AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ശമ്പളം മാത്രമല്ല, പെൻഷനും കൂടും; ക്ഷാമബത്തയിലും മാറ്റം, ജീവനക്കാർ കാത്തിരിക്കുന്നത് എന്ത്?

8th Pay Commission Salary Hike: ഡിസംബറിൽ ഏഴാം ശമ്പള കമ്മീഷൻ കാലാവധി അവസാനിച്ചതിനാൽ, 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ ഇതുവരെയും അത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. നടപ്പാക്കൽ വൈകുന്നതിനനുസരിച്ച്, പ്രാബല്യത്തിൽ വരുന്ന തീയതി മുതലുള്ള കുടിശ്ശിക കണക്കാക്കും.

8th Pay Commission: ശമ്പളം മാത്രമല്ല, പെൻഷനും കൂടും; ക്ഷാമബത്തയിലും മാറ്റം, ജീവനക്കാർ കാത്തിരിക്കുന്നത് എന്ത്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 25 Jan 2026 | 04:17 PM

ഇന്ത്യയില കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനപരിഷ്കരണത്തിൽ എട്ടാം ശമ്പളകമ്മീഷന് വളരെയധികം പ്രാധാന്യമുണ്ട്. ശമ്പളം, അലവൻസുകൾ, പെൻഷനുകൾ, ആനുകൂല്യങ്ങൾ എന്നിവയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും ശുപാർശ ചെയ്യുന്നതിനുമായാണ് കമ്മീഷനെ നിയോ​ഗിക്കുന്നത്. ഡിസംബറിൽ ഏഴാം ശമ്പള കമ്മീഷൻ കാലാവധി അവസാനിച്ചതിനാൽ, 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ ഇതുവരെയും അത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. നടപ്പാക്കൽ വൈകുന്നതിനനുസരിച്ച്, പ്രാബല്യത്തിൽ വരുന്ന തീയതി മുതലുള്ള കുടിശ്ശിക കണക്കാക്കും.

 

ഫിറ്റ്മെന്റ് ഫാക്ടർ ‌എന്നാൽ എന്ത്?

 

പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ അടിസ്ഥാന ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണിതമാണ് ‘ഫിറ്റ്മെന്റ് ഫാക്ടർ’. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 2.28 മുതൽ 2.86 വരെ ആയിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. ജീവനക്കാരുടെ സംഘടനകൾ 3.25 വരെ ആവശ്യപ്പെടുന്നുണ്ട്.

 

പെൻഷനും അലവൻസുകളും

ശമ്പള വർദ്ധനവിന് ആനുപാതികമായി പെൻഷനിലും വലിയ മാറ്റമുണ്ടാകും. നിലവിൽ മിനിമം പെൻഷൻ 9,000 രൂപയാണ്. പുതിയ പരിഷ്കാരം വരുന്നതോടെ ഇത് 20,500 രൂപ മുതൽ 25,740 രൂപ വരെ ആയി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. പണപ്പെരുപ്പം കണക്കിലെടുത്ത് നൽകുന്ന ക്ഷാമാശ്വസത്തിലും (ഡി.ആർ) മാറ്റങ്ങൾ വരും.

2026 ജനുവരി ആകുമ്പോഴേക്കും ക്ഷാമബത്ത (ഡി.എ) 70 ശതമാനത്തിൽ എത്താൻ സാധ്യതയുണ്ട്. പുതിയ ശമ്പള പരിഷ്കാരം വരുമ്പോൾ ഡി.എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനാണ് സാധ്യത. കൂടാതെ വീട്ടുവാടക ബത്ത (HRA), യാത്രാ ബത്ത (TA) എന്നിവയിലും വർദ്ധനവുണ്ടാകും.

ALSO READ: ജീവനക്കാർക്ക് സന്തോഷവാർത്ത, അടിസ്ഥാന ശമ്പളം 18,000 അല്ല, 58,500 രൂപ

 

പ്രതീക്ഷിക്കുന്ന ശമ്പള വർദ്ധനവ്

 

പേ ലെവൽ നിലവിലെ അടിസ്ഥാന ശമ്പളം 2.15 ഫിറ്റ്മെന്റ് പ്രകാരം  2.57 ഫിറ്റ്മെന്റ് പ്രകാരം 2.86 ഫിറ്റ്മെന്റ് പ്രകാരം
ലെവൽ 1 18,000 രൂപ 38,700 രൂപ 46,260 രൂപ 51,480 രൂപ
ലെവൽ 10 56,100 രൂപ 1,20,615 രൂപ 1,44,177 രൂപ 1,60,446 രൂപ
ലെവൽ 18 2,50,000 രൂപ 5,37,500 രൂപ 6,42,500 രൂപ 7,15,000 രൂപ