AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Zee5 Free Channels: പരസ്യം കണ്ടാൽ മതി, ചാനലുകൾ സൗജന്യം; ‘ഫാസ്റ്റ്’ സർവീസുമായി സീ5

Zee5 Ad Supporting Free Channels: സൗജന്യ ടെലിവിഷൻ ചാനലുകൾ അവതരിപ്പിക്കാനൊരുങ്ങി സീ5. പരസ്യങ്ങൾ ഉൾക്കൊള്ളുന്നതാവും ഈ ചാനലുകൾ.

Zee5 Free Channels: പരസ്യം കണ്ടാൽ മതി, ചാനലുകൾ സൗജന്യം; ‘ഫാസ്റ്റ്’ സർവീസുമായി സീ5
സീ5Image Credit source: Zee5 Facebook, Unsplash
abdul-basith
Abdul Basith | Published: 14 Jul 2025 11:57 AM

സൗജന്യ ടെലിവിഷൻ ചാനലുകളുമായി സീ5. അമാഗി മീഡിയ ലാബ്സുമായി സഹകരിച്ചാണ് പരസ്യങ്ങൾ ഉൾക്കൊള്ളുന്ന സൗജന്യ ടെലിവിഷൻ ചാനൽ സർവീസ് അവതരിപ്പിക്കുന്നത്. ഫാസ്റ്റ് എന്നാണ് ഈ സർവീസിൻ്റെ പേര്. ഓഗസ്റ്റ് മാസത്തിൽ ഫാസ്റ്റ് ചാനലുകൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ പരസ്യങ്ങളില്ലാത്ത സബ്സ്ക്രിപ്ഷൻ മോഡൽ സീ5നുണ്ട്. എന്നാൽ, അടുത്ത ഘട്ടത്തിൽ ഈ ചാനലുകളിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി പരമ്പരാഗത ടെലിവിഷൻ കാഴ്ചയാക്കാനാണ് തീരുമാനം. അടുത്ത അഞ്ച് വർഷത്തിൽ ഫാസ്റ്റ് ചാനലുകൾ 12.67 ശതമാനം വളർച്ചയുണ്ടാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Also Read: Amazon Prime Day Sale 2025: പ്രൈം ഡേ സെയിലിൽ സാംസങ് ഫോണുകൾക്ക് വൻ വിലക്കുറവ്; ഗ്യാലക്സി എസ്24 അൾട്രയ്ക്ക് പകുതി വില

പല വിഭാഗങ്ങളിലുള്ള സിനിമകളും സീരീസുകളുമൊക്കെ ഫാസ്റ്റ് ചാനലുകളിലൂടെ കാണാനാവുമെന്ന് കമ്പനി പറയുന്നു. സ്മാർട്ട് ടിവി ഉൾപ്പെടെ പല ഡിവൈസുകളിലും ഇത് കണക്റ്റ് ചെയ്യാം. ടെലിവിഷൻ ഇക്കോസിസ്റ്റം വേഗത്തിൽ വളരുകയാണെന്നും ഫാസ്റ്റ് ചാനലുകൾ അതിന് വലിയ സഹായകമാവുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ പ്ലെക്സിന് ഇത്തരത്തിൽ പരസ്യങ്ങൾ ഉൾക്കൊള്ളുന്ന, സൗജന്യ ടെലിവിഷൻ ചാനൽ സർവീസ് ഉണ്ട്. ഈ മേഖലയിലേക്ക് വേരുറപ്പിക്കുകയാണ് സീ5ൻ്റെ ലക്ഷ്യം. പ്ലക്സിൽ ഉള്ളതിനെക്കാൾ പ്രാദേശികമായ ചാനലുകൾ സീ5ലുണ്ടാവുമെന്നാണ് വിവരം.

ഈ വർഷം ഫാസ്റ്റ് ചാനൽ സർവീസിൻ്റെ മാർക്കറ്റ് 1,671 കോടിയിൽ എത്തുമെന്നാണ് കണക്കുകൾ. അടുത്ത അഞ്ച് വർഷത്തിൽ ഫാസ്റ്റ് സർവീസിൻ്റെ മാർക്കറ്റ് ഷെയർ 12.67 ശതമാനം ഉയരും. 2030ഓടെ ഇന്ത്യയിലെ ഫാസ്റ്റ് സർവീസ് സബ്സ്ക്രൈബർമാരുടെ എണ്ണം 154.3 മില്ല്യൺ ആവുമെന്നാണ് കണക്കുകൂട്ടൽ.