AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rail One: ട്രെയിൻ സീസൺ ടിക്കറ്റ് ഇനിമുതൽ ‘യുടിഎസി’ൽ കിട്ടില്ല; പകരം മറ്റൊന്ന്

Season tickets not available on UTS app: യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് 'ഷോ ടിക്കറ്റിൽ' അത് നിലനിൽക്കുന്നതായിരിക്കും. അതേസമയം, സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

Rail One: ട്രെയിൻ സീസൺ ടിക്കറ്റ് ഇനിമുതൽ  ‘യുടിഎസി’ൽ കിട്ടില്ല; പകരം മറ്റൊന്ന്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 02 Jan 2026 | 03:08 PM

തിരുവനന്തപുരം: റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി മുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല. പകരം റെയിൽവേയുടെ പുതിയ ആപ്പായ ‘റെയിൽ വൺ’ ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയിൽവേ നിർദേശിച്ചിട്ടുണ്ട്. യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ‘ഷോ ടിക്കറ്റിൽ’ അത് നിലനിൽക്കുന്നതായിരിക്കും. അതേസമയം, സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

 

റെയിൽ വൺ ആപ്പ്

 

എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി ഇന്ത്യൻ റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഭക്ഷണവിവരം ഉൾപ്പെടെ ലഭിക്കുന്ന ഏകീ കൃത പ്ലാറ്റ്ഫോമായി ഇവ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്.

അതേസമയം, 2026 ജനുവരി 14 മുതൽ ജൂലൈ 14 വരെ റെയിൽ വൺ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുമ്പോൾ മൂന്നുശതമാനം ഇളവ് ലഭിക്കും. ഏതെങ്കിലും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കണം.

റെയിൽ വൺ ആപ്പിൽ ആർ- വാലേറ്റ് പേയ്‌മെൻ്റ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിലവിൽ 3 ശതമാനം ക്യാഷ്ബാക്ക് നൽകുന്നുണ്ട്.

ALSO READ: 500 കി.മീ മറികടക്കാന്‍ വെറും രണ്ട് മണിക്കൂര്‍; ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്ത് 15 മുതല്‍

 

റെയിൽവേ ആപ്പുകളും സേവനങ്ങളും

 

റെയിൽ വൺ: എല്ലാ ആപ്പുകളുടെയും സേവനം ലഭ്യമാക്കുന്നു.

എൻടിഇഎസ്: ട്രെയിൻ സമയം പരിശോധിക്കാൻ.

റെയിൽ കണക്ട്: ടിക്കറ്റ് റിസർവ് ചെയ്യാനും റദ്ദാക്കാനും.

യുടിഎസ്: ജനറൽ ടിക്കറ്റ് എടുക്കാൻ.

റെയിൽ മദദ്: പരാതികൾ സമർപ്പിക്കാൻ.