5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youtube Shopping: വീഡിയോ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താൻ ഒരുങ്ങിക്കോ; യൂട്യൂബ് ഓൺലൈൻ ഷോപ്പിങ് ഇന്ത്യയിലെത്തി

Youtube Shopping Feature: കാഴ്ചക്കാർക്ക് വീഡിയോ കണ്ടുകൊണ്ട് തന്നെ ഉത്പന്നങ്ങൾ പരിശോധിക്കാനും വാങ്ങാനും സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. യുഎസ്സിലും ദക്ഷിണ കൊറിയയിലും സമാനമായ അഫിലിയേറ്റ് മാർക്കറ്റിങ് പ്രോഗ്രാം യൂട്യൂബ് നേരത്തേ അവതരിപ്പിച്ചിരുന്നു.

Youtube Shopping: വീഡിയോ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താൻ ഒരുങ്ങിക്കോ; യൂട്യൂബ് ഓൺലൈൻ ഷോപ്പിങ് ഇന്ത്യയിലെത്തി
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 25 Oct 2024 19:50 PM

ലോകത്തെ ഏറ്റവും വലിയ ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഓൺലൈൻ ഷോപ്പിങ് (Youtube Shopping Feature) സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ച് കമ്പനി. കണ്ടന്റ് ക്രിയേറ്റർമാർക്ക് പണം നേടാനുള്ള പുതിയ മാർഗങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഗൂഗിൾ ഇന്ത്യ പുറത്തിറക്കിയ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ കണ്ടന്റ് ക്രിയേറ്റർമാർക്കാകും ഈ സേവനം വഴി ഓൺലൈൻ വിൽപ്പന നടത്താൻ സാധിക്കുക.

വെള്ളിയാഴ്ച മുതൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബ് ഷോപ്പിങ്ങിൽ സൈൻ അപ്പ് ചെയ്യാമെന്ന് അറിയിപ്പിൽ പറയുന്നത്. ക്രിയേറ്റർമാരുടെ ആപ്ലിക്കേഷൻ അംഗീകരിക്കപ്പെട്ടാൽ അവർക്ക് ഉത്പന്നങ്ങൾ വീഡിയോകൾക്കൊപ്പം ടാഗ് ചെയ്യാവുന്നതാണ്. യൂട്യൂബിലെ സാധാരണ വീഡിയോകൾ, ലൈവ് സ്ട്രീമുകൾ, ഷോർട്ട്‌സ് എന്നിവിടങ്ങളിലെല്ലാം ഇത് സാധ്യമാകും. കാഴ്ചക്കാർക്ക് വീഡിയോ കണ്ടുകൊണ്ട് തന്നെ ഉത്പന്നങ്ങൾ പരിശോധിക്കാനും വാങ്ങാനും സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. യുഎസ്സിലും ദക്ഷിണ കൊറിയയിലും സമാനമായ അഫിലിയേറ്റ് മാർക്കറ്റിങ് പ്രോഗ്രാം യൂട്യൂബ് നേരത്തേ അവതരിപ്പിച്ചിരുന്നു.

ഓൺലൈൻ ഷോപ്പിങ്ങിൽ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികൾ ഫ്‌ളിപ്പ്കാർട്ട്, മിന്ത്ര എന്നിവരാണ്. വീഡിയോ കണ്ടുകൊണ്ടിരിക്കെ കാഴ്ചക്കാർ ലിങ്ക് തുറന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ക്രിയേറ്റർമാർക്ക് കമ്മിഷൻ ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. അതേസമയം ക്രിയേറ്റർമാർക്ക് ലഭിക്കുന്ന കമ്മിഷൻ നിരക്ക് ഉത്പന്നങ്ങൾക്കനുസരിച്ച് മാറും. ക്രിയേറ്റർമാർക്ക് ഇത് ഉത്പന്നങ്ങൾ ടാഗ് ചെയ്യുമ്പോൾ തന്നെ കാണാൻ സാധിക്കുന്നതാണ്.

ഇന്ത്യയിൽ നിന്നുള്ള ക്രിയേറ്റർമാർക്ക് മാത്രമാണ് സേവനം ഉപയോഗിക്കാൻ കഴിയുക. ചാനലിന് പതിനായിരത്തിൽ കൂടുതൽ സബ്‌സ്‌ക്രൈബർമാർ ഉണ്ടെങ്കിൽ മാത്രമേ യൂട്യൂബ് ഷോപ്പിങ് ഉപയോഗിക്കാൻ കഴിയൂവെന്നാണ് നിയമം. എന്നാൽ കുട്ടികൾക്ക് മാത്രമായുള്ള ചാനലുകൾക്കും സംഗീത ചാനലുകൾക്കും ഇത് ഉപയോഗിക്കാനാകില്ല.

Latest News