AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amazon Prime Day Sale 2025: പ്രൈം ഡേ സെയിലിൽ സാംസങ് ഫോണുകൾക്ക് വൻ വിലക്കുറവ്; ഗ്യാലക്സി എസ്24 അൾട്രയ്ക്ക് പകുതി വില

Amazon Prime Day Sale 2025 Samsung Phone Offer: ആമസോൺ പ്രൈം ഡേ സെയിലിൽ സാംസങിൻ്റെ മൊബൈൽ ഫോണുകൾക്ക് വൻ വിലക്കിഴിവ്. സാംസങിൻ്റെ വിവിധ ഫോണുകൾക്ക് വിലക്കിഴിവുണ്ട്.

Amazon Prime Day Sale 2025: പ്രൈം ഡേ സെയിലിൽ സാംസങ് ഫോണുകൾക്ക് വൻ വിലക്കുറവ്; ഗ്യാലക്സി എസ്24 അൾട്രയ്ക്ക് പകുതി വില
സാംസങ് ഗ്യാലക്സി എസ്24 അൾട്രImage Credit source: NurPhoto/Getty Images
abdul-basith
Abdul Basith | Published: 13 Jul 2025 14:59 PM

ആമസോൺ പ്രൈം ഡേ സെയിലിൽ സാംസങ് ഫോണുകൾക്ക് വൻ വിലക്കുറവ്. ജൂലായ് 12ന് ആരംഭിച്ച സെയിൽ ജൂലായ് 14നാണ് അവസാനിക്കുക. പ്രൈം മെമ്പേഴ്സിന് മാത്രമുള്ളതാണ് ഈ സെയിൽ. പല ഉത്പന്നങ്ങൾക്കും ആമസോൺ വൻ വിലക്കിഴിവാണ് നൽകുന്നത്. സാംസങിൻ്റെ മൊബൈൽ ഫോണുകൾക്കും മികച്ച ഓഫറുകളുണ്ട്.

സാംസങ് ഗ്യാലക്സി എസ്24 അൾട്ര, സാംസങ് ഗ്യാലക്സി എ55 5ജി തുടങ്ങിയ ഫോണുകൾക്ക് ഞെട്ടിക്കുന്ന വിലക്കിഴിവാണുള്ളത്. പ്രൈം ഡേ സെയിലിൽ സാംസങ് എസ്24 അൾട്ര 12 ജിബി +256 ജിബി വേരിയൻ്റ് 74,999 രൂപയ്ക്ക് വാങ്ങാനാവും. ലിസ്റ്റ് ചെയ്തിരിക്കുന്ന വില 1,34,999 രൂപയാണ്.

സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വിലക്കിഴിവാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. 10 ശതമാനം ബാബ്ക് ഡിസ്കൗണ്ടും ഇതോടൊപ്പമുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഡെബിറ്റ് കാർഡുകൾക്കും ഈ ഓഫറുണ്ട്. എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് പർച്ചേസുകളിലും ഈ ഓഫർ ലഭിക്കും.

Also Read: Japan’s Internet: അമ്പോ, ഇത് കിടുക്കും; ഒരു സെക്കൻഡിനുള്ളിൽ മുഴുവൻ നെറ്റ്ഫ്ലിക്സും ഡൗൺലോഡ് ചെയ്യാം, ഞെട്ടിച്ച് ജപ്പാൻ

42,999 രൂപയുടെ സാംസങ് ഗ്യാലക്സി എ55 5ജി ഇപ്പോൾ 24,999 രൂപയ്ക്കാണ് ലഭിക്കുക. സാംസങ് ഗ്യാലക്സി ശ്രേണിയിലെ മറ്റ് പല ഫോണുകൾക്കും ഓഫറുണ്ട്.

വൺപ്ലസ് നോർഡ് സിഇ 5, ഐകൂ 13, റിയൽമി നാർസോ 80 ലൈറ്റ് 5ജി, വൺപ്ലസ് നോർഡ് 5, ഹോണർ എക്സ് 9സി തുടങ്ങി മറ്റ് സ്മാർട്ട്ഫോണുകൾക്കും വിലക്കിഴിവുണ്ട്. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ അക്സസറീസ്, ഹോം അപ്ലയൻസസ്, ടിവി തുടങ്ങി വിവിധ മേഖലകളിലും വിലക്കിഴിവ് ലഭിക്കും.