20000 രൂപയിൽ താഴെ വിലയിൽ വാങ്ങാം! വോബിൾ സ്പീഡ് 5ജി സമാർട്ട്ഫോൺ ഇന്ത്യയിൽ വരുന്നു

Wobble Speed ​​5G smartphone to launch in India soon: കഴിഞ്ഞ വർഷം നവംബറിൽ നോബിൾ വൺ (Wobble One) എന്ന സ്മാർട്ട്ഫോണ കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇൻഡ്കൽ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ വോബിളിന്റെ ആദ്യ സ്മാർട്ട്ഫോണായിരുന്നു വോബിൾ വൺ. ഇപ്പോൾ മുൻ മോഡലിനെക്കാൾ മികച്ച ഹാർഡ്‌വെയർ ഫീച്ചറുകളും മെച്ചപ്പെടുത്തിയ ഡിസൈനും ഒത്തിണക്കി പുതിയ ​വോബിൾ സ്പീഡ് 5ജി ലോഞ്ചിന് തയാറെടുക്കുന്നു.

20000 രൂപയിൽ താഴെ വിലയിൽ വാങ്ങാം! വോബിൾ സ്പീഡ് 5ജി സമാർട്ട്ഫോൺ ഇന്ത്യയിൽ വരുന്നു

Wobble Speed 5g Smartphone To Launch In India Soon

Published: 

29 Oct 2026 | 02:06 PM

വോബിൾ ഇന്ത്യൻ വിപണിയിലേക്ക് ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. വോബിൾ സ്പീഡ് 5ജി (Wobble Speed 5G) എന്നാണ് ഇതിന്റെ പേര്. ഇതിന്റെ കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള ടീസർ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ നോബിൾ വൺ (Wobble One) എന്ന സ്മാർട്ട്ഫോണ കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇൻഡ്കൽ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ വോബിളിന്റെ ആദ്യ സ്മാർട്ട്ഫോണായിരുന്നു വോബിൾ വൺ. ഇപ്പോൾ മുൻ മോഡലിനെക്കാൾ മികച്ച ഹാർഡ്‌വെയർ ഫീച്ചറുകളും മെച്ചപ്പെടുത്തിയ ഡിസൈനും ഒത്തിണക്കി പുതിയ മോഡൽ അ‌വതരിപ്പിക്കാനാണ് കമ്പനി തയാറെടുത്തിരിക്കുന്നത്.

ലോഞ്ചിന് മുന്നോടിയായി കമ്പനി പുറത്തിറക്കിയ വോബിൾ സ്പീഡ് 5ജി ടീസറിൽ ഫോണിന്റെ പുറംഭാഗത്തെ രൂപകൽപ്പനയാണ് എടുത്തു കാണിക്കുന്നത്. ഇതിൽ ഫോണിന്റെ റിയർ പാനലിന് പുതിയൊരു ഫിനിഷിംഗും, ക്യാമറ മൊഡ്യൂളിന് പുതുക്കിയ രൂപവും നൽകിയിരിക്കുന്നു. സാധാരണയായി ഒരേപോലെയുള്ള ഡിസൈനുകൾ കണ്ടുവരുന്ന സെഗ്മെന്റിൽ, തങ്ങളുടെ ഫോണിനെ വ്യത്യസ്തമായി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Also Read: 9000mAh ബാറ്ററി, 185Hz ഡിസ്പ്ലേ എല്ലാം സെറ്റാണ്! ഐക്യൂ നിയോ 12 5G ലോഞ്ച് ചെയ്തു

ഇന്ത്യയിൽ 20,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോളുകളുടെ സെഗ്മെന്റിലാണ് വോബിൾ സ്പീഡ് 5ജി എത്തുക എന്നാണ് റിപ്പോർട്ട്. ചിപ് ക്ഷാമത്തെ തുടർന്നുണ്ടായ വിലക്കയറ്റം മൂലം വില പിടിച്ചുനിർത്താൻ ബ്രാൻഡുകൾ ഇപ്പോൾ പല മോഡലുകളുടെയും ഫീച്ചറുകളിൽ ചില വിട്ടുവീഴ്ചകൾ നടത്താറുണ്ട്. എന്നാൽ, അത്തരം വിട്ടുവീഴ്ചകൾ പരമാവധി ഒഴിവാക്കി, മികച്ച ഫീച്ചറുകൾ നൽകാനാണ് ‘വോബിൾ സ്പീഡ് 5ജി’ ശ്രമിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ആകർഷകമായ ഡിസൈനിന് പുറമെ, പ്രോസസിംഗ് പവർ, ഡിസ്‌പ്ലേ നിലവാരം, ക്യാമറ ശേഷി, ബാറ്ററി ലൈഫ് തുടങ്ങി വോബിൾ സ്പീഡ് 5ജിയുടെ ഫീച്ചറുകളിൽ കമ്പനി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നിലവിൽ ടീസർ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ പ്രോസസർ മോഡൽ, ക്യാമറ സെൻസർ വിവരങ്ങൾ, ഡിസ്‌പ്ലേ റിഫ്രഷ് റേറ്റ്, ബാറ്ററി ശേഷി തുടങ്ങിയ ഹാർഡ്വെയർ ഫീച്ചറുകൾ ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നവംബറിന്റെ തുടക്കത്തിൽ തന്നെ വോബിൾ സ്പീഡ് 5ജിയുടെ ഇന്ത്യൻ ലോഞ്ച് ഉണ്ടാകും. ലോഞ്ചിന് മുന്നോടിയായി വരുംദിവസങ്ങളിൽ ഇതിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വില ലോഞ്ച് ഇവന്റിലാകും വെളിപ്പെടുത്തുക. കഴിഞ്ഞ വർഷം എത്തിയ വോബിൾ വൺ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 22,000 രൂപയായിരുന്നു ലോഞ്ച് വില.

English Summary

Wobble is preparing to introduce another new 5G smartphone to the Indian market, called the Wobble Speed ​​5G. While the exact launch date has not been revealed, a teaser confirming its arrival in India has already been released.

Loading...
Unable to load recommendations.
Follow Us
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്