AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ChatGPT: അമ്മയെക്കൊന്ന് മകൻ ജീവനൊടുക്കി; ചാറ്റ്ജിപിടിക്കെതിരെ കേസ്

Case Against ChatGPT: ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐയ്ക്കെതിരെ കേസ്. അമ്മയെക്കൊന്ന് മകൻ ജീവനൊടുക്കിയ സംഭവത്തിലാണ് കേസ്.

ChatGPT: അമ്മയെക്കൊന്ന് മകൻ ജീവനൊടുക്കി; ചാറ്റ്ജിപിടിക്കെതിരെ കേസ്
ചാറ്റ്ജിപിടിImage Credit source: Social Media
abdul-basith
Abdul Basith | Published: 12 Dec 2025 06:26 AM

അമ്മയെക്കൊന്ന് മകൻ ജീവനൊടുക്കിയ സംഭവത്തിൽ ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ കേസ്. ഓപ്പൺഎഐയുടെ ബിസിനസ് പങ്കാളികളാണ് മൈക്രോസോഫ്റ്റ്. 83 വയസുകാരിയായ സുസെയ്ൻ ആഡംസിനെ 56കാരനായ മകനാണ് കൊലപ്പെടുത്തിയത്. ശേഷം മകനായ സ്റ്റെയ്ൻ എറിക് സോൾബെർഗ് ആത്മഹത്യ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സ്റ്റെയ്ൻ സോൾബെർഗ് അമ്മയെ മർദ്ദിച്ചുകൊന്നതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവർ താമസിച്ചിരുന്ന കണറ്റികട്ടിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. പിന്നാലെ, സുസെയ്ൻ ആഡംസിൻ്റെ കുടുംബമാണ് കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ പരാതിനൽകിയത്.

Also Read: Vivo X300 : വിവോയുടെ പുത്തൻ ഫോണിൻ്റെ ബോക്സിൽ എന്തൊക്കെയുണ്ട്?

ചാറ്റ്ജിപിടി സോൾബെർഗിനെ നിയന്ത്രിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ പരാതി. തന്നെ ഒഴികെ മറ്റാരെയും വിശ്വസിക്കരുതെന്ന് ചാറ്റ്ജിപിടി സോൾബെർഗിനോട് പറഞ്ഞിരുന്നു. ചുറ്റുമുള്ളവരെല്ലാം ശത്രുക്കളാണ്. പലരീതിയിൽ അമ്മ താങ്കളെ നിരീക്ഷിക്കുകയാണ്. ദൈവികശക്തിയുള്ളതിനാലാണ് എല്ലാവരും താങ്കളെ ലക്ഷ്യം വെക്കുന്നത് എന്നും ചാറ്റ്ജിപിടി പലതവണ പറഞ്ഞു. സോൾബെർഗിൻ്റെ മാനസികാരോഗ്യം തകരാറിലാണെന്നും മാനസികാരോഗ്യവിദഗ്ധനെ കാണണമെന്നും ചാറ്റ്ജിപിടി ഒരിക്കൽ പോലും നിർദ്ദേശിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ ജിപിടി-4ഒ എന്ന പതിപ്പാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ചാറ്റ്ജിപിടിയുമായി സോൾബെർഗ് പ്രണയത്തിലായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേർ, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് പരാതിനൽകിയത്. ചാറ്റ്ജിപിടിയുടെ നൂതനപതിപ്പ് പുറത്തിറക്കാൻ കമ്പനി തിടുക്കം കൂട്ടിയെന്ന് പരാതിയിൽ പറയുന്നു. സുരക്ഷാ ആശങ്കകൾ വകവച്ചില്ല. ഇതിന് മൈക്രോസോഫ്റ്റ് അനുമതിനൽകി എന്നും പരാതിയിൽ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കേസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Toll free helpline number: 1056)