AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ശമ്പളത്തിൽ വൻ വർദ്ധനയോ? മുൻവർഷങ്ങളിൽ കൂടിയത് ഇത്രയും…

8th Pay Commission Update: മുൻവർഷങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ‌ ഇത്തവണയും വലിയൊരു വർദ്ധനവ് ശമ്പളത്തിൽ ഉണ്ടാകാനാണ് സാധ്യത. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 1.83 മുതൽ 3.0 വരെയാകാമെന്നാണ് സൂചന. ഫിറ്റ്മെന്റ് ഫാക്ടർ കൂടുന്തോറും അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകും.

8th Pay Commission: ശമ്പളത്തിൽ വൻ വർദ്ധനയോ? മുൻവർഷങ്ങളിൽ കൂടിയത് ഇത്രയും…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Jan 2026 | 04:27 PM

എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. ശമ്പളത്തിൽ എത്ര ശതമാനം വർദ്ധനവുണ്ടാകും എന്നതിനെക്കുറിച്ച് പലതരം കണക്കുകൾ പുറത്തുവരുന്നുണ്ടെങ്കിലും, ‘യഥാർത്ഥ ശമ്പള വർദ്ധനവ്’ എത്രയായിരിക്കും എന്നതിനെക്കുറിച്ചാണ് വിദഗ്ധർ ഇപ്പോൾ വിശകലനം ചെയ്യുന്നത്. മുൻവർഷങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ‌ ഇത്തവണയും വലിയൊരു വർദ്ധനവ് ശമ്പളത്തിൽ ഉണ്ടാകാനാണ് സാധ്യത.

എന്താണ് ‘യഥാർത്ഥ ശമ്പള വർദ്ധനവ്’?

 

സാധാരണയായി ശമ്പളം കൂടുമ്പോൾ നമ്മൾ മൊത്തം വർദ്ധനവിന്റെ ശതമാനമാണ് നോക്കാറുള്ളത്. എന്നാൽ പണപ്പെരുപ്പം കൂടി കണക്കിലെടുത്ത ശേഷമുള്ള വർദ്ധനവിനെയാണ് ‘യഥാർത്ഥ ശമ്പള വർദ്ധനവ്’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. രണ്ടാം ശമ്പളകമ്മീഷനിൽ 14.2%, മൂന്നാം ശമ്പളകമ്മീഷനിൽ 20.6%, നാലാമത് 27.6%, അഞ്ചാമത് 31.0%, ആറാമത് 54.0%, ഏഴാമത് 14.3% എന്നിങ്ങനെയായിരുന്നു മുൻകാല ശമ്പള കമ്മീഷനുകളിൽ യഥാർത്ഥ ശമ്പള വർദ്ധനവ്. ആറാം ശമ്പള കമ്മീഷനിൽ ലഭിച്ച വൻ വർദ്ധനവിനെ അപേക്ഷിച്ച് ഏഴാം ശമ്പള കമ്മീഷനിൽ ലഭിച്ച യഥാർത്ഥ വർദ്ധനവ് വളരെ കുറവായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ALSO READ: എട്ടാം ശമ്പള കമ്മീഷൻ എവിടെ? വൈകുന്നത് ജീവനക്കാരുടെ കുടിശ്ശികയെ ബാധിക്കുമോ?

 

എട്ടാം ശമ്പള കമ്മീഷനിൽ എന്ത് പ്രതീക്ഷിക്കാം?

 

എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ 12 മുതൽ 18 മാസം വരെ സമയമെടുത്തേക്കാം. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 1.83 മുതൽ 3.0 വരെയാകാമെന്നാണ് സൂചന. ഫിറ്റ്മെന്റ് ഫാക്ടർ കൂടുന്തോറും അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകും.

കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ കണക്കുകൂട്ടൽ പ്രകാരം എട്ടാം ശമ്പള കമ്മീഷനിൽ യഥാർത്ഥ ശമ്പള വർദ്ധനവ് ഏകദേശം 13% മാത്രമായിരിക്കാൻ സാധ്യതയുണ്ട്. 2026 ജനുവരി മുതൽ പ്രാബല്യമുള്ളതിനാൽ, റിപ്പോർട്ട് വൈകിയാലും 15 മാസമോ അതിലധികമോ കാലത്തെ കുടിശ്ശിക ജീവനക്കാർക്ക് ലഭിച്ചേക്കും.