AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malabar Sweet Recipe: ഖൽബിൽ തേനൊഴുകുന്ന കൊച്ചിക്കോയ… മലബാറിന്റെ സ്വന്തം മധുരം

Kochi Koya Viral Street Food From malabar: പണ്ട് കാലത്ത് മലബാറിലെ വീടുകളിൽ വൈകുന്നേരങ്ങളിൽ അതിഥികൾ വരുമ്പോൾ പെട്ടെന്ന് തയ്യാറാക്കി നൽകിയിരുന്ന ഒരു നാടൻ വിഭവമായിരുന്നു ഇത്. റമദാൻ കാലത്ത് നോമ്പ് തുറക്കാനും ഇതു തന്നെയായിരുന്നു പ്രധാനി.

Malabar Sweet Recipe: ഖൽബിൽ തേനൊഴുകുന്ന കൊച്ചിക്കോയ… മലബാറിന്റെ സ്വന്തം മധുരം
Kochi Koya, Malabar Sweet RecipeImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 21 Jan 2026 | 08:08 PM

പേരിൽ കൊച്ചി ഉണ്ടെങ്കിലും അടിമുടി കോഴിക്കോട്ടുകാരൻ ആണ് കൊച്ചിക്കോയ. ഇത് യഥാർത്ഥത്തിൽ ഉടലെടുത്തത് കോഴിക്കോട്ടെ താമരശ്ശേരി, കൊടുവള്ളി, പൂനൂർ ഭാഗങ്ങളിലാണ്. ഇതിന്റെ യഥാർത്ഥ പേര് കൊച്ചി കുഴ എന്നായിരുന്നു. പണ്ട് കൊച്ചിയിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ഒരാളാണ് ഈ വിഭവം അവിടെ പരിചയപ്പെടുത്തിയത്.

അങ്ങനെ കൊച്ചിക്കാരൻ കൊണ്ടുവന്ന വിഭവം എന്ന നിലയിൽ ഇതിന് കൊച്ചി എന്ന പേര് ലഭിച്ചു. പണ്ട് കാലത്ത് മലബാറിലെ വീടുകളിൽ വൈകുന്നേരങ്ങളിൽ അതിഥികൾ വരുമ്പോൾ പെട്ടെന്ന് തയ്യാറാക്കി നൽകിയിരുന്ന ഒരു നാടൻ വിഭവമായിരുന്നു ഇത്. റമദാൻ കാലത്ത് നോമ്പ് തുറക്കാനും ഇതു തന്നെയായിരുന്നു പ്രധാനി.

സാധാരണ അവൽ മിൽക്കിൽ നിന്നും വ്യത്യസ്തമായി, ഇഞ്ചിയുടെയും ചെറിയ ഉള്ളിയുടെയും ഒക്കെ ഒരു പ്രത്യേക ഫ്ലേവർ ചേരുന്ന വിഭവമാണ് കൊച്ചി കോയ. നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് ഒരു വലിയ പാത്രത്തിലിട്ട് സ്പൂൺ കൊണ്ടോ മഷർ കൊണ്ടോ നന്നായി ഉടച്ചെടുക്കുക.
ഉടച്ചുവെച്ച പഴത്തിലേക്ക് ചതച്ച ചെറിയ ഉള്ളി, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും ശർക്കര പാനിയും ചേർത്ത് യോജിപ്പിക്കുക. ഒരു നുള്ള് ഉപ്പ് കൂടി ചേർത്താൽ മധുരം ബാലൻസ് ചെയ്യാം.

Also Read:പഴമോ ഈന്തപ്പഴമോ, ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാൻ കഴിക്കേണ്ടത് ഇത്…

തയ്യാറാക്കി വെച്ചിരിക്കുന്ന കട്ടിയുള്ള തേങ്ങാപ്പാലും പശുവിൻ പാലും ഇതിലേക്ക് ഒഴിച്ച് നല്ല ക്രീമി പരുവത്തിൽ ഇളക്കിയെടുക്കുക. വിളമ്പുന്നതിന് തൊട്ടുമുൻപ് വറുത്ത അവിൽ ഇതിലേക്ക് ചേർക്കാം. അല്ലെങ്കിൽ ഓരോ ഗ്ലാസിലും അവിൽ ഇട്ടതിനുശേഷം അതിനു മുകളിലായി ഈ പഴം-പാൽ മിശ്രിതം ഒഴിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  • കഴിക്കുന്ന സമയത്ത് മാത്രം അവിൽ ചേർക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ അവിൽ കുതിർന്ന് അതിന്റെ മൊരിപ്പൊരിപ്പ് നഷ്ടപ്പെടും.
  • ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച പാൽ ഉപയോഗിച്ചാൽ കൂടുതൽ രുചി ലഭിക്കും.
  • മലബാർ സ്റ്റൈലിൽ ചെറിയ ഉള്ളി നിർബന്ധമാണ്. എന്നാൽ ഉള്ളിയുടെ ചുവ ഇഷ്ടമല്ലാത്തവർക്ക് അത് ഒഴിവാക്കാവുന്നതാണ്.
  • രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കാൻ പറ്റിയ ഒന്നാന്തരം വിഭവമാണിത്.