AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandalakalam 2026: ശബരിമലയിൽ ഭക്തജന പ്രവാഹം; പമ്പയിൽ പോലീസ് നിയന്ത്രണം, തീർഥാടനത്തിന് നാളെ സമാപനം

Sabarimala Mandala Kalam Heavy Rush: കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് സന്നിധാനത്ത് എത്തിയത്. ഇന്നു വൈകിട്ടുവരെ 67,000 പേർ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പം, അരവണ കൗണ്ടറുകളിൽ നീണ്ട ക്യൂവാണ്. തിരക്ക് വർധിച്ചതിന് പിന്നാലെ പമ്പയിൽ തീർത്ഥാടകർക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Sabarimala Mandalakalam 2026: ശബരിമലയിൽ ഭക്തജന പ്രവാഹം; പമ്പയിൽ പോലീസ് നിയന്ത്രണം, തീർഥാടനത്തിന് നാളെ സമാപനം
Sabarimala Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 Jan 2026 | 08:59 PM

പത്തനംതിട്ട: മണ്ഡല– മകരവിളക്ക് തീർഥാടനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ വൻ തിരക്ക്. അയ്യപ്പദർശന പുണ്യം തേടി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന ദിവസങ്ങളിൽ ഇത്രയും തിരക്ക് അനുഭവപ്പെടുന്നത് ആദ്യമായിട്ടാണെന്നാണ് അധികൃതർ പറയുന്നു.

കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് സന്നിധാനത്ത് എത്തിയത്. ഇന്നു വൈകിട്ടുവരെ 67,000 പേർ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പം, അരവണ കൗണ്ടറുകളിൽ നീണ്ട ക്യൂവാണ്. തിരക്ക് വർധിച്ചതിന് പിന്നാലെ പമ്പയിൽ തീർത്ഥാടകർക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘ശബരിമലയില്‍ നിന്ന് സ്വര്‍ണം പോയിട്ടുണ്ട്, പ്രത്യേകിച്ച് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന്’

നെയ്യഭിഷേകം പൂർത്തിയായ ഇന്ന് പതിനെട്ടാംപടി കയറാനും ദർശനത്തിനും നാല് മണിക്കൂർ വരെ തീർത്ഥാടകർക്ക് കാത്തു നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശബരിമലയിൽ തീർത്ഥാടകർക്കുള്ള ദർശനം തിങ്കളാഴ്ച രാത്രി 10മണിയോടെ അവസാനിക്കും. ഇക്കൊല്ലത്തെ തീർത്ഥാടനത്തിന് സമാപനം കുറിച്ച് നാളെ രാത്രി മാളികപ്പുറത്ത് ഗുരുതി അരങ്ങേറും.

19ന് രാത്രി ഹരിവരാസനം പാടി നട അടച്ചശേഷമാണ് മാളികപ്പുറത്ത് വലിയഗുരുതി നടക്കുന്നത്. ശേഷം 20ന് രാവിലെ 6.30ന് നട അടയ്ക്കും. അന്നേദിവസം പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം ഉണ്ടാക്കുക. ഇതോടെ ഇക്കൊല്ലത്തെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന് വൈകിട്ട് അ‍ഞ്ചിന് വീണ്ടും നടതുറക്കും.