന്ന പുതിയ അപ്ഡേറ്റുമായി വാട്സപ്പ്. ടെക്സ്റ്റോ ഇമേജോ ഡോക്യുമെൻ്റോ തുടങ്ങി എന്ത് ഫോർവേഡ് ചെയ്യുമ്പോഴും പ്രത്യേക ടെസ്റ്റ് ഉൾപ്പെടുത്താമെന്നതാണ് പുതിയ അപ്ഡേറ്റ്. (Image Credits - Getty Images)

നിലവിൽ ഇമേജുകളും വിഡിയോയും ഗിഫുകളും ഫോർവേഡ് ചെയ്യുമ്പോൾ മാത്രമാണ് പ്രത്യേക ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുക. ഇതിന് പകരം ടെക്സ്റ്റ് മെസേജുകൾ ഉൾപ്പെടെ എന്ത് ഫോർവേഡ് ചെയ്യുമ്പോഴും ഇനി മുതൽ പ്രത്യേക ടെക്സ്റ്റ് ഉൾപ്പെടുത്താനാവും. (Image Credits - Getty Images)

അടുത്ത അപ്ഡേറ്റിൽ തന്നെ ഈ സൗകര്യം ലഭ്യമാവുമെന്നാണ് വിവരം. ബീറ്റ വേർഷനിൽ ഇത് പുറത്തുവന്നിട്ടുണ്ട്. നിലവിൽ കുറച്ചുപേർക്കാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. പുതിയ ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ചില ടെസ്റ്റർമാർക്ക് ഇത് ലഭ്യമായിട്ടുണ്ട്. (Image Credits - Getty Images)

വാട്സപ്പ് ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ v2.24.25.3ലാണ് പുതിയ സംവിധാനം എത്തുക. ബീറ്റ ടെസ്റ്റർമാർക്ക് ഈ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ ഇത് എല്ലാവർക്കും ലഭ്യമാവും. അടുത്തിടെയായി ഇടയ്ക്കിടെ ചില ശ്രദ്ധേയ അപ്ഡേറ്റുകളാണ് വാട്സപ്പ് പുറത്തിറക്കുന്നത്. (Image Credits - Getty Images)

വോയിസ് നോട്ടുകളുടെ ട്രാൻസ്ക്രിപ്ഷൻ അടക്കമുള്ള സൗകര്യങ്ങൾ ഈയടുത്ത് പുറത്തിറങ്ങിയ അപ്ഡേറ്റുകളിൽ ലഭ്യമായിരുന്നു. വോയിസ് മെസേജുകൾ ടെക്സ്റ്റ് ആക്കാമെന്നതായിരുന്നു ഇതിൻ്റെ സവിശേഷത. (Image Credits - Getty Images)