WhatsApp: വാട്സപ്പ് വെബ് എപ്പോഴും ഓപ്പൺ ചെയ്തിടരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഓഫീസ് കമ്പ്യൂട്ടറുകളിലോ പരസ്പരം ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലോ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ലോഗ് ഇൻ ചെയ്‌തിരിക്കുന്ന ഒരു വാട്‌സ്ആപ്പ് സെഷൻ ദുരുപയോഗം ചെയ്‌ത്, അനുവാദമില്ലാതെ ഒരാളുടെ അക്കൗണ്ടിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം നേടാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നത്.

WhatsApp: വാട്സപ്പ് വെബ് എപ്പോഴും ഓപ്പൺ ചെയ്തിടരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പ്രതീകാത്മക ചിത്രം

Updated On: 

24 Nov 2026 | 06:05 PM

ഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പരസ്പരം ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലോ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ലോഗ് ഇൻ ചെയ്‌തിരിക്കുന്ന ഒരു വാട്‌സ്ആപ്പ് സെഷൻ ദുരുപയോഗം ചെയ്‌ത്, അനുവാദമില്ലാതെ ഒരാളുടെ അക്കൗണ്ടിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം നേടാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. സ്വകാര്യ സന്ദേശങ്ങൾ ചോരുന്നതിന് പുറമെ, അക്കൗണ്ട് ഉപയോഗിച്ച് മറ്റുള്ളവർക്ക് തട്ടിപ്പുകൾ നടത്താനോ, ഫിഷിംഗ് (phishing) പോലുള്ള സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.

ശരിയായ ഉപയോ​ഗം ഇങ്ങനെ

വാട്‌സ്ആപ്പ് അക്കൗണ്ട് മറ്റാരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നത് തടയാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം, വെബ് സെഷൻ സ്ഥിരമായി ലോഗ്-ഇൻ ചെയ്ത് വെക്കാതിരിക്കുക എന്നതാണ്. പ്രത്യേകിച്ച് ഓഫീസ് കമ്പ്യൂട്ടറുകൾ, ഒന്നിലധികം പേർ ഉപയോഗിക്കുന്ന സിസ്റ്റങ്ങൾ, അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രവേശിക്കാൻ കഴിയുന്ന ഉപകരണങ്ങൾ എന്നിവയിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധപുലർത്തേണ്ടതാണ്. ബ്രൗസിലെ വാട്സ്പ്പ് വെബ് വിൻഡോയോ ടാബോ ക്ലോസ് ചെയ്തിടുന്നതിന് പകരം, ഓരോ തവണ ഉപയോഗിച്ച ശേഷവും സ്വയം ലോഗ്-ഔട്ട് (log out) ചെയ്യുന്ന ശീലം ഉപയോക്താക്കൾ വളർത്തിയെടുക്കണമെന്ന് നിർദ്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം